നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Kaduva Prithviraj| 'കടുവ'യ്ക്ക് സുരക്ഷയൊരുക്കും; സിനിമാ പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ച് DYFI

    Kaduva Prithviraj| 'കടുവ'യ്ക്ക് സുരക്ഷയൊരുക്കും; സിനിമാ പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ച് DYFI

    ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സിനിമാ പ്രവർത്തകർക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ഡിവൈഎഫ്ഐ

    News18 Malayalam

    News18 Malayalam

    • Share this:
      കോട്ടയം: റോഡ് തടഞ്ഞ് കൊണ്ട് സിനിമ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ യൂത്ത് കോൺഗ്രസ് (Youth Congress) പ്രതിഷേധിച്ചിരുന്നു. പൃഥ്വിരാജ് (Prithviraj) ചിത്രം കടുവയുടെ (Kaduva) ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്കാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയത്. നടൻ ജോജു ജോർജിനെതിരായി (Joju George) ഇവർ മുദ്രാവാക്യവും വിളിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രീകരണത്തിന് സംരക്ഷണം ഒരുക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ (Dyfi).

      ഡിവൈഎഫ്ഐയുടെ പ്രസ്താവന

      പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം തടഞ്ഞ യൂത്ത് കോൺഗ്രസ് നടപടി അപലപനീയമാണ്. സിനിമ ചിത്രീകരണങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ച് നടത്തിയ മാർച്ച്, നടൻ ജോജു ജോർജിനെതിരെയുള്ള പ്രതിഷേധവും കൂടിയാക്കി മാറ്റിയത്.

      ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാൻ കഴിയില്ല. സിനിമാ പ്രവർത്തകർക്ക് പൂർണ പിന്തുണ ഡിവൈഎഫ്ഐ വാഗ്ദാനം ചെയ്യുന്നു. കെ സുധാകരന്റെ വരവോടുകൂടി, ആർഎസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോൺഗ്രസ്സ് മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. ഭയരഹിതമായ ചിത്രീകരണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



      യൂത്ത് കോൺഗ്രസ് പ്രതിഷേധം

      ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് കാഞ്ഞിരപ്പള്ളിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സിനിമയാണ് കടുവ. കാഞ്ഞിരപ്പള്ളി കുന്നും ഭാഗത്ത് കടുവയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

      പൊന്‍കുന്നത്ത് സമീപം ചിറക്കടവില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് കാഞ്ഞിരപ്പള്ളിയില്‍ കുന്നും ഭാഗത്ത് എത്തി പ്രതിഷേധം നടത്തിയത്. പൃഥ്വിരാജ്, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ സെറ്റില്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഇടയില്‍ ആണ് പ്രതിഷേധ മാര്‍ച്ച് എത്തിയത്.

      റോഡ് തടസ്സപ്പെടുത്തി ഷൂട്ടിംഗ് നടത്തി എന്ന് ആരോപിച്ചാണ് ചിറക്കടവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ ചിത്രീകരണ സെറ്റിലേക്ക് പ്രതിഷേധം നടത്തിയത്. അതേസമയം സംഭവസ്ഥലത്ത് പ്രതിഷേധം എത്തിയതോടെയാണ് നാടകീയമായ മറ്റു ചില നീക്കങ്ങള്‍ ഉണ്ടായത്. സിനിമ ചിത്രീകരണ വേദിയില്‍ ഇതിനു സഹായവുമായി കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ പ്രവര്‍ത്തകര്‍ തന്നെ ചിറക്കടവില്‍ നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് തടഞ്ഞതോടെ ഇരുവര്‍ക്കുമിടയില്‍ നേരിയ വാക്കേറ്റമുണ്ടായി. പിന്നീട് പോലീസ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിയാണ് പ്രതിഷേധം തണുപ്പിച്ചത്.

      Also Read- Prithviraj | 'കടുവ' വഴി തടഞ്ഞെന്ന് ആരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ ഷൂട്ടിങ് സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

      കൊച്ചിയില്‍ ജോജു ജോര്‍ജുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ച് സിനിമ സെറ്റിലേക്ക് പ്രതിഷേധം നടത്തിയത്.
      Published by:Rajesh V
      First published:
      )}