നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'സമാറ'ക്കു ശേഷം 'എതിരെ'; റഹ്മാൻ നായകനാകുന്ന പുതിയ സൈക്കോ ത്രില്ലർ

  'സമാറ'ക്കു ശേഷം 'എതിരെ'; റഹ്മാൻ നായകനാകുന്ന പുതിയ സൈക്കോ ത്രില്ലർ

  മോഹൻലാലിന്‍റെ ജിത്തു ജോസഫ് ചിത്രമായ 'റാ 'മിനു ശേഷം അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ചിത്രമായിരിക്കും ' എതിരെ'.

  Rahman Ethire

  Rahman Ethire

  • Share this:
   റഹ്മാന്‍റെ പുതിയ മലയാള സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'എതിരെ ' എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. താരത്തിന്‍റെ ഈ വർഷത്തെ ആദ്യ ചിത്രമായ ' സമാറ ' യുടെ ചിത്രീകരണം ഹിമാചൽ പ്രദേശ്, കാശ്മീർ എന്നിവിടങ്ങളിലായി പൂർത്തിയായി.

   മോഹൻലാലിന്‍റെ ജിത്തു ജോസഫ് ചിത്രമായ 'റാ 'മിനു ശേഷം അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ചിത്രമായിരിക്കും ' എതിരെ'. ഈ ചിത്രത്തിന്‍റെ സംവിധായകൻ നവാഗതനായ അമൽ കെ ജോബിയാണ്. സംവിധായകന്‍റെ തന്നെ കഥക്ക് തിരക്കഥ രചിച്ചിരക്കുന്നത് സേതുവാണ്. ഒരു സൈക്കോ ത്രില്ലറാണ് പ്രമേയം.
   നൈല ഉഷ, ഗോകുൽ സുരേഷ്, വിജയ് നെല്ലീസ് എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. എതിരേ യുടെ ചിത്രീകരണം മെയ് മാസം എറണാകുളത്ത് ആരംഭിക്കും. മണിരത്നത്തിന്‍റെ ' പൊന്നിയിൻ സെൽവനി ' ൻ അഭിനയിച്ചു വരികയാണ് ഇപ്പോൾ റഹ്മാൻ.

   You May Also Like- Prithviraj in Barroz | അന്ന് ക്യാമറയ്ക്കു മുന്നിൽ മോഹൻലാലും പിന്നിൽ പൃഥ്വിരാജും, ഇന്ന് നേരെ തിരിച്ച്; ബറോസ് ലൊക്കേഷനിലെ ചിത്രവുമായി പൃഥ്വി   സമാറയും സൈക്കോ ത്രില്ലർ

   ഫോറൻസിക് അടിസ്ഥാനമാക്കിയുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് സമാറയുടെ പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ചിത്രമാണ് സമാറ. നിവിൻ പോളിയുടെ 'മൂത്തോനി'ലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ എന്നിവരും ചിത്രത്തിലുണ്ട്. വീർ ആര്യൻ, ശബരീഷ് വർമ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ ഭരത് റഹ്മാന് ഒപ്പം നിൽക്കുന്ന മറ്റൊരു കേന്ദ്ര കഥാപാത്രമായി സമാറയിൽ അഭിനയിച്ചിരിക്കുന്നത്. പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നത്.

   You May Also Like- Joji review | എന്താണ് ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി? അഞ്ച് കാര്യങ്ങൾ

   ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീത സംവിധാനം ദീപക് വാര്യരാണ് ഒരുക്കുന്നത്. കലാ സംവിധാനം രഞ്ജിത്ത് കോത്താരിയാണ് നിർവ്വഹിക്കുന്നത്. പീക്കോക് ആർട്ട് ഹൗസിൻ്റെ ബാനറിൽ എം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ കൂട്ടായ്മയുടെ ആദ്യ ചിത്രമായ സമാറയുടെ ചിത്രീകരണം കശ്മീരിൽ തുടങ്ങി. സി. കെ അജയ് കുമാറാണ് പി ആർ ഒ.
   Published by:Anuraj GR
   First published:
   )}