നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Minnal Murali | 'എടുക്കാ കാശായ്'; ഷാന്‍ റഹ്മാന്റെ ഈണത്തില്‍ മിന്നല്‍ മുരളിയിലെ പുതിയ ഗാനം

  Minnal Murali | 'എടുക്കാ കാശായ്'; ഷാന്‍ റഹ്മാന്റെ ഈണത്തില്‍ മിന്നല്‍ മുരളിയിലെ പുതിയ ഗാനം

  ഗാനം ആലപിച്ചിരിക്കുന്നത്   ശ്വേത അശോകുമാണ്.

  • Share this:
   മലയാളി സിനിമാ പ്രേമികള്‍ ഏറെ ചിത്രമാണ് ടൊവീനോ തോമസ് (Tovino Thomas) നായകനാവുന്ന മിന്നല്‍ മുരളി. (Minnal Murali) ചിത്രത്തിലെ ഏറ്റവും പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ(lyrical video) പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകര്‍.

   'എടുക്കാ കാശായ്' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനും ഗാനം ആലപിച്ചിരിക്കുന്നത്   ശ്വേത അശോകുമാണ്.

   ഗുരു സോമസുന്ദരം, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം 'മിന്നല്‍ മുരളി' എന്ന അമാനുഷികനായി ടൊവിനോ തോമസ് അഭിനയിക്കുന്നു ഈ സൂപ്പര്‍ ഹീറോ ചിത്രത്തില്‍.

   വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് (സോഫിയ പോള്‍) നിര്‍മ്മിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഈ സൂപ്പര്‍ ഹീറോ ചിത്രം 2021 ഡിസംബര്‍ 24-ന് നെറ്റ്ഫ്ലിക്സില്‍ മാത്രമായി ലോകമെമ്പാടും പ്രീമിയര്‍ ചെയ്യും.

   മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

   Also read: 'യശോദ'യായി സാമന്ത; ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ബഹു ഭാഷ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

   ജാനുവിന് ശേഷം സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം യശോദ'യുടെ (Yashoda) ചിത്രീകരണം ആരംഭിച്ചു . സംവിധായകരായ ഹരി ഹരീഷ്‌ (Hari Harish duo) ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയ്ക്കു പുറമേ ഉണ്ണിമുകുന്ദനും (Unni Mukundhan) വരലക്ഷ്മി ശരത്കുമാറും (Vara lakshmi Sarath Kumar) പ്രധാന കഥാപാത്രങ്ങളാവുന്നു.

   ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ ആരംഭിച്ചു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

   ശ്രീദേവി മൂവീസിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിക്കുന്ന 'യശോദ'യുടെ ഷൂട്ടിംഗ് 2022 മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. എം സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
   Published by:Jayashankar AV
   First published: