പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഭ്രമം ആരാധകര്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ ഭ്രമം ട്രെയിലറിലെ ഒരു ഭാഗത്തെ കുറിച്ച് DQ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്ലറില് പൃഥ്വിരാജ് 'ഞാന്‍ സി.ഐ.ഡി രാംദാസ്' എന്ന് പറയുന്ന ഭാഗം ലാപ്ടോപ്പിലിട്ട് ആരെയോ വിളിക്കുന്ന ഭാവത്തില്‍ ഇരിക്കുന്ന ദുല്‍ഖറിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. 'സി.ഐ.ഡി രാംദാസിന് എന്നില്‍ നിന്ന് എന്താണ് വേണ്ടത് പൃഥ്വിരാജ് സുകുമാരന്‍, നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്,' എന്ന ക്യാപ്ഷനോടു കൂടെയാണ് DQ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. രസകരമായ ഒട്ടനവധി കമന്റുകളാണ് ഈ പോസ്റ്റിന് താഴെ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
രവി കെ ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്. ചിത്രം ഇന്ത്യയില്‍ ഡയറക്റ്റ് ഒടിടി റിലീസും വിദേശ രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസുമാണ്.
ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ ആയുഷ്മാന്‍ ഖുറാന പ്രധാന കഥാപാത്രമായി എത്തിയ ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ 'അന്ധാധുനി'ന്റെ റീമേക്ക് ആണ് ഭ്രമം. വിയാകോം 18 സ്റ്റുഡിയോസ്, എപി ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ശങ്കര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.
ഒക്ടോബർ ഏഴിന് ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്ന സിനിമ, ആദ്യം പുറത്തിറങ്ങുക വിദേശ രാജ്യങ്ങളിലാണ്. ഒക്ടോബർ ആറിന് യു.എസ്.എ., കാനഡ, യു.എ.ഇ., ജി.സി.സി. രാജ്യങ്ങളിലാവും ചിത്രം റിലീസ് ചെയ്യുക, ശേഷം ഒക്ടോബർ ഏഴിന് സിംഗപ്പൂർ, യു.കെ., ഓസ്ട്രേലിയ എന്നിവിടങ്ങളിലും 'ഭ്രമം' കാണാം.
അന്ധരുടെ ലോകത്തെ ജീവിതം എങ്ങനെ എന്ന് പഠിക്കാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്ന സംഗീതജ്ഞനായ യുവാവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. തബുവിന്റെ വേഷത്തിൽ മംമ്തയും, മാനവ് വിജ് അവതരിപ്പിച്ച വേഷത്തിൽ ഉണ്ണി മുകുന്ദനുമെത്തും.
രവി കെ. ചന്ദ്രന് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'.
എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സ്മിനു, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലന്.
എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സ്മിനു, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലന്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.