• HOME
  • »
  • NEWS
  • »
  • film
  • »
  • മധുരരാജയ്ക്ക് മധുരസമ്മാനം; പിറന്നാൾ ദിനത്തിൽ മമ്മൂക്കയ്ക്ക് ചിത്ര  സമ്മാനവുമായി കുട്ടികൾ

മധുരരാജയ്ക്ക് മധുരസമ്മാനം; പിറന്നാൾ ദിനത്തിൽ മമ്മൂക്കയ്ക്ക് ചിത്ര  സമ്മാനവുമായി കുട്ടികൾ

സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ സമ്മാനിക്കാൻ ഒരു അപൂർവ സമ്മാനമൊരുക്കി കൊച്ചിയിലെ കുട്ടിക്കൂട്ടം

ചിത്രങ്ങളുമായി കുട്ടികൾ

ചിത്രങ്ങളുമായി കുട്ടികൾ

  • Last Updated :
  • Share this:
ബിലാലായി മാറുന്ന ബിഗ് ബിക്ക് ഇത് നിറങ്ങളിൽ ചാലിച്ച സ്നേഹ സമ്മാനം. പട്ടണത്തിൽ ഭൂതത്തിലൂടെ കുട്ടികളുടെ പ്രിയങ്കരനായി, മധുര രാജയിലൂടെ പൊട്ടിച്ചിരിപ്പിച്ച മമ്മൂക്കയ്ക്ക് സമ്മാനം നൽകാതിരിക്കാൻ കൊച്ചു കൂട്ടുകാർക്ക് ആവില്ല. മനസിൽ സ്നേഹം കൊണ്ട് കോറിയിട്ട ചിത്രത്തിന് ക്യാൻവാസിൽ നിറങ്ങൾ വിടർത്തി അവർ ആ സ്നേഹോപഹാരമൊരുക്കി.

ആറടിയാണ് ചിത്രത്തിന്റെ ഉയരം. ലോക്ക്ഡൗൺ കാലമായതിനാൽ എട്ടുപേരും സ്വന്തം വീടുകളിലിരുന്നാണ് ചിത്രത്തിന്‍റെ ഓരോ ഭാഗങ്ങൾ വരച്ചത്. മധുരരാജയിലെ പോസ്റ്ററിനെ ആധാരമാക്കിയായിരുന്നു ചിത്രരചന. സൂരജ് കിരൺ, അമൽ മാത്യു, സിദ്ധാർത്ഥ് എസ്. പ്രശാന്ത്, പ്രണവ് കെ. മനോജ്, വസുദേവ് കൃഷ്ണൻ, ഗേബൽ സിബി, ആദിയ നായർ, ഗൗരിപാർവ്വതി എന്നീ കൊച്ചുകൂട്ടുകാരാണ് ഇതിനു പിന്നിൽ. എല്ലാവരും കൊച്ചിക്കാരാണ്. മേൽനോട്ടം വഹിക്കാൻ ഇവരുടെ ചിത്രകലാ അധ്യാപികയായ സീമ സുരേഷ് ഒപ്പമുണ്ടായിരുന്നു.



ഓഗസ്റ്റ് 15-ന് ആർട്ട് ഇൻ ആർട്ടിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഓൺലൈൻ ചിത്രപ്രദർശനം നടത്തിയിരുന്നു. കേരളത്തിന് പുറമേ, അമേരിക്ക, യു.എ.ഇ., സാംബിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ ഓൺലൈൻ പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. മെഗാസ്റ്റാർ ആണ് ഇവരുടെ പ്രദർശനം അന്ന് ഉദ്ഘാടനം ചെയ്തത്. ഇതിന് നന്ദിയായി പിറന്നാൾ സമ്മാനം നൽകാൻ ഒരുമിച്ച് ചിത്രം വരയ്ക്കാമെന്ന് ആശയം കുട്ടികൾ തീരുമാനിക്കുകയായിരുന്നു.

പിറന്നാൾ ദിനത്തിൽ ചിത്രം മമ്മൂട്ടി അങ്കിളിന് നേരിട്ട് സമ്മാനിക്കണമെന്നാണ് ഈ കുട്ടി ചിത്രകാരൻമാരുടെയും ചിത്രകാരികളുടെയും മോഹം. സെപ്റ്റംബർ ഏഴിനാണ് മമ്മൂട്ടിയുടെ പിറന്നാൾ. ഇനി പുറത്തിറങ്ങാനുള്ള മമ്മൂക്ക ചിത്രങ്ങളായ ബിലാൽ, ദി പ്രീസ്റ്റ്, വൺ എന്നീ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ സ്വന്തം നിലയിൽ പോസ്റ്റർ വരച്ച് പ്രചരണത്തിൻ്റെ ഭാഗമാകാനും കുട്ടിക്കൂട്ടം തയ്യാറെടുക്കുകയാണ്.
Published by:user_57
First published: