നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Durga Krishna | കുടുക്ക് സിനിമയിലെ നായകനും നായികയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും! എന്ന് നടി ദുർഗ്ഗ കൃഷ്ണ; കയ്യടിച്ച് സോഷ്യൽ മീഡിയ

    Durga Krishna | കുടുക്ക് സിനിമയിലെ നായകനും നായികയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും! എന്ന് നടി ദുർഗ്ഗ കൃഷ്ണ; കയ്യടിച്ച് സോഷ്യൽ മീഡിയ

    ദുർഗ്ഗ കൃഷ്ണയും കൃഷ്ണ ശങ്കറുമാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ

    ഗാനരംഗം

    ഗാനരംഗം

    • Share this:
      കുടുക്ക് സിനിമയിലെ നായകനും നായികയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും! അത്രയ്ക്ക് ഞെട്ടിക്കാൻ വേണ്ടി എന്താണവർ ചെയ്തത് എന്നല്ലേ? ദുർഗ്ഗാ കൃഷ്ണയും കൃഷ്ണ ശങ്കറും നായികാ നായകന്മാരായി ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുടുക്ക് 2025'.

      പേരുപോലെതന്നെ 2025 ൽ നടക്കുന്നതായി സങ്കല്പിച്ചുകൊണ്ടുള്ള ഒരു ചിത്രമാണിത്. സ്വകര്യതയാണ് ഈ സിനിമയുടെ വിഷയം. ടെക്നോളജിയെ മുൻനിർത്തിയുള്ള ചിത്രമാണെങ്കിലും ഇതിൽ മിസ്റ്ററി, ആക്ഷൻ, ത്രിൽ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

      കൃഷ്ണശങ്കർ നിർമ്മാതാവ് കൂടിയാവുന്ന ചിത്രമാണിത്. ക്യാമറ: അഭിമന്യു, എഡിറ്റർ: കിരൺ ദാസ്. സ്റ്റണ്ട് രംഗങ്ങളുടെ കോറിയോഗ്രാഫർ സുപ്രീം സുന്ദർ ആണ്. മുജീബ് മജീദ്, ശ്രുതി ലക്ഷ്മി എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിൽ അഞ്ച് ഗാനങ്ങളുണ്ട്.

      ഈ ഗാനമാണ് ദുർഗ്ഗ പറഞ്ഞു വന്നതും. മണികണ്ഠൻ അയ്യപ്പ കമ്പോസ് ചെയ്ത 'തെയ്തക' എന്ന ഗാനം ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയിരുന്നു. നന്ദകുമാർ കഴിമ്പ്രം രചിച്ച വരികൾ പാടിയതും മണികണ്ഠൻ തന്നെ. പാട്ട് ഇറങ്ങിയതിൽ പിന്നെ ഒരു ഡാൻസ് ചലഞ്ച് ഉണ്ടായിരുന്നു. ഒട്ടേറെപ്പേർ ഈ നാടൻപാട്ടിന്‌ ചുവടു വച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം നായികയും നായകനും കൂടി ഈ ഗാനത്തിന് രസകരമായി ചുവടുകൾ തീർത്തു.

      ആ ചെറു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷം, 'ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും' എന്ന രസകരമായ ടാഗ്‌ലൈൻ കൂടി സ്റ്റോറിയിൽ ചേർത്തിരുന്നു. ദുർഗ്ഗ ക്‌ളാസിക്കൽ നർത്തകി കൂടിയാണ്. എന്തായാലും നായകനും നായികയും കൂടിയുള്ള ഈ രസകരമായ നൃത്തം ചുവടെയുള്ള വീഡിയോയിൽ കണ്ടു നോക്കി നേരിട്ടറിഞ്ഞോളൂ.




      എന്നാൽ യഥാർത്ഥ വീഡിയോ ഇതല്ല കേട്ടോ. പാട്ടിനും അൽപ്പം നീളമുണ്ട്‌. ആ വീഡിയോ ഇതാ.



      'വിമാനം', 'പ്രേതം 2' തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർ പരിചയിച്ച ദുർഗ്ഗ അടുത്തതായി മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'റാം' എന്ന സിനിമയിൽ വേഷമിടുന്നു.

      'പ്രേമം' സിനിമയിൽ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ച കൃഷ്ണ ശങ്കർ ആദ്യമായാണ് നിർമ്മാതാവാകുന്നത്. മോഹൻകുമാർ ഫാൻസ്‌ എന്ന ചിത്രത്തിൽ കൃഷ്ണ ശങ്കർ അഭിനയിച്ചിരുന്നു.

      Summary: Durga Krishna and Krishna Sankar had done a high-octane dance number to the folk song in their next, 'Kudukku 2025'. The video of the fast number posted on Instagram was received well. The film has Krishna Sankar making his debut as a film producer
      Published by:user_57
      First published:
      )}