• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കള്ളൻമാർ തകർത്തു വാരിയ 'എതിര്' മുന്നോട്ട്

news18india
Updated: July 30, 2018, 6:22 PM IST
കള്ളൻമാർ തകർത്തു വാരിയ 'എതിര്' മുന്നോട്ട്
news18india
Updated: July 30, 2018, 6:22 PM IST
കോട്ടയം: രാവിലെ പത്തുമണിക്ക് മാത്രമാണ് ക്യാമറ കൈയിൽ കിട്ടുക. വൈകുന്നേരം ഏഴുമണി വരെ ഷൂട്ടിംഗ് നടത്താം. കോളേജിന്‍റെ പത്തു കിലോമീറ്റർ പരിധിക്കുള്ളിൽ തന്നെ എല്ലാ ഷൂട്ടിംഗും നടത്തണം. നിബന്ധനകൾ അംഗീകരിച്ച് കെആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർഥികൾ ഒന്നാം വർഷത്തെ അവസാന പ്രോജക്ടായി ചെയ്ത ഹ്രസ്വചിത്രമാണ് 'എതിര്'. മാധ്യമങ്ങളിലെ കലിഗ്രഫിയിലൂടെ ശ്രദ്ധേയനായ നിപിൻ നാരായണനാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.

രണ്ട് കള്ളൻമാരിലൂടെ കഥ പറയുന്ന ചിത്രത്തിലെ ആകെ അഭിനേതാക്കൾ മൂന്നുപേർ. എന്നാൽ, വളരെ മനോഹരമായി കഥ പറഞ്ഞു പോയിരിക്കുന്നു 'എതിര്'. ഞായറാഴ്ച സംവിധായകൻ ആഷിക് അബുവാണ് ഹ്രസ്വ ചിത്രം യൂട്യൂബ് വഴി റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ബാക് ഗ്രൗണ്ട് സ്കോറിനെ കുറിച്ച് മികച്ച അഭിപ്രായമാണ് കണ്ടവർക്ക് പറയാനുള്ളത്.

മോഷണശ്രമത്തിനിടെ കാലിൽ പരിക്കേറ്റ് കാട്ടിൽ അകപ്പെട്ടു പോകുന്ന രണ്ടു കള്ളൻമാർ. കാടിന്‍റെ ഭംഗിയോടൊപ്പം അതിനെ അനുഭവേദ്യമാക്കുന്ന ശബ്ദങ്ങളും കൂടിയായപ്പോൾ ചിത്രം മികച്ചുനിന്നു. അഭിഷേക് ഗോപുരത്തിങ്കലാണ് ബാക്ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നത്.

അരുൺ പുനലൂർ, നവജിത്ത് നാരായണൻ, ചാതുരി ചന്ദ്രഗീത എന്നിവരാണ് ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നത്.

ഹ്രസ്വചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ഇതിനകം ശ്രദ്ധേയനായ അരുൺ പുനലൂർ കള്ളൻ വേഷത്തിൽ അസാമാന്യപ്രകടനമാണ് നടത്തിയിരിക്കുന്നത്. കാട് പൂക്കുന്ന നേരം, അയാൾ ജീവിച്ചിരിപ്പുണ്ട്, കിണർ, ക്യാപ്റ്റൻ, ആഷിഖ് വന്ന ദിവസം, ജോൺ അബ്രഹാം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അരുൺ.

First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626