• HOME
  • »
  • NEWS
  • »
  • film
  • »
  • Dulquer Salman | 'ജംഗിള്‍ബുക്കില്‍ എത്തിയതുപോലെ'; ദുല്‍ഖര്‍ രൺതംബോറില്‍; അമാലിനൊപ്പമുളള വീഡിയോയുമായി താരം

Dulquer Salman | 'ജംഗിള്‍ബുക്കില്‍ എത്തിയതുപോലെ'; ദുല്‍ഖര്‍ രൺതംബോറില്‍; അമാലിനൊപ്പമുളള വീഡിയോയുമായി താരം

ഭാര്യ അമാലിനൊപ്പം രാജസ്ഥാനിലെ കടുവ സംരക്ഷണകേന്ദ്രമായ രൺതംബോർ ദേശീയോദ്യാനം സന്ദര്‍ശിക്കുന്ന വീഡിയോ ആണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്

  • Share this:
    മലയാളികളുടെ ഇഷ്ടതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ വീഡിയോകളും പോസ്റ്റുകളുമെല്ലാം തന്നെ ആരാധകര്‍ക്കിയയില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ദുല്‍ഖര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ തരമഗമാവുന്നത്

    ഭാര്യ അമാലിനൊപ്പം രാജസ്ഥാനിലെ കടുവ സംരക്ഷണകേന്ദ്രമായ രൺതംബോർ ദേശീയോദ്യാനം സന്ദര്‍ശിക്കുന്ന വീഡിയോ ആണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്.



    ''ക്രൂഗറിലേക്ക് പ്രവേശിക്കുന്നത് ലയണ്‍ കിംഗിലേക്ക് ചുവടുവെക്കുന്നത് പോലെയായിരുന്നുവെങ്കില്‍, രൺതംബോർ ജംഗിള്‍ ബുക്കിലേക്ക് എത്തിയത് പോലെയായിരുന്നുവെന്നാണ് വീഡിയോടൊപ്പം ദുല്‍ക്കര്‍ കുറിച്ചിരിക്കുന്നത്.''

    ദുല്‍ഖറിന്റേതായി സല്യൂട്ട് എന്ന ചിത്രമാണ് പുതിയതായി ഇനി പുറത്തിറങ്ങാനുള്ളത്. റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണിത്.

    മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് സല്യൂട്ട്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

    ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

    ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം - അസ്‍ലം പുരയിൽ, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരൻ, ആർട്ട് - സിറിൽ കുരുവിള, സ്റ്റിൽസ് - രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനയ്ക്കൽ,  ചീഫ് അസോസിയേറ്റ് ഡയറക്ടർ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ - ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. - അമർ ഹാൻസ്പൽ,  അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് - അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ. പിആർഒ - മഞ്ജു ഗോപിനാഥ്.
    Published by:Karthika M
    First published: