പാലക്കാട്: കാക്കയൂര്‍ തച്ചങ്കോട് സിനിമാ ചിത്രീകരണത്തിനിടെ തേനീച്ചകളുടെ കുത്തേറ്റ് എട്ട് പേര്‍ക്ക് പരിക്കേറ്റു. എസ് ജെ ഷിനു സംവിധാനം ചെയ്യുന്ന 'തേര്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു തേനീച്ച ആക്രമണം. സ്ഥിരമായി ചലച്ചിത്ര ചിത്രീകരണം നടക്കുന്ന തച്ചങ്കോട് നാല്‍ക്കവലയിലെ ആല്‍മരത്തിലും സമീപത്തിലെ പാലമരത്തിലും തേനീച്ചകള്‍ കൂടു കുട്ടിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ചിത്രീകരണം തുടരുകയായിരുന്നു.
തേനീച്ച കൂട് ഇളകിയതോടെ ചിത്രീകരണത്തിനെത്തിയ സിനിമാ പ്രവര്‍ത്തകരും കാണാന്‍ വന്ന സമീപവാസികളും ചിതറിയോടുകയായിരുന്നു. തേനീച്ചയുടെ ആക്രമണത്തില്‍ മൂന്ന് സിനിമാപ്രവര്‍ത്തകര്‍ക്കും അഞ്ച് പ്രദേശവാസികള്‍ക്കും കുത്തേറ്റു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.
അജു വർഗീസ്, ഇന്ദ്രൻസ്, വിജയ് ബാബു, ബിജുക്കുട്ടൻ, അരിസ്റ്റോ സുരേഷ്, ഭീമൻ രഘു, മണികണ്ഠൻ പട്ടാമ്പി, ബാബുരാജ്, അനാർക്കലി മരയ്ക്കാർ, അനീഷ് ഗോപാൽ, ഡോ: റോണി, ചെമ്പിൽ അശോകൻ, നെൽസൺ, ഷൈനി, വൃന്ദ മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പൂർണ്ണമായും കോമഡി സിനിമയായാണ് ഈ ചിത്രം ഒരുങ്ങുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ.
ഈ വർഷത്തിന്റെ തുടക്കത്തിൽ അഞ്ചാം പാതിരായുടെ രണ്ടാം ഭാഗമായ 'ആറാം പാതിരാ' പ്രഖ്യാപിച്ചിരുന്നു. അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ആറാം പാതിരയിലും ഒന്നിക്കുന്നത്. 'അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു. ആറാം പാതിരാ..ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്' എന്നാണ് സംവിധായകന്‍ പോസ്റ്റർ പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വയനാട്ടിലാണ് ചിത്രീകരണം.
ചിത്രത്തിൽ അൻവർ ഹുസൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. ആഷിഖ് ഉസ്മാനാണ് നിർമാണം. ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവഹിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Film shooting, Honeybee attack, Palakkad