• HOME
  • »
  • NEWS
  • »
  • film
  • »
  • അപർണ ബാലമുരളിക്കെതിരെ മോശം പെരുമാറ്റം; ഖേദം പ്രകടിപ്പിച്ച് ലോ കോളേജ് യൂണിയൻ

അപർണ ബാലമുരളിക്കെതിരെ മോശം പെരുമാറ്റം; ഖേദം പ്രകടിപ്പിച്ച് ലോ കോളേജ് യൂണിയൻ

വിഷയത്തെ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്നും യൂണിയൻ

  • Share this:

    നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയൻ. നടിക്കെതിരെ വിദ്യാർത്ഥിയുടെ ഭാഗത്തു നിന്നുണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ യൂണിയൻ വ്യക്തമാക്കി.

    സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്നും യൂണിയൻ വ്യക്തമാക്കി.


    കഴിഞ്ഞ ദിവസം ലോ കോളേജ് യൂണിയൻ ഉദ്ഘാടനെത്തിയപ്പോഴായിരുന്നു സംഭവം. നടിക്ക് പൂവ് സമ്മാനിക്കാൻ വേദിയിൽ എത്തിയ വിദ്യാർത്ഥി നടിയുടെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ നടി അനിഷ്ടം വ്യക്തമാക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

    Also Read- അപർണ ബാലമുരളിയുടെ കയ്യിൽ കടന്നു പിടിച്ചു; രോഷം അടക്കി നടി, പിന്നാലെ മാപ്പു പറഞ്ഞ് വിദ്യാർഥി
    യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി ആയിരുന്നു അപർണ കോളേജിൽ എത്തിയത്. നടൻ വിനീത് ശ്രീനിവാസനും സംഗീത സംവിധായകൻ ബിജിപാലും മറ്റ് അണിയറ പ്രവർത്തകരും നടിക്ക് ഒപ്പം ഉണ്ടായിരുന്നു.

    Published by:Naseeba TC
    First published: