കോവിഡ് പിടിമുറുക്കുന്നതിന് തൊട്ടു മുൻപായിരുന്നു കത്തിനിന്ന ഷെയ്ൻ നിഗം വിവാദം കെട്ടടങ്ങുന്നത്. പക്ഷേ അപ്പോഴേക്കും കോവിഡ് എത്തിക്കഴിഞ്ഞു. ഒത്തുതീർപ്പ് ചർച്ചയിലെ വ്യവസ്ഥകൾ അണുവിട തെറ്റാതെ ഷെയ്ൻ പൂർത്തിയാക്കാനുള്ള ചിത്രങ്ങളിൽ അഭിനയിച്ച് തീർന്നെങ്കിലും അപ്പോഴേക്കും തീയറ്ററുകൾ അടച്ചു. വെള്ളിത്തിരയിൽ ഇരുട്ട് വീണ് മൂന്ന് മാസമാകുന്നെങ്കിലും വിവാദങ്ങൾ കത്തിനിൽക്കുകയായിരുന്നു ഈ ദിവസങ്ങളിൽ. സൂഫിയും സുജാതയും ഓൺലൈൻ റിലീസിന് തയ്യാറാകുന്നു എന്നതായിരുന്നു ആദ്യ വിവാദം. തിയറ്റർ ഉടമകൾ ആ സിനിമയുടെ നിർമ്മാതാവ് വിജയ് ബാബുവിനെതിരെ രംഗത്തുവന്നു. പക്ഷേ കാര്യമായ ഒരു ഫലവും ഉണ്ടായില്ല. സിനിമ മൂന്നിന് ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ഒ.ടി.ടി.ലക്ഷ്യം വച്ച് മറ്റ് ചില സിനിമകളും അണിയറയിൽ സജീവമാകുന്നു. You may also like:Covid 19| ഏഴ് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]COVID 19| വിയ്യൂർ സബ് ജയിലിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത പുലർത്താന്‍ നിർദേശം[NEWS] Expats Return| ഇന്ന് കൊച്ചിയിലെത്തുന്നത് 23 വിമാനങ്ങൾ; നാടണയുന്നത് നാലായിരത്തിലേറെ പ്രവാസികൾ [NEWS] ഇതിനിടയിലാണ് താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിർമ്മാതാക്കൾ രംഗത്തുവന്നത്. പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ടതോടെ താരങ്ങൾ ക്ഷോഭിച്ചു. ഉടനെ ഒരു ചർച്ച പോലും വേണ്ടെന്ന തീരുമാനത്തിലാണ് അവർ. ഈ മാസം നടത്തേണ്ടിയിരുന്ന ജനറൽ ബോഡി യോഗം പോലും അവർ മാറ്റിവച്ചു. ഇതോടെ താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ പുതിയ സിനിമകൾ നിർമ്മിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വാശി പിടിച്ചു.
അവസാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ വെല്ലുവിളിച്ച് ലിജോ ജോസ് പെല്ലിശേരി പുതിയ ചിത്രത്തിൻറെ ചിത്രീകരണം ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 'ആരാടാ തടയാൻ' എന്നൊരു വെല്ലുവിളിയും ഒപ്പമുണ്ടായിരുന്നു. ചുരുക്കത്തിൽ തിയറ്റർ അടഞ്ഞുകിടക്കുമ്പോഴും വിവാദം നിറഞ്ഞോടുകയാണ് കഴിഞ്ഞ നൂറ് ദിവസത്തിലേറെയായി.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.