സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ''വരയൻ'' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി. സന മൊയ്തൂട്ടി ആലപിച്ച "ഏദനിൽ മധുനിറയും...' എന്നാരംഭിക്കുന്ന ഗാനമാണ് സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നിരിക്കുന്നത്.
സത്യം സിനിമാസിന്റെ ബാനറിൽ, എ. ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു.ലിയോണ ലിഷോയ്,മണിയൻപിള്ള രാജു,ജോയ് മാത്യു, വിജയരാഘവൻ,ബിന്ദു പണിക്കർ,ജയശങ്കർ, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി,അരിസ്റ്റോ സുരേഷ്,ബൈജു എഴുപുന്ന,അംബിക മോഹൻ,രാജേഷ് അമ്പലപ്പുഴ,ശ്രീലക്ഷ്മി, ഹരിപ്രശാന്ത്,സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട നാസ് എന്ന നായ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.മെയ് 20ന് "വരയൻ" കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ സത്യം സിനിമാസ് റിലീസ് ചെയ്യും
തിരക്കഥ-ഫാദർ ഡാനി കപ്പൂച്ചിൻ, ഛായാഗ്രഹണം-രജീഷ് രാമൻ, ചിത്രസംയോജനം- ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ-ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി, ആർട്ട്-നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സംഘട്ടനം- ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-കൃഷ്ണ കുമാർ,മേക്കപ്പ്-സിനൂപ് രാജ്, സൗണ്ട് ഡിസൈൻ- വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ്- വിപിൻ നായർ, കൊറിയോഗ്രഫി-സി പ്രസന്ന സുജിത്ത്. പി ആർ ഒ-എ എസ് ദിനേശ്.
'ഇനി ഉത്തരം' കുട്ടിക്കാനത്ത്; അപർണ ബാലമുരളി- ഹരീഷ് ഉത്തമൻ ചിത്രത്തിന് തുടക്കമായി
കൊച്ചി: അപർണ ബാലമുരളി (Aparna Balamurali), കലാഭവൻ ഷാജോൺ (Kalabhavan Shajohn), ഹരീഷ് ഉത്തമൻ (Hareesh Uthaman) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' (Ini Utharam Movie) എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനത്ത് തുടങ്ങി. സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്ദു നാഥ്, സിദ്ധാർഥ് മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എവി എന്റർട്ടൈൻമെന്റിന്റെ ബാനറിൽ, വരുൺ - അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കുട്ടിക്കാനം ലക്ഷ്മി കോവിൽ എസ്റ്റേറ്റിലെ ബംഗ്ളാവിലാണ് പുരോഗമിക്കുന്നത്.
ദീർഘനാളായി ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് രഞ്ജിത്, സനീഷ് (ഉണ്ണി) എന്നീ സഹോദരങ്ങളാണ്. ഛായാഗ്രഹണം രവിചന്ദ്രൻ. H2O Spell പ്രോജക്ട് ഡിസൈൻ ചെയ്യുന്ന ഈ ചിത്രത്തിൽ ജിതിൻ ഡി കെ എഡിറ്റിങ് നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു.
ജിതേഷ് പൊയ്യ മേക്കപ്പും, അരുൺ മോഹനൻ ആർട്ടും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ദീപക് നാരായണാണ് ആണ് ചീഫ് അസോസിയേറ്റ്. റിന്നി ദിവാകർ, വിനോഷ് കൈമൾ എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർമാർ. സ്റ്റിൽസ് - ജെഫിൻ ബിജോയ്, ഡിസൈൻ - ജോസ് ഡൊമനിക്. പി ആർ ഒ - എ. എസ്.ദിനേശ്, ഡിജിറ്റൽ മാർക്കറ്റിങ് - ആതിര ദിൽജിത്, വൈശാഖ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.