• HOME
  • »
  • NEWS
  • »
  • film
  • »
  • E4 Entertainment| വെബ്സീരീസിലേക്ക് കടന്ന് E4 Entertainment; തുടക്കം വീരപ്പന്റെ കഥപറഞ്ഞ്

E4 Entertainment| വെബ്സീരീസിലേക്ക് കടന്ന് E4 Entertainment; തുടക്കം വീരപ്പന്റെ കഥപറഞ്ഞ്

ഐപിഎസ് ഉദ്യോഗസ്ഥനായ വിജയ കുമാർ വീരപ്പനെ കുറിച്ചെഴുതിയ 'ചെയ്സിംഗ് ദി ബ്രിഗണ്ട്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വെബ്സീരീസ് ഒരുക്കുന്നത്.

veerappan

veerappan

  • Last Updated :
  • Share this:
    പ്രശസ്ത സിനിമാ നിർമാണ കമ്പനിയായ ഇ ഫോർ എന്റർടൈൻമെന്റ് വെബ് സീരീസിലേക്ക് കടക്കുന്നു. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വീരപ്പനെ കുറിച്ചുള്ള കഥ പറഞ്ഞാണ് തുടക്കം.

    ഐപിഎസ് ഉദ്യോഗസ്ഥനായ വിജയ കുമാർ വീരപ്പനെ കുറിച്ചെഴുതിയ 'ചെയ്സിംഗ് ദി ബ്രിഗണ്ട്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വെബ്സീരീസ് ഒരുക്കുന്നത്. ഇതിനുള്ള കോപ്പി റൈറ്റ് ഇ ഫോർ എനമ്‍റർടൈൻമെന്റ് അദ്ദേഹത്തിൽ നിന്ന് നേടിയിട്ടുണ്ടെന്ന് വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

    TRENDING:ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് പുതിയ ഇമോജി, അതും ഭക്ഷണത്തിന്റെ രൂപത്തിൽ; ട്വിങ്കിൾ ഖന്ന പൊളിയാണ്
    [PHOTO]
    Sushant Singh Rajput Death | റിയ ചക്രവർത്തിയുമായുള്ള ബന്ധത്തിലെ അടുപ്പം തുറന്നുപറഞ്ഞ് മഹേഷ് ഭട്ട്[PHOTO]Stuart Broad|ടെസ്റ്റിൽ ചരിത്ര നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്; ഇനി '500 ക്ലബിൽ ' അംഗം
    [PHOTO]


    വീരപ്പനെ പിടിക്കുന്നതിനു വേണ്ടിയുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ ഓപ്പറേഷനെ കുറിച്ചാണ് ബുക്കിൽ വിവരിച്ചിരിക്കുന്നത്. ഐപിഎസ് ഓഫീസറായ വിജയകുമാറാണ് ഇതിന് നേതൃത്വം നൽകിയത്.  ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പുറത്തുള്ള ഷൂട്ടിംഗിനുള്ള നിയന്ത്രണങ്ങളും അവസാനിക്കുന്നതോടെ വെബ് സീരീസിന്റെ നിർമാണം ആരംഭിക്കുമെന്നും വാർത്താ കുറിപ്പിൽ അറിയിക്കുന്നു.


    ഈ ബുക്കിനെയോ, ഇതിലെ കഥാഭാഗങ്ങളെയോ കഥാപാത്രങ്ങളെയോ അടിസ്ഥാനമാക്കി മറ്റേതെങ്കിലും വെബ്സീരീസോ ഫീച്ചർ ഫിലിമോ വരുന്നത് പകർപ്പവകാശ ലംഘനമാണെന്നും നിയമനടപടി നേരിടേണ്ടി വരുമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
    Published by:Gowthamy GG
    First published: