• HOME
  • »
  • NEWS
  • »
  • film
  • »
  • Netflixല്‍ പുതിയ ആളാണോ? പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ മെച്ചപ്പെട്ട കാഴ്ചാനുഭവത്തിനായി ചില ടിപ്സ്

Netflixല്‍ പുതിയ ആളാണോ? പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ മെച്ചപ്പെട്ട കാഴ്ചാനുഭവത്തിനായി ചില ടിപ്സ്

ഈ ടിപ്പുകള്‍ പിന്തുടരുകയാണെങ്കില്‍ നെറ്റ്ഫ്ലിക്സിലെ നിങ്ങളുടെ ദൃശാനുഭവം കൂടുതല്‍ മെച്ചപ്പെട്ടതാക്കാം

Netflix

Netflix

  • Share this:
ലോകമെമ്പാടുമായി ഏകദേശം 222 ദശലക്ഷം വരിക്കാരുള്ള, ഏറ്റവും കൂടുതല്‍ ആളുകൾ ഉപയോഗിക്കുന്ന സ്ട്രീമിംഗ് സേവന പ്ലാറ്റ്ഫോമുകളില്‍ (Streaming Service Platform) ഒന്നാണ് നെറ്റ്ഫ്ലിക്സ് (Netflix). നിലവില്‍ ഈ പ്ലാറ്റ്‌ഫോം, ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മ്മിച്ച ഇന്ത്യന്‍ ഷോകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനാൽ നെറ്റ്ഫ്ലിക്സിന്റെ ദശലക്ഷക്കണക്കിന് വരിക്കാരില്‍ ഇന്ത്യക്കാർക്ക് ഗണ്യമായ പ്രാതിനിധ്യമുണ്ട്. നെറ്റ്ഫ്ലിക്സിൽ പുതുതായി എത്തിയ ആളാണെങ്കിൽ നിങ്ങൾക്ക് പ്രയോജനപ്പെടുന്ന ചില വിവരങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുകയാണ്. ഈ ടിപ്പുകള്‍ പിന്തുടരുകയാണെങ്കില്‍ നെറ്റ്ഫ്ലിക്സിലെ നിങ്ങളുടെ ദൃശാനുഭവം കൂടുതല്‍ മെച്ചപ്പെട്ടതാക്കാം.

ഭാഷ ഒരു പ്രശ്‌നമല്ല

സിനിമകളോ വീഡിയോകളോ കാണാനും മനസിലാക്കാനും ഭാഷ അറിയാത്തത് മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്ലിക്സ്. അതുകൊണ്ട് നിങ്ങള്‍ക്ക് ഡല്‍ഹിയിലെയോ കൊച്ചിയിലെയോ ഒരു ഫ്ലാറ്റിൽ ഇരുന്ന് കൊറിയയിലോ സ്പാനിഷിലോ ജര്‍മ്മനിയിലോ നിർമിച്ച ഷോകൾ ഒരു പ്രയാസവും കൂടാതെ കാണാനാകും. അതിനായി നെറ്റ്ഫ്ലിക്സിലെ 'ഓഡിയോയും സബ്ടൈറ്റിലുകളും' എന്ന ഓപ്‌ഷനിലേക്ക് പോവുക. അവിടെ ഓഡിയോയ്ക്കും സബ്ടൈറ്റിലുകള്‍ക്കും നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക.

കാണുന്നത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടമുള്ളത് കാണാനുള്ള അവസരം

നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള സിനിമകളും ഷോകളും നിർദ്ദേശിക്കുന്ന അൽഗോരിതമാണ് നെറ്റ്ഫ്ലിക്സിനുള്ളത്. അതിനാല്‍ നിങ്ങളുടെ ഇഷ്ടവുമായി പൊരുത്തപ്പെടുന്ന ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സ് നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നു. 'More Like This' എന്ന ഓപ്‌ഷനും ഇതിനായി പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന്, മാര്‍ട്ടിന്‍ സ്‌കോര്‍സീസിന്റെ ഒരു സിനിമ കണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ 'മോര്‍ ലൈക്ക് ദിസ്' എന്ന ഓപ്ഷന്‍ ഉപയോഗപ്പെടുത്തി സമാനമായ ഉള്ളടക്കമുള്ള മറ്റു സിനിമകള്‍ കാണാന്‍ സാധിക്കും.

വീഡിയോകള്‍ വീണ്ടും കാണാം

നിങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ച ചില ഷോകളും സിനിമകളും ഉണ്ടായേക്കും. അവ വീണ്ടും കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലോ നിങ്ങള്‍ കാണാൻ ആഗ്രഹിക്കുന്ന ഷോ പിന്നീട് കാണണമെങ്കിലോ അതിനുള്ള അവസരവും നെറ്റ്ഫ്ലിക്സിലുണ്ട്. 'മൈ ലിസ്റ്റ്' ഫീച്ചര്‍ നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളും ഷോകളും വീണ്ടും കാണാനോ പിന്നീട് കാണാനോ ഒക്കെയുള്ള ഒരു വാച്ച് ലിസ്റ്റ് ഉണ്ടാക്കാന്‍ നിങ്ങളെ സഹായിക്കും. ഇതിനായി പ്ലസ് (+) ഐക്കണ്‍ ഉപയോഗിച്ച് നിങ്ങളുടെ വാച്ച് ലിസ്റ്റിലേക്ക് ഷോകളും സിനിമകളും ചേർക്കാവുന്നതാണ്.

നെറ്റ്ഫ്ലിക്സ് വീഡിയോകളുടെ വിവരങ്ങള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു

നെറ്റ്ഫ്ലിക്സ് അതിന്റെ പ്ലാറ്റ്ഫോമില്‍ ഒരു പുതിയ ഷോ അല്ലെങ്കില്‍ സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് അത് സംബന്ധിച്ച അറിയിപ്പ് നൽകും. അതിനാല്‍ നിങ്ങള്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏതൊരു വീഡിയോയും സംപ്രേക്ഷണം ചെയ്ത ഉടൻ തന്നെ കാണാൻ ഈ പ്ലാറ്റ്‌ഫോം തന്നെ നിങ്ങളെ ഓർമിപ്പിക്കും. അതിനായി 'മൈ ലിസ്റ്റില്‍' പ്രസ്തുത ഷോ/സിനിമ ചേര്‍ക്കുക. തുടര്‍ന്ന് പ്ലാറ്റ്ഫോമില്‍ ആ ഷോ/സിനിമ ലോഞ്ച് ചെയ്യുമ്പോൾ നിങ്ങളെ അറിയിക്കുന്നതിനായി 'റിമെമ്പര്‍ മീ' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഏതു സമയത്തും എവിടെയും ഇരുന്ന് കാണാം

നെറ്റ്ഫ്ലിക്സ് ഒരു സ്ട്രീമിംഗ് സേവന പ്ലാറ്റ്ഫോം ആണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ഷോയുടെ എപ്പിസോഡുകള്‍ അല്ലെങ്കില്‍ ഒന്നോ രണ്ടോ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അത് നിങ്ങളെ അനുവദിക്കുകയും ഒരു സ്റ്റോറേജ് പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ക്ക് നെറ്റ്വര്‍ക്ക് കണക്ഷന്‍ ഇല്ലാത്ത സാഹചര്യത്തിലും ഡൗൺലോഡ് ചെയ്ത വീഡിയോകള്‍ കാണാനും ആസ്വദിക്കാനും കഴിയും.
Published by:user_57
First published: