• HOME
 • »
 • NEWS
 • »
 • film
 • »
 • 'KSFDC കൊണ്ട് ആർക്ക് പ്രയോജനം? എന്തായാലും സിനിമയ്ക്കില്ല': പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്

'KSFDC കൊണ്ട് ആർക്ക് പ്രയോജനം? എന്തായാലും സിനിമയ്ക്കില്ല': പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്

'കാലം പുരോഗമിക്കുന്നു, ടെക്നോളജി മാറുന്നു, ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്കായി. പണ്ടത്തെ ശങ്കരൻ തെങ്ങിൽ തന്നെ എന്ന പോലെയാണ് ചിത്രാഞ്ജലിയുടെ അവസ്ഥ'

 • Last Updated :
 • Share this:
  മലയാള സിനിമയ്ക്ക് സർക്കാർ തലത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല എന്ന് പലപ്പോഴായി പലയിടങ്ങളിൽ നിന്നും ആക്ഷേപം ഉയരാറുണ്ട്. അതിനാൽ തന്നെ അന്യഭാഷകളിൽ ചേക്കേറുന്നവരും, അവിടെ മികച്ച നിലയിൽ ഉയർന്നുവരുന്നവരുടേയും എണ്ണം കൂടുതലാണ്. ഇപ്പോൾ KSFDCയുടെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ കൺട്രോളറും നടനുമായ എൽദോ സെൽവരാജ് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിലേക്ക്

  KSFDC കൊണ്ട് പ്രയോജനം ആർക്ക്? എന്തായാലും സിനിമക്ക് അല്ല.
  സഹപ്രവർത്തകനും പ്രൊഡക്ഷൻ കൺട്രോളറുമായ സുധൻ രാജ് സംവിധാനം ചെയ്ത 'കമ്പം' എന്ന സിനമയുടെ ഡബ്ബിംഗ് കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടക്കുകയാണ്.

  ക്ഷമിക്കണം നടക്കുകയല്ലാ. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഡബ്ബിംഗ് സ്യൂട്ടിൽ ഇഴയുകയാണെന്ന് പറയുന്നതാണ് ശരി. സിനിമയിൽ അഭിനയിച്ച ഞാനും സുഹൃത്ത് ഹർഷൻ പട്ടാഴിയും രാവിലെ 9.45ന് സ്റ്റുഡിയോയിൽ എത്തി വൈകിട്ട് 4 മണിയായിട്ടും ഞങ്ങൾ അഭിനയിച്ച 10 സീൺ ഡബിംഗ് പൂർതീകരിക്കാൻ കഴിയുന്നില്ല. കുറച്ച് നേരം നോക്കിയിരുന്നു, പിന്നെ കൺസോളിൽ കിടന്നു ഹേ ഹേ ഒരു രക്ഷയുമില്ലാ നമ്മെടെ ചിത്രാഞ്ജലിയിലെ സിസ്റ്റം ഫുൾ ടൈം ഹാങ്ങാ. പതുക്കെ സൗണ്ട് എഞ്ചിനീയരെ ഒന്ന് നോക്കി. ഇപ്പോ ശരിയാക്കിതരാം എന്ന മട്ടിൽ അദ്ദേഹം പറഞ്ഞു സിസ്റ്റം ഹാങ്ങാണ്. ഒന്ന് റീസ്റ്റാർട്ട് ചെയ്യട്ടേ. ഞങ്ങൾ ശരിയെന്നമട്ടിൽ തലയാട്ടി കാരണം രാവിലെ വന്ന് അരമണികൂർ കിഴിഞ്ഞിട്ട് 10 ന്റെ സ്പാനർ കൊടുത്തതാ നന്നാക്കാൻ എന്നിട്ടും.

  കാലം പുരോഗമിക്കുന്നു, ടെക്നോളജി മാറുന്നു, ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്കായി. പണ്ടത്തെ ശങ്കരൻ തെങ്ങിൽ തന്നെ എന്ന പോലെയാണ് ചിത്രാഞ്ജലിയുടെ അവസ്ഥയും. മാറി മാറി വരുന്ന ബോർഡ് എന്താണ്, ചിത്രാഞ്ജലിയുടെ ഉയർത്തെഴുന്നേൽപ്പിന് വേണ്ടി ചെയ്യുന്നത്? ഈ പ്രസ്ഥാനം വളർത്തുകയാണോ തളർത്തുകയാണോ?

  സിസ്റ്റം ഹാങ്ങാണ് ഡബ്ബിംഗ് നടക്കുന്നില്ല എന്ന് സിനിമാ ഹെഡിനെ ഞാൻ വിളിച്ചു പറഞ്ഞു അദ്ദേഹം അന്വേഷിച്ചിട്ട് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു, എവിടെ? സംവിധായകൻ ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജർ, ചെയർമാൻ എന്നിവരെയും വിളിച്ചു. നോ രക്ഷ. ഇനി എന്ന് ഡബ്ബ് തുടങ്ങും എവിടെ തുടങ്ങും എന്ന് ആലോചിച്ച് നിക്കുകയാണ് സംവിധായകൻ സുധൻ. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ നിർമ്മാതാവും. പുതിയ സിനിമ എന്ന ആശയവുമായി നിർമ്മാതാക്കളും സംവിധായകരും വന്നാൽ പണ്ട് എപ്പോഴും ഞാൻ പറയുമായിരുന്നു നമ്മുക്ക് ചിത്രാഞ്ജലി പാക്കേജിൽ ചെയ്യാം സബ്സിഡി കിട്ടും പോസ്റ്റ് പ്രൊഡക്ഷന് ഒരു ആശ്വാസവുമാവും. ഇനി അത് ഒന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.  ഇപ്പോൾ ആശ്വാസമല്ലാ, ശ്വാസംമുട്ടലാണ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്ന് ഞങ്ങൾക്കുണ്ടായത്. സിനിമയെ സ്നേഹിക്കുന്ന, സിനിമയെ അറിയുന്ന നല്ല ഉദ്യോഗസ്ഥരെ/ടെക്നീഷ്യൻമാരെ എടുത്തും തങ്ങളുടെ സ്വന്തം സിനിമ ചെയ്യുമ്പോൾ ചിത്രാഞ്ജലി ഔഡോർ യൂണിറ്റ് പോലും ഉപയോഗിക്കാത്ത ബോർഡ് അംഗങ്ങളെയും മാറ്റി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന് വേണ്ട അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുക. എന്നാലെ ചിത്രാഞ്ജലി നന്നാവൂ.

  ഇത് പറ്റിയിലെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു ചലച്ചിത്ര വികസന കേർപ്പറേഷൻ? ആർക്ക് വേണ്ടി? ചില വ്യക്തികളുടെ വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കാനോ? സർക്കാരുകൾ ഫണ്ട് അനുവദിക്കുന്നു. ഈ ഫണ്ട് എന്തിന് വേണ്ടി ചിലവാക്കുന്നു? അതോ മാർച്ച് ആവുമ്പോൾ അനുവദിച്ച ഫണ്ട് ലാപ്സ് ആക്കുമോ? മാറ്റി ചിലവഴിക്കുമോ?

  ദയവായി ഈ പ്രസ്ഥാനത്തെ തകർത്തെറിയരുത്‌. വയ്യ എങ്കിൽ KSFDC രക്ഷപ്പെടുത്തണം എന്ന് ആഗ്രഹമുള്ളവരെ ഏൽപ്പിക്കുക. കിഫ്ബി വഴി ചിത്രാജ്ഞലിയുടെ വികസനത്തിന് തുക അനുവദിച്ചിട്ടുണ്ട് എന്ന് കേൾക്കുന്നു. ഹൈദരാബാദിലെ ഫിലിംസിറ്റി ആക്കണമെന്ന് പറയുന്നില്ല.
  സിനിമ/സീരിയൽ ചിത്രീകരണത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്യുമല്ലോ...? (ഉദാ: റെയിൽവേ സ്റ്റേഷൻ, ട്രെയിൻ, വിമാനം, ആരാധാനാലയങ്ങൾ, ഹോസ്പിറ്റൽ...etc) സർക്കാർ സബ്സിഡി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അതാത് ഭാഷാ സിനിമകളുടെ കലാപരമായ പ്രോത്സാഹനം എങ്ങനെയാണ് നിറവേറ്റുന്നത് എന്നത്‌ നാം മനസിലാക്കണം.

  കലാമൂല്യമുള്ള സിനിമകൾക്ക് മറ്റ് ഭാഷകളിൽ അവിടുത്തെ സർക്കാർ നൽകുന്ന സബ്സിഡിപോലെ ഇവിടെ ചിത്രാഞ്ജലിയിൽ രജിസ്റ്റർ ചെയ്ത് സിനിമാ ചിത്രീകരണം തുടങ്ങുകയാണെങ്കിൽ 5 ലക്ഷം രൂപ മാത്രം സബ്സിഡി ലഭിക്കുന്നു. കോടികൾ മുതൽ മുടക്കുള്ള വ്യവസായത്തിന് 5 ലക്ഷം രൂപ എന്നതിന് പകരം ചുരുങ്ങിയത് 25 ലക്ഷം രൂപയുടെ സബ്സിഡി ആക്കുകയാണെങ്കിൽ കലാമൂല്യമുള്ള സിനിമകൾക്ക് ഒരു ആശ്വാസമാവും!
  Published by:user_57
  First published: