നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'നമ്മള്‍ ഒന്നിച്ച് പുറത്ത് പോകുമ്പോള്‍ അങ്ങനെ ചിത്രങ്ങള്‍ എടുക്കാറില്ല'; ഫഹദിന് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ

    'നമ്മള്‍ ഒന്നിച്ച് പുറത്ത് പോകുമ്പോള്‍ അങ്ങനെ ചിത്രങ്ങള്‍ എടുക്കാറില്ല'; ഫഹദിന് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ

    കുട്ടിക്കാലത്തും കോളജിലും ഇപ്പോഴിതാ സിനിമയിലും നമ്മൾ ഒന്നിച്ചാണെന്നത് ഒരു അത്ഭുതകരമായ യാത്രയാണെന്നും ദുൽഖർ.

    ഫഹദ്, ദുൽഖർ

    ഫഹദ്, ദുൽഖർ

    • Share this:
      നടന്‍ ഫഹദ് ഫാസിലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ദുല്‍ഖര്‍ ആശംസകൾ നേർന്നിരിക്കുന്നത്. കുട്ടികളായിരിക്കുമ്പോഴും കോളേജ് കാലത്തും ഇപ്പോള്‍ സിനിമാ രംഗത്തും സുഹൃത്തുക്കളാകുകയെന്നത് അത്ഭുതകരമായ യാത്രയാണെ ദുൽഖർ പറയുന്നു. ഫഹദിനൊപ്പമുള്ള ചിത്രവും ദുൽഖർ പങ്കുവച്ചിട്ടുണ്ട്.

      ദുല്‍ഖറിന്റെ കുറിപ്പ്

      ജന്മദിനാശംസകൾ ഷാനു! നമ്മൾ പലപ്പോഴും പുറത്തു പോകുമ്പോൾ ചില കാരണങ്ങളാൽ ഒന്നിച്ച് ഫോട്ടോ എടുക്കാൻ തോന്നിയിരുന്നില്ല. കുട്ടിക്കാലത്തും കോളജിലും ഇപ്പോഴിതാ സിനിമയിലും നമ്മൾ ഒന്നിച്ചാണെന്നത് ഒരു അത്ഭുതകരമായ യാത്രയാണ്.

      ഞങ്ങള്‍ നിന്നെയും നച്ചുവിനെ സ്‌നേഹിക്കുകയും കുടുംബത്തെ പോലെ ഇഷ്ടപ്പെടുകയും ചെയ്യുന്നു..  ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കിടയിലും നിനക്ക് നല്ലൊരു ജന്മദിനം തന്നെ ആകും ഇതെന്ന് വിശ്വസിക്കുന്നു.' ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചു.
      Published by:Aneesh Anirudhan
      First published:
      )}