• HOME
  • »
  • NEWS
  • »
  • film
  • »
  • Kurup Movie | നഷ്ടമുണ്ടായാലും സഹിയ്ക്കാന്‍ തയ്യാര്‍; കുറുപ്പ് തീയറ്ററില്‍ റിലീസ് ചെയ്യും; ദുല്‍ഖര്‍ സല്‍മാന്‍

Kurup Movie | നഷ്ടമുണ്ടായാലും സഹിയ്ക്കാന്‍ തയ്യാര്‍; കുറുപ്പ് തീയറ്ററില്‍ റിലീസ് ചെയ്യും; ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടിയുടെ പേജില്‍ പ്രമോഷന്‍ പോസ്റ്റ് ചെയ്തത് താനായിരുന്നുവെന്നും ദുല്‍ഖര്‍ സ്ഥിരീകരിച്ചു.

  • Share this:
കൊച്ചി: കോവിഡ് കാലത്ത് തീയറ്ററില്‍ സിനിമ റിലീസ് ചെയ്യുക റിസ്‌ക് എന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍(Dulquer Salman). പൂര്‍ണ്ണമായും വിജയമാകുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യം. എന്നാല്‍ ചിത്രം നഷ്ടം വന്നാലും റിലീസ് തീയേറ്ററുകളിലാവട്ടെയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്ന് കുറുപ്പ്(Kurup) സിനിമയുടെ റിലീസുമായ ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

വലിയ സിനിമകള്‍ ഒ.ടി.ടിയില്‍ കൊടുക്കണമെന്ന് ആര്‍ക്കും ആഗ്രഹം കാണില്ല. എന്നാല്‍ രണ്ടുവര്‍ഷത്തോളം സിനിമ പിടിച്ചുവെയ്ക്കുമ്പോള്‍ വരുമാനം പൂര്‍ണ്ണമായി നിലച്ച അവസ്ഥയില്‍ മുഴുവന്‍ സാധ്യതകളും തേടേണ്ടി വരും. താന്‍ തെരഞ്ഞെടുത്തത് നഷ്ടം വന്നാല്‍ സഹിയ്ക്കുക എന്ന തീരുമനമാണ്. എന്നാല്‍ എല്ലാം നിര്‍മ്മാതാക്കളും ഇതു ചെയ്യണമെന്ന് പറയാനാവില്ല. മരയ്ക്കാര്‍ റീലീസുമായി ബന്ധപ്പെട്ട ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍  അഭിയിച്ച ചിത്രങ്ങളില്‍ ഏറ്റവും ചിലവേറിയതും വിശാലമായ കാന്‍വാസിലുമുള്ള സിനിമയാണ് കുറുപ്പെന്ന് ദുല്‍ഖര്‍ പറഞ്ഞു.പലരുടെയും ആശങ്കകള്‍ പോലെ സുകുമാരക്കുറുപ്പിനെ മഹത്വവത്ക്കരിയ്ക്കാന്‍ സിനിമയിലൂടെ ശ്രമിച്ചിട്ടില്ല. സുകുമാരക്കുറുപ്പ് കൊന്ന ചാക്കോയുടെ കുടുംബം സിനിമ കണ്ടിരുന്നു. യാതൊരു വിയോജിപ്പുകളും കുടുംബത്തിനില്ല. സിനിയുടെ ഓരോ ഘട്ടത്തിലും കുടുംബത്തിനെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോയത്. യാഥാര്‍ത്ഥ സംഭവകളാണ് ഏറിയ പങ്കും ചിത്രത്തിലുള്ളത്. ഒരു ബയോപ്പിക്ക് എന്ന ചിത്രത്തെ വിശേഷിപ്പിയ്ക്കാമെങ്കിലും കഥയും സിനിമയ്ക്കായുള്ള സാങ്കല്‍പ്പിക രംഗങ്ങളും സിമയിലുണ്ട്. നിയമപരമായ നീലാമാലകള്‍ ഒഴിവാക്കുന്നതിനായി കഥാപാത്രങ്ങള്‍ക്ക് യഥാര്‍ത്ഥ പേരുകള്‍  ഒഴിവാക്കിയിട്ടുണ്ട്. മുടി നീട്ടി വളര്‍ത്തി, കുറുപ്പിനായി ഒരു വര്‍ഷത്തേക്ക് മറ്റു സിനികള്‍ ഒഴിവാക്കിയതായും ദുല്‍ഖര്‍ പറഞ്ഞു.

തീയേറ്ററിലെത്തും മുമ്പ് ചിത്രം കണ്ട പിതാവ് മമ്മൂട്ടി മികച്ച തിയേറ്റര്‍ അനുഭവമെന്നാണ് സിനിമയേക്കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയുടെ മൊബൈല്‍ ഉപയോഗിച്ച് ചിത്രത്തിന്റെ പ്രമോഷന്‍ താന്‍ ചെയ്തുവെന്ന ട്രോളുകള്‍ ശരിയാണ്. പ്രത്യേക സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രമോഷന്‍ എല്ലാവരിലും എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതിനായി എല്ലാവരെയും ബന്ധപ്പെട്ട്. മമ്മൂട്ടിയുടെ പേജില്‍ പ്രമോഷന്‍ പോസ്റ്റ് ചെയ്തത് താനായിരുന്നുവെന്നും ദുല്‍ഖര്‍ സ്ഥിരീകരിച്ചു.

Also Read-Priyadarshan | 'നെറ്റ്ഫ്‌ളിക്‌സ് എടുക്കാത്ത സിനിമ'; പരാമർശിച്ചത് ദുൽഖറിന്റെ കുറുപ്പിനെയല്ല എന്ന് പ്രിയദർശൻ

സംസ്ഥാനത്തെ 45ദ തീയറ്ററുകളിലായി 450 സ്‌ക്രീനുകളിലാണ് നവംബര്‍ 12 ന് ചിത്രം റിലീസ് ചെയ്യുക. മുന്‍കൂര്‍ ബുക്കിംഗില്‍ ദിവസങ്ങളോളമുള്ള ടിക്കറ്റ് ഇതിനകം വിറ്റുപോയിക്കഴിഞ്ഞു. നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണം ഉണ്ടായില്ലെങ്കിലും രണ്ടാഴ്ചയോളം ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കുമെന്ന് തിയറ്റര്‍ ഉടമകള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രസിഡണ്ട് ്ഞ്ചല്‍ വിജയകുമാര്‍ പറഞ്ഞു. അഞ്ചല്ല അമ്പതുസിനിമകള്‍ ഒ.ടി.ടിയിലേക്ക് പോയാലും സംസ്ഥാനത്ത് തീയറ്ററുകള്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയോ സിനിമാ സംഘടനകളോ ഓരു കാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നിലനില്‍ക്കുന്നത്. മോഹന്‍ലാലിന്റെ അടുത്ത അഞ്ചു ചിത്രങ്ങള്‍ ഒ.ടിയില്‍ നല്‍കാനുള്ള തീരുമാനത്തിന്റെ പ്രതികരണമായി അദ്ദേഹം പറഞ്ഞു.

ആറുമാസം മുമ്പുവരെ കേരളത്തിലെ തീയേറ്ററുകള്‍ കാത്തിരുന്നത് മരയ്ക്കാറിനായാണ്. എന്നാല്‍ സമീപകാലത്ത് ഈ കാത്തിരിപ്പും ഒരുക്കവും കാത്തിരിപ്പും കുറുപ്പിനുവേണ്ടിയായിരുന്നു. ഭീഷണിപ്പെടുത്തുന്ന കരാറുകളോ ഉപാധികളോ ഇല്ലാതെ തീയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. പട്ടിണി കിടന്ന പതിനായിരങ്ങളുടെ പ്രാര്‍ത്ഥന ദുല്‍ഖറിനൊപ്പമുണ്ടാകും. ഒ.ടി.ടിയില്‍ കരാറായിരുന്ന ചിത്രം മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഒ.ടി.ടി റദ്ദാക്കി തിയറ്ററുകള്‍ക്ക് നല്‍കുകയായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു.
Published by:Jayesh Krishnan
First published: