നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പറഞ്ഞത് 20-20 സിനിമയിൽ ഭാവനയുടെ കഥാപാത്രത്തെ കുറിച്ച്; വ്യാഖ്യാനം ഉണ്ടായത് ഉദ്ദേശിച്ച അർത്ഥത്തിലല്ല' ഇടവേള ബാബു

  'പറഞ്ഞത് 20-20 സിനിമയിൽ ഭാവനയുടെ കഥാപാത്രത്തെ കുറിച്ച്; വ്യാഖ്യാനം ഉണ്ടായത് ഉദ്ദേശിച്ച അർത്ഥത്തിലല്ല' ഇടവേള ബാബു

  പാർവതിക്ക് സംശയം ഉണ്ടെങ്കിൽ വിളിച്ച് ചോദിക്കാമായിരുന്നു. തൻ്റെ നമ്പർ അവരുടെ കൈവശമുണ്ട്. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാൻ ഇനി പാർവതിയെ വിളിക്കുന്നില്ലെന്നും ഇടവേള ബാബു

  ഇടവേള ബാബു

  ഇടവേള ബാബു

  • Share this:
  കൊച്ചി: നടി ഭാവനയ്ക്ക് എതിരായ പരാമർശത്തിൽ വിവാദം കത്തിനിൽക്കെ അതിനെ ന്യായീകരിച്ച് ഇടവേള ബാബു . താൻ ഉദ്ദേശിക്കാത്ത അർത്ഥത്തിൽ വ്യാഖ്യാനിച്ച് പ്രശ്നം ഉണ്ടാക്കുകയാണെന്ന് അമ്മ ജനറൽ സെക്രട്ടറി വേളബാബു പറഞ്ഞു. 20-20 സിനിമയിൽ ഭാവനയുടെ കഥാപാത്രം മരിച്ചു എന്നാണ് ഉദ്ദേശിച്ചത്. ജീവിച്ചിരിക്കുന്നയാൾ മരിച്ചിട്ടില്ലെന്ന് തനിക്കറിയാം. ഇവിടെയാണല്ലോ താൻ ജീവിച്ചിരിക്കുന്നത്. പെട്ടന്ന് ഷാർപ്പ് ആയ ചോദ്യം വന്നപ്പോൾ അതേ രീതിയിൽ മറുപടി നൽകിയതാണെന്നും ഇടവേള ബാബു വ്യക്തമാക്കി.

  പാർവതിക്ക് സംശയം ഉണ്ടെങ്കിൽ വിളിച്ച് ചോദിക്കാമായിരുന്നു. തൻ്റെ നമ്പർ അവരുടെ കൈവശമുണ്ട്. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാൻ ഇനി പാർവതിയെ വിളിക്കുന്നില്ലെന്നും ഇടവേള പറഞ്ഞു.

  "ഒരിക്കലും ഞാൻ ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഞാൻ തെറ്റ് ചെയ്തിട്ടില്ല. ഞാൻ മനസിൽ വിചാരിക്കാത്ത കാര്യമാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. പാർവതിയുമായി പ്രശ്നം ചർച്ച ചെയ്യാനില്ല"

  എ.എം.എം.എ എന്ന് അമ്മ സംഘടനയെ പാർവതി  വിളിക്കുന്നതിൽ അംഗങ്ങൾക്ക് പ്രതിഷേധമുണ്ട്. പാർവതി മാത്രമാണ് അത്തരത്തിൽ വിശേഷിപ്പിക്കുന്നത്. രാജി അമ്മയിൽ ചർച്ച ചെയ്യുമോയെന്ന് അറിയില്ല. എക്സിക്യൂട്ടീവാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. അമ്മയുടെ പുതിയ സിനിമയിൽ ദിലീപ്  ഉണ്ടാവില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

  Also Read നടി പാർവതി 'അമ്മ'യിൽ നിന്ന് രാജിവച്ചു; 'ഇടവേള ബാബുവിനോട് പുച്ഛം മാത്രം'; ഇടവേള രാജി വയ്ക്കണമെന്നും ആവശ്യം

  പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാ‍നം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് 20-20. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവരും, നിർമ്മാണം ദിലീപുമാണ്. എല്ലാ പ്രമുഖരും അഭിനയിച്ച ചിത്രമെന്ന നിലയിൽ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20.  ഈ ചിത്രത്തിൽ അഭിനേതാക്കൾ  അമ്മയുടെവികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെയാണ്  പ്രവർത്തിച്ചത്.

  എന്നാൽ ഇതിൻ്റെ രണ്ടാം ഭാഗത്തിൻ്റെ തിരക്കഥ ഇതു വരെ തയ്യാറാക്കിയിട്ടില്ല. ആദ്യഭാഗത്ത് അഭിനയിച്ചവർക്ക് പ്രതിഫലം നൽകിയിരുന്നില്ല. രണ്ടാം ഭാഗത്ത് ചെറിയ രീതിയിൽ പ്രതിഫലം നൽകാനാണ് തീരുമാനം
  Published by:Aneesh Anirudhan
  First published:
  )}