HOME /NEWS /Film / പത്രത്തിലെ എട്ടുകോളം വാർത്ത പ്രമേയമാക്കി ഒരു ഹ്രസ്വചിത്രം; 'എട്ടുകോളം' ഒരുങ്ങുന്നു

പത്രത്തിലെ എട്ടുകോളം വാർത്ത പ്രമേയമാക്കി ഒരു ഹ്രസ്വചിത്രം; 'എട്ടുകോളം' ഒരുങ്ങുന്നു

എട്ടുകോളം

എട്ടുകോളം

ചിത്രീകരണം കാസർഗോഡും പരിസരങ്ങളിലുമായി പൂർത്തിയായി

  • Share this:

    'മൊട്ടിട്ട മുല്ലകൾ' എന്ന ചിത്രത്തിന് ശേഷം വിനോദ് കണ്ണോൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് 'എട്ടു കോളം'. പത്രത്തിൽ വരുന്ന ഒരു എട്ടു കോളം വാർത്ത നമ്മൾ വായിക്കുകയും ഒരു നേരത്തെ ചർച്ചയാക്കി അത് വിട്ടുകളയുകയും ചെയ്യും. പിന്നീട് അതേസംഭവം മറ്റൊരിടത്ത് വേറെ ചില ആളുകളുടെ പേരിൽ നാലു കോളം അല്ലെങ്കിൽ ഏട്ടു കോളം വാർത്തയായി വരുന്നതും പതിവാണ്.

    അതുപോലെ ഒരു സായാഹ്ന പത്രത്തിൽ അച്ചടിച്ചു വന്ന ഏട്ടു കോളം വാർത്ത വിഷയമായി വരുന്ന 'എട്ടു കോളം' എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം കാസർഗോഡും പരിസരങ്ങളിലുമായി പൂർത്തിയായി.

    വി മൂവീസ് ആൻഡ് ഫിലിം ഫാക്ടറി എന്നി ബാനറിൽ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടയ്മയിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കൂക്കൾ രാഘവൻ, സുമേഷ് നാരായണൻ, ദിനേശൻ തൊട്ടിയിൽ, ഹനീഫ ബേക്കൽ, എം. ഹാരിസ്, ഷാഹിദ് ദിൽസേ, ദിവ്യരാജ്, ഗോകുൽ നാഥ്‌, ഷഹീർ ഷാ തുടങ്ങിയവർ അഭിനയിക്കുന്നു.

    ദീപേഷ് പുതിയപുരയിൽ ഛായാഗ്രഹണവും ഫസ്റ്റ് കട്ട്‌ എഡിറ്റിങ്ങും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം- ശ്രീശൈലം രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്- അയൂബ് മഞ്ചേരി, അസോസിയേറ് ഡയറക്ടർ- ശ്രീജു ചെന്നിക്കര, കോ പ്രൊഡ്യൂസർ- രാജേഷ് കെ.എം., വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

    Also read: ജോണ്‍ ലൂതറായി ജയസൂര്യ ; ചിത്രീകരണം വാഗമണ്ണില്‍ ആരംഭിച്ചു

    ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ജോണ്‍ ലൂതറി'ന്റെ ചിത്രീകരണം വാഗമണ്ണില്‍ ആരംഭിച്ചു. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ് നിര്‍വഹിക്കുന്നത്. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്. സംഗീതം ഷാന്‍ റഹ്‌മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് നവീന്‍ മുരളി, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ ഫീനിക്‌സ് പ്രഭു, പരസ്യകല ആനന്ദ് രാജേന്ദ്രന്‍, വിതരണം സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

    Summary: Ettukolam is a short movie conceived based on the eight column news item that appears in newspapers.

    First published:

    Tags: Ettukolam shortfilm, Malayalam Short Film