നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • AMMA election | താരസംഘടനയായ 'അമ്മയിലെ' ആദ്യ തെരഞ്ഞെടുപ്പ് ഇന്ന്; മത്സരരംഗത്ത് താരങ്ങൾ നേർക്കുനേർ

  AMMA election | താരസംഘടനയായ 'അമ്മയിലെ' ആദ്യ തെരഞ്ഞെടുപ്പ് ഇന്ന്; മത്സരരംഗത്ത് താരങ്ങൾ നേർക്കുനേർ

  Election for office bearers to AMMA collective to take place today | വാർഷിക ജനറൽ ബോഡി മീറ്റിംഗിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുക

  AMMA

  AMMA

  • Share this:
   മൂന്നു വർഷത്തിൽ ഒരിക്കൽ നടക്കുന്ന താരസംഘടനായായ അമ്മയുടെ (Association of Malayalam Movie Artists - AMMA) ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്. 500ഓളം താരങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. ആദ്യമായാണ് 'അമ്മ' തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ഏർപ്പെടുത്തുന്നത്. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലും (Mohanlal) ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും (Edavela Babu) ട്രഷററായി സിദ്ധിഖും (Siddique) ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും (Jayasurya) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് ഇന്നത്തെ തെരഞ്ഞെടുപ്പിലെ പ്രധാന മത്സരം.

   രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് മൂന്നു പേരാണ് മത്സരിക്കുന്നത്. ഔദ്യോഗിക പക്ഷത്ത് നിന്ന് ശ്വേതാ മേനോനും ആശാ ശരത്തും രംഗത്തുണ്ട്. മണിയന്‍ പിള്ള രാജുവാണ് മത്സര രംഗത്തുള്ള മൂന്നാമത്തെ വ്യക്തി. ജഗദീഷും മുകേഷും പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് 14 പേരാണ് പത്രിക നല്‍കിയിരിക്കുന്നത്.

   തന്റെ പാനലിൽ നിന്നും മത്സരിക്കുന്നവർക്കു വേണ്ടി മോഹൻലാൽ പ്രചാരണത്തിനിറങ്ങിയത് വിവാദമായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനും ആശ ശരത്തിനും മോഹൻലാലിന്റെ പിന്തുണയുണ്ട് എന്ന് IANS റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ മണിയൻപിള്ള രാജു അതൃപ്തനാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. മണിയൻപിള്ള രാജുവും മോഹൻലാലും തമ്മിൽ സ്കൂൾ കാലം മുതലുള്ള സൗഹൃദമാണ്.

   വാർഷിക ജനറൽ ബോഡി മീറ്റിംഗിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുക.   11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 സ്ഥാനാർത്ഥികളും മത്സരിക്കുന്നു. അവരിൽ മൂന്ന് പേർ ലാൽ, നാസർ ലത്തീഫ്, വിജയ് ബാബു എന്നിവർ മോഹൻലാലിന്റെ പാനലിന്റെ ഭാഗമല്ല.

   നിവിന്‍ പോളി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ബാബുരാജ്, ടിനി ടോം, സുധീര്‍ കരമന, ഹണി റോസ്, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി എന്നിവരാണ് ഔദ്യോഗിക പക്ഷത്ത് നിന്ന് മത്സരിക്കുന്നത്.

   ഷമ്മി തിലകന്‍ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഒപ്പിടാതിരുന്നതിനാല്‍ തള്ളിയിരുന്നു. പൂര്‍ണമായ വിവരങ്ങള്‍ രേഖപ്പെടുത്താതിരുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് നാമനിര്‍ദേശ പ്രതിക നല്‍കിയ ഉണ്ണി ശിവപാലിന് തിരിച്ചടിയായത്. സുരേഷ് കൃഷ്ണയും പത്രിക പിന്‍വലിച്ചു. അംഗങ്ങള്‍ക്കായി നടപ്പാക്കിയ പദ്ധതികളാണ് ഔദ്യോഗിക വിഭാഗം എടുത്തുകാട്ടുന്നത്. ഇതോടൊപ്പം സ്ത്രീകളുടെ പ്രാതിനിധ്യവും പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.

   Summary: Election to crucial posts in Association of Malayalam Movie Artists (AMMA) is scheduled to take place today after the annual general body meeting. This time around, in a first, office bearers are chosen through voting. However, Mohanlal, Edavela Babu, Innocent and Jayasurya are elected unanimously to respective posts
   Published by:user_57
   First published: