തിരുവനന്തപുരം: നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ദൗര്‍ഭാഗ്യകരമാണെന്നും ആവിഷ്കാര സ്വാതന്ത്യത്തിന് നേരെയുള്ള മേലുള്ള കടന്നുകയറ്റുമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂ.
സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണ്. കലാ ആവിഷ്കാരങ്ങളെ അതിന്റെ തലത്തില്‍ സമീപിക്കുകയാണ് വേണ്ടത്. സ്വതന്ത്രമായ ആവിഷ്കാരങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇത്തരം വിവാദങ്ങള്‍ ഇല്ലാതാക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
അടുത്ത കാലത്തായി ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ഇത്തരം ഇടുങ്ങിയ ചിന്തകള്‍ തടസ്സമാകും. കൂടുതല്‍ നവീകരിക്കപ്പെടേണ്ട കാലത്തു മുന്‍പൊരിക്കലും ഇല്ലാത്തവിധം ആവിഷ്കാര സ്വാതന്ത്യത്തിന് മേല്‍ കടന്നാക്രമണം വര്‍ധിക്കുന്നത് ശുഭകരമായ കാര്യമല്ല.
മതരാഷ്ട്ര വാദികള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ ഇന്ധനം പകരാന്‍ ഇത്തരം പ്രചാരണങ്ങള്‍ കാരണമാകും. വര്‍ഗീയതയും വെറുപ്പും സമൂഹത്തില്‍ വളര്‍ത്താന്‍ നടക്കുന്ന നിന്ദ്യമായ നീക്കങ്ങള്‍ക്കെതിരെ കേരളം ജാഗ്രതയോടെ നിലയുറപ്പിക്കണം. ചില ആദരണീയരായ ക്രൈസ്തവ സഭാ മേധാവികള്‍ ഈശോ വിവാദത്തില്‍ സ്വീകരിച്ച സഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകള്‍ മാതൃകാപരവുമാണ്.
കേരളത്തെ വിഭജിക്കാനുള്ള ഒരു നീക്കവും നമ്മള് അംഗീകരിക്കരുത്. ശക്തമായ പ്രതിരോധം കേരളം ഇത്തരം വിവാദങ്ങള്‍ക്കെതിരെ ഉയര്‍ത്തണം. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.