HOME » NEWS » Film » ENOUGH IS ENOUGH RAJ KUNDRA ON DIVORCE FROM FIRST WIFE

ആദ്യ ഭാര്യയെ ഉപേക്ഷിക്കാൻ കാരണം ശിൽപ ഷെട്ടിയോ; ഇനിയും മിണ്ടാതിരിക്കാനാകില്ലെന്ന് രാജ് കുന്ദ്ര

ആദ്യ ഭാര്യ പണം നൽകിയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് രാജ് കുന്ദ്രയുടെ പ്രധാന ആരോപണം.

News18 Malayalam | news18-malayalam
Updated: June 12, 2021, 4:08 PM IST
ആദ്യ ഭാര്യയെ ഉപേക്ഷിക്കാൻ കാരണം ശിൽപ ഷെട്ടിയോ; ഇനിയും മിണ്ടാതിരിക്കാനാകില്ലെന്ന് രാജ് കുന്ദ്ര
Image: Instagram
  • Share this:
രാജ് കുന്ദ്രയുമായുള്ള വിവാഹബന്ധം തകരാൻ കാരണം ശിൽപ ഷെട്ടിയാണെന്ന് മുൻ ഭാര്യ ആരോപിക്കുന്ന വീഡിയോ അടുത്തിടെ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രതികരിച്ചിരുന്നു. കവിത എന്ന ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് രാജ് കുന്ദ്ര 2009 ൽ ശിൽപ ഷെട്ടിയെ വിവാഹം ചെയ്യുന്നത്. 2006 ലായിരുന്നു കവിതയുമായുള്ള വിവാഹമോചനം.

വിവാഹ ബന്ധം തകരാൻ കാരണം ശിൽപയാണെന്ന് കവിത ആരോപിക്കുന്ന വീഡിയോ ആണ് വീണ്ടും പ്രചരിച്ചത്. വർഷങ്ങൾക്ക് മുമ്പുള്ള വീഡിയോ അടുത്തിടെ വ്യാപകമായി വീണ്ടും ഷെയർ ചെയ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയർന്നെങ്കിലും ശിൽപ ഷെട്ടിയോ രാജ് കുന്ദ്രയോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

ഇപ്പോൾ വിഷയത്തിൽ തനിക്ക് പറയാനുള്ളത് വ്യക്തമാക്കിയിരിക്കുകയാണ് രാജ് കുന്ദ്ര. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാജ് കുന്ദ്ര ആദ്യ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങൾ തുറന്നു പറയുന്നത്. ശിൽപയുടെ 46ാം പിറന്നാൾ ആഘോഷം കഴിഞ്ഞതിന് പിന്നാലെയായിരുന്നു വീഡിയോ വീണ്ടും പ്രചരിച്ചത്.

തന്റെ ഭാര്യയുടെ പിറന്നാളിന് പിന്നാലെ പതിനൊന്ന് വർഷം മുമ്പുള്ള വീഡിയോ വീണ്ടും പ്രചരിച്ചത് ഏറെ വിഷമമുണ്ടാക്കിയെന്ന് രാജ് കുന്ദ്ര അഭിമുഖത്തിൽ പറയുന്നു. പാതിവെന്ത കഥയാണ് തന്റെ ആദ്യ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്നതെന്നാണ് രാജ് കുന്ദ്ര പറയുന്നത്. പന്ത്രണ്ട് വർഷം താൻ മിണ്ടാതിരുന്നു. ഇനിയും മിണ്ടാതിരിക്കാനാകില്ല. ഇതിന് പിന്നിൽ ചില അജണ്ടകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ആദ്യ ഭാര്യ പണം നൽകിയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് രാജ് കുന്ദ്രയുടെ പ്രധാന ആരോപണം. സ്വന്തം കുറ്റങ്ങൾ കൊണ്ട് തകർന്ന വിവാഹത്തിന് ഒരു സെലിബ്രിറ്റിയെ കുറ്റപ്പെടുത്തുകയാണ് തന്റെ മുൻ ഭാര്യയെന്നും രാജ് കുന്ദ്ര പറഞ്ഞു.

മുൻ വിവാഹം തകർന്നതിന്റെ കാരണത്തെ കുറിച്ചും അഭിമുഖത്തിൽ രാജ് കുന്ദ്ര ആദ്യമായി തുറന്നുപറയുന്നുണ്ട്. തന്റെ സഹോദരിയുടെ മുൻ ഭർത്താവുമായി കവിതയെന്ന തന്റെ ആദ്യ ഭാര്യയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് കുന്ദ്രയുടെ ആരോപണം. ലണ്ടനിൽ താമസിച്ചിരുന്ന സമയത്തായിരുന്നു ഇത്.








View this post on Instagram






A post shared by Raj Kundra (@rajkundra9)





സഹോദരിയുടെ ഭർത്താവുമായി അവർ ഏറെ നേരം ചെലവഴിച്ചിരുന്നു. പ്രത്യേകിച്ച് താൻ ബിസിനസ് ടൂറിലായിരുന്ന സമയങ്ങളിൽ. തന്റെ കുടുംബത്തിലെ പലരും ഡ്രൈവർ പോലും തന്നോട് ഇതിനെ പറ്റി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതൊന്നും വിശ്വസിക്കാൻ താൻ തയ്യാറായില്ല.

"സംശയത്തിന്റെ ആനുകൂല്യം മുൻ ഭാര്യയ്ക്ക് ഞാൻ നൽകി. എന്നെ കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്തു. എന്റേതായാലും അവരുടേതായാലും കുടുംബത്തിന് ഞാൻ വലിയ പ്രധാന്യം നൽകുന്നുണ്ട്. ഇന്നും അതിന് മാറ്റമില്ല. സഹോദരിയും ഭർത്താവും ഇന്ത്യയിലേക്ക് തിരിച്ചു പോയതിന് ശേഷമാണ് ഈ ബന്ധത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത്. കുളിമുറിയിൽ ഭാര്യ രഹസ്യമായി സൂക്ഷിച്ച മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. സഹോദരിയുടെ ഭർത്താവിന് സ്വന്തം ഭാര്യ അയച്ച മെസേജുകളെല്ലാം എനിക്ക് വായിക്കേണ്ടി വന്നു."

ഇത്രയും വലിയ ദുരന്തമുണ്ടാകാൻ എന്താണ് താൻ ചെയ്തതെന്ന് ആലോചിച്ച് ഒരുപാട് കരഞ്ഞ ദിവസങ്ങളായിരുന്നു അത്. ഗർഭിണിയായ സഹോദരിയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. കവിതയെ അവരുടെ വീട്ടിലേക്ക് തിരിച്ചയക്കുകയാണെന്നും ബന്ധം തുടരാൻ താത്പര്യമില്ലെന്നും സഹോദരിയോട് പറഞ്ഞു. ഭർത്താവിന്റെ കാര്യത്തിൽ സഹോദരിക്ക് തീരുമാനമെടുക്കാമെന്നും അറിയിച്ചു.
You may also like:The Priest | ചോരത്തുള്ളികൾ പോലും വി.എഫ്.എക്സ് സൃഷ്‌ടി; 'ദി പ്രീസ്റ്റിലെ' വിഷ്വൽ എഫെക്ക്ട്സ് വീഡിയോ പുറത്ത്

മകൾ ജനിച്ചതിന് ശേഷമാണ് കവിതയെ അവരുടെ മാതാപിതാക്കളുടെ വീട്ടിൽ നിർത്തുന്നത്. അവസാനമായി അവരേയും കുഞ്ഞിനേയും പിരിയുന്നത് അന്നാണ്. നാൽപ്പത് ദിവസം മാത്രം പ്രായമുള്ള മകളോട് വിടപറയുക എന്നത് മനസ്സ് തകർക്കുന്ന കാര്യമായിരുന്നു. സഹോദരിയുടെ ഭർത്താവുമായുള്ള ബന്ധത്തെ കുറിച്ച് താൻ അറിഞ്ഞ കാര്യവും ഭാര്യയെ അറിയിച്ചു.

ഇതിനു ശേഷമാണ് ശിൽപയെ കാണുന്നത്. ചില പൊതുസുഹൃത്തുക്കൾ ഞങ്ങൾക്കുണ്ടായിരുന്നു. ശിൽപയുമായുള്ള അടുപ്പം അറിഞ്ഞതോടെ ഡിവോഴ്സ് നൽകണമെങ്കിലുള്ള ആവശ്യങ്ങൾ മുൻ ഭാര്യ മുന്നോട്ടുവെച്ചു. ബ്രിട്ടനിലെ ഒരു ടാബ്ലോയിഡിന് പണം നൽകിയാണ് തന്റെ വിവാഹം തകരാൻ ശിൽപയാണ് കാരണമെന്ന വാർത്ത അവർ പ്രചരിപ്പിച്ചത്. മകളെ പിരിയണമെന്നത് കവിതയുടെ ആവശ്യമായിരുന്നു. തങ്ങൾക്കിടയിലെ പ്രശ്നങ്ങളിൽ മകളെ കൂടി വലിച്ചിഴക്കേണ്ട എന്നതിനാൽ അത് സമ്മതിച്ചു.

മകൾ സാമ്പത്തികമായി സുരക്ഷിതയാണെങ്കിലും അവളെ കാണാൻ കഴിയാത്തതിൽ വിഷമമുണ്ട്. തന്നെ കുറിച്ച് എന്ത് കഥയാകും മുൻഭാര്യ മകളോട് പറഞ്ഞത് എന്നും അറിയില്ല. മകളെ കാണാൻ ശ്രമം നടത്തിയെങ്കിലും അതിനും അനുവദിച്ചില്ല.

മാനസികമായി തകർന്ന സമയത്ത് ശിൽപയാണ് തനിക്ക് ആശ്വാസമായത്. വിവാഹമോചനത്തിന് ശേഷം മുൻ ഭാര്യയുമായി തനിക്ക് യാതൊരു ബന്ധവും തനിക്കില്ല. ഇതിനിടയിൽ വീണ്ടും പഴയ വീഡിയോ പ്രചരിച്ചു കൊണ്ടിരുന്നപ്പോൾ കടുത്ത ദേഷ്യമാണ് തോന്നിയത്. അപ്പോഴും പ്രതികരിക്കേണ്ടെന്ന് പറഞ്ഞത് ശിൽപയാണ്.

എന്നാൽ ഇനിയും മിണ്ടാതിരിക്കേണ്ടതില്ലെന്ന് സ്വയം തീരുമാനിക്കുകയായിരുന്നു. അതിനാലാണ് ഇപ്പോൾ കാര്യങ്ങൾ തുറന്നു പറയുന്നത്. സത്യം ഒരിക്കൽ പുറത്തു വരണമെന്നാണ് താൻ കരുതുന്നതെന്നും അഭിമുഖത്തിൽ രാജ് കുന്ദർ പറഞ്ഞു.

2009 ലാണ് ബിസിനസ്സുകാരനായ രാജ് കുന്ദ്രയുമായുള്ള ശിൽപ ഷെട്ടിയുടെ വിവാഹം. 2012 ൽ ഇവർക്ക് ആദ്യ മകൻ വിഹാൻ ജനിച്ചു. കഴിഞ്ഞ വർഷമാണ് ഇരുവരുടേയും ജീവിതത്തിലേക്ക് ഒരു പെൺകുഞ്ഞ് കൂടി കടന്നു വന്നത്.
Published by: Naseeba TC
First published: June 12, 2021, 4:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories