• HOME
  • »
  • NEWS
  • »
  • film
  • »
  • 'ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല'; AMMA ഒരു ക്ലബ്ബ് തന്നെയല്ലേ ?; ഇടവേള ബാബു

'ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല'; AMMA ഒരു ക്ലബ്ബ് തന്നെയല്ലേ ?; ഇടവേള ബാബു

'ക്ലബ്ബ്' എന്നതിന്റെ വ്യാഖ്യാനവും വിക്കിപീഡിയയിൽ നൽകിയിരിക്കുന്ന നിർവചനവും കത്തിൽ ചേർത്തിട്ടുണ്ട്.

  • Last Updated :
  • Share this:
    കൊച്ചി: മലയാള സിനിമാതാര സംഘടനയായ AMMA ക്ലബ്ബ് അല്ലെന്ന നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ പരാമർശത്തിന് മറുപടിയുമായി ജനറൽ സെക്രട്ടറി ഇടവേള ബാബു. ഗണേഷ് കുമാറിനുള്ള കത്തിലാണ് ഇടവേള ബാബുവിന്റെ മറുപടി.

    ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി താൻ കാണുന്നില്ലെന്ന് പറഞ്ഞ ഇടവേള ബാബു 'ക്ലബ്ബ്' എന്നതിന്റെ വ്യാഖ്യാനവും വിക്കിപീഡിയയിൽ നൽകിയിരിക്കുന്ന നിർവചനവും കത്തിൽ ചേർത്തിട്ടുണ്ട്.

    ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാൻ കരുതുന്നില്ല. CLUB എന്ന വാക്കിന് " AS ASSOCIATION DEDICATED TO A PARTICULAR INTREST OR ACTIVITY " എന്നാണ് അർത്ഥം. WIKIPEDIDIA യിൽ പറയുന്നത് :- A club is an association of people united by a common interest or goal. A service club, for example, exists for voluntary or charitable activities. There are clubs devoted to hobbies and sports, social activities clubs, political and religious clubs, and so forth.

    ആ അർത്ഥത്തിൽ അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് "അമ്മ" ഒരു ക്ലബ്ബ് തന്നെയല്ലേയെന്നും അത്രയേ താൻ ഉദ്ദേശിച്ചിട്ടുള്ളൂവെന്നും പറയുന്നു. ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് "അമ്മ" രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് താങ്കൾ തന്നെ പറഞ്ഞുവല്ലോ. ഇവിടുത്തെ എല്ലാ ക്ലബ്ബുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതും ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് എന്നതും താങ്കൾക്ക് അറിയാമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു അർത്ഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല.
    Also Read-AMMA ക്ലബ്ബ് അല്ല, ചാരിറ്റബിൾ സൊസൈറ്റി; വ്യത്യാസമുണ്ടായിട്ടുണ്ടെങ്കിൽ മോഹൻലാൽ വ്യക്തമാക്കട്ടെ: ഗണേഷ് കുമാർ

    നമ്മുടെ നാട്ടിൽ ഏറ്റവും അധികം ജനങ്ങളെ സഹായിക്കുകയും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ലയൺസ്‌ ക്ലബ്ബ്, റോട്ടറി ക്ലബ്ബ് തുടങ്ങി ഈ ശ്രേണിയിൽപ്പെട്ട പ്രസ്ഥാനങ്ങളെയും ഒട്ടും വില കുറച്ചല്ലല്ലോ നമ്മൾ കാണുന്നത്. അപ്പൊൾ "അമ്മ" ഒരു ക്ലബ്ബിന്റെ നിലവാരത്തിലേക്ക് താഴരുത് എന്ന് താങ്കൾ പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

    Also Read-'നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി, സത്യം ജയിക്കും'; ഫേസ്‌ബുക്ക് പോസ്റ്റുമായി വിജയ് ബാബു

    വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിനെതിരെയുള്ള ഗണേഷ് കുമാറിന്റെ പരാമർശത്തിനും കത്തിൽ മറുപടി നൽകുന്നുണ്ട്. കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന ഒരാൾക്കെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടത് എന്നാണ് ചോദിക്കുന്നത്.

    ഇഡി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ബിനീഷ് കോടിയേരിക്കെതിരെ വിധി വരുന്നതുവരെ സസ്പെൻഷൻ പോലും എടുക്കരുതെന്ന നിലപാട് നിന്ന ആളാണ് ഗണേഷ് കുമാറെന്നും ഇടവേള ബാബു ഓർമിപ്പിക്കുന്നു. പിന്നെ ഇപ്പോൾ എന്തിനാണ് ഇരട്ട നീതി. ശ്രീകുമാറിനെതിരെയും പ്രിയങ്കക്കെതിരെയും കേസ് വന്നപ്പോഴും ഗണേഷ് കുമാർ ഉൾപ്പെട്ട മുൻകാല കമ്മിറ്റിയും ഇതേ നിലപാടാണ് എടുത്തതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

    കമ്മിറ്റി അംഗങ്ങക്കെതിരെ ഉന്നയിച്ച ആരോപണം, ആ കാലയളവിൽ താങ്കൾ കൂടെ ആ കമ്മിറ്റിയിൽ ഉണ്ടായിരുന്നതിനാൽ എങ്ങിനെയാണ് പ്രവർത്തിച്ചിരുന്നതെന്നു എന്നേക്കാൾ കൂടുതൽ അറിയുന്ന ആളുതന്നെയാണ് താങ്കൾ. പ്രസിഡന്റ് ശ്രീ മോഹൻലാലിന് നേരിട്ട് അയച്ച കത്തുകൾക്കെല്ലാം അദ്ദേഹം സമയക്കുറവ്കൊണ്ട് ഫോണിൽ വിളിച്ചെങ്കിലും മറുപടികൾ തരാറുണ്ടെന്നാണ് എന്റെ അറിവ്, പ്രത്യേകിച്ചു താങ്കൾക്ക്‌.

    കഴിഞ്ഞ 27 വർഷമായി ഈ സംഘടന സൗഹാർദ്ദപരമായും കെട്ടുറപ്പോടും കൂടി മുന്നോട്ടു കൊണ്ടുപോകുവാൻ എന്നും മുന്നിട്ടു നിന്നിരുന്ന താങ്കൾ ഇപ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ജനങ്ങൾക്കിടയിൽ സംഘടനക്ക്‌ വലിയ അവമതിപ്പ് ഉണ്ടാകും എന്ന് ഓർക്കേണ്ടതല്ലേ ? അത് തിരുത്തുവാൻ വേണ്ടി മാത്രമാണ് ഈ കത്ത് തയ്യാറാക്കുന്നത്.

    എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച്ചകൾ വന്നുപോയാൽ ഏതുസമയത്തും എന്നെ വിളിച്ചു പറയുവാനും അത് തിരുത്തുവാനും ഏറെ സ്വാതന്ത്ര്യവും അടുപ്പവും നമ്മൾ തമ്മിൽ ഉണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു ഫോൺ കാൾ വഴി വ്യക്തമാക്കാവുന്ന കാര്യങ്ങൾ ഇത്തരത്തിൽ മാധ്യമ വിചാരണ നടത്തേണ്ട ആവശ്യമുണ്ടായിരുന്നോ ?

    താങ്കൾ വിളിച്ചിട്ടു എപ്പോഴെങ്കിലും ഞാൻ ഫോൺ എടുക്കാതിരിക്കുകയോ തിരിച്ചു വിളിക്കാതെയോ ഇരുന്നിട്ടുണ്ടോ ? ഇപ്പോൾ കമ്മിറ്റിയിൽ ഇല്ലെങ്കിൽ പോലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപായി ആ വിഷയം താങ്കളുമായി ചർച്ച ചെയ്തിട്ടില്ലെ ? എന്തെങ്കിലും അറിഞ്ഞോ അറിയാതെ തെറ്റ് ചെയ്താൽ മാപ്പു ചോദിക്കുവാനും സന്നദ്ധനായ ഒരു വ്യക്തി കൂടിയാണ് ഞാൻ. ഏതെങ്കിലും തീരുമാനങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ എടുക്കാറുമില്ല എന്നും താങ്കൾക്കു അറിയാമല്ലോ. ആ എന്നെ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കരുതേ എന്ന മാത്രമേ ഇത്തരുണത്തിൽ അപേക്ഷിക്കാനുള്ളൂ.

    "അമ്മ"യുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാൻ എന്നും താങ്കൾകൂടെ മുന്നിൽ ഉണ്ടാകണമെന്നും ഉണ്ടാകും എന്ന വിശ്വാസവുമുണ്ടെന്നും കത്തിൽ ഇടവേള ബാബു പറയുന്നു.
    Published by:Naseeba TC
    First published: