• HOME
  • »
  • NEWS
  • »
  • film
  • »
  • Enthaada Saji Movie | കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു; 'എന്താടാ സജി' ചിത്രീകരണം ആരംഭിച്ചു

Enthaada Saji Movie | കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു; 'എന്താടാ സജി' ചിത്രീകരണം ആരംഭിച്ചു

എന്താടാ സജി (Enthaada Saji) എന്ന്  പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവേദ തോമസ് ആണ് നായിക

  • Share this:
    നവാഗതനായ ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യയും (Jayasurya) കുഞ്ചാക്കോ ബോബനും (Kunchacko Boban) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്താടാ സജി (Enthaada Saji) എന്ന്  പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവേദ തോമസ് ആണ് നായിക. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ (Listin Stephen) നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ്  ഇന്ന് ആരംഭിച്ചു. തൊടുപുഴ പെരിയാമ്പ്ര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് ആയിരുന്നു പൂജ ചടങ്ങിന്‍റെ വേദി.

    ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേക്കപ്പ് റോണക്സ് സേവ്യര്‍,

     Also Read- നിവിൻ പോളി വീണ്ടും നിർമ്മാതാവാകുന്നു; പുതിയ ചിത്രം 'ഡിയർ സ്റ്റുഡന്റസ്'

    ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍.



     Also Read- തിയേറ്ററിനെ പിടികൂടാൻ 'ജിന്ന്' എത്തുന്നു; സൗബിൻ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു

    കമല്‍ കെ എം സംവിധാനം ചെയ്‍ത പടയാണ് കുഞ്ചാക്കോ ബോബന്‍റെ  പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം. അരവിന്ദ് സ്വാമിക്കൊപ്പം മലയാളത്തിലും തമിഴിലുമായി എത്തുന്ന രണ്ടകം/ ഒറ്റ്, അജയ് വാസുദേവിന്‍റെ പകലും പാതിരാവും, മഹേഷ് നാരായണന്‍റെ അറിയിപ്പ്, രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ന്നാ താന്‍ കേസ് കൊട്, അഞ്ചാം പാതിരയുടെ തുടര്‍ച്ചയായ ആറാം പാതിരാ തുടങ്ങി നിരവധി ശ്രദ്ധേയമായ പ്രോജക്റ്റുകളാണ് ചാക്കോച്ചന്‍റെതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

     Also Read- സിവിൽ പോലീസ് ഓഫീസർ ദിലീപ് കുമാർ; വേറിട്ട വേഷവുമായി വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കുറി'

    രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്‍ത സണ്ണിയാണ് ജയസൂര്യയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. ആമസോണ്‍ പ്രൈമിന്‍റെ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു ചിത്രം. മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രജേഷ് സെന്‍ ചിത്രം മേരി ആവാസ് സുനോ, ഭീഷ്‍മ പര്‍വ്വത്തിന്‍റെ സഹ രചയിതാവ് രവി ശങ്കറിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം റൈറ്റര്‍, നവാഗതനായ അഭിജിത്ത് ജോസഫിന്‍റെ ജോണ്‍ ലൂഥര്‍, ടിനു പാപ്പച്ചനൊപ്പമുള്ള ചിത്രം, നാദിര്‍ഷയുടെ ഈശോ, ഹോം സിനിമയുടെ സംവിധായകന്‍ റോജിന്‍ തോമസിന്‍റെ കത്തനാര്‍ തുടങ്ങി  ഗംഭീര സിനിമകളാണ് ജയസൂര്യക്കും വരാനുള്ളത്. ഇന്ത്യന്‍ സിനിമയുടെ ആദ്യ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ എന്നാണ് കത്തനാര്‍ സിനിമയെ അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
    Published by:Arun krishna
    First published: