ജെഎന്‌യുവിൽ ‘ദ കേരള സ്റ്റോറി’ സിനിമ പ്രദര്‍ശപ്പിച്ചതിനെതിരെ രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം. കേന്ദ്ര സർവകലാശാലയിൽ പ്രദർശനം നടത്തിയത് ഗൗരവകരമായ വിഷയമാണ്. അതിന് വേണ്ടി അധികൃതർ സൗകര്യം ഒരുക്കിയത് ജനാതിപത്യ വിരുദ്ധതയാണെന്ന് റഹീം പ്രതികരിച്ചു.
ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ സിനിമ പ്രദർശിപ്പിക്കാനിടയായ സാഹചര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയ്ക്കുമെന്ന് റഹീം വ്യക്തമാക്കി. കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ് സിനിമയെന്നും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി അധികൃതർ ഇടപെട്ടതായും റഹീം ആരോപിച്ചു.
ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഹർജിക്കാർക്ക് ആക്ഷേപങ്ങൾ കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aa rahim, Jnu, The Kerala Story