നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കുമ്പളങ്ങീലെ ബോബി അല്ല കൊച്ചീലെ സച്ചി; ഷെയിന്‍ നിഗത്തിന്റെ ഇവലൂഷന്‍ വീഡിയോ

  കുമ്പളങ്ങീലെ ബോബി അല്ല കൊച്ചീലെ സച്ചി; ഷെയിന്‍ നിഗത്തിന്റെ ഇവലൂഷന്‍ വീഡിയോ

  1:44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇഷ്‌ക്കിലെ ടീമും ടീസറിലെ രംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്

  shane nigam

  shane nigam

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കുബളിങ്ങി നൈറ്റ്‌സിലെ ബോബിയില്‍ നിന്നും ഇഷ്‌ക്കിലെ സച്ചിയിലേക്കുള്ള ഷെയ്ന്‍ നിഗത്തിന്റെ രൂപമാറ്റത്തിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് പുറത്തുവിട്ട വീഡിയോയില്‍ കുമ്പളങ്ങിയിലെ സജി എന്ന കഥാപാത്രത്തില്‍ നിന്ന് ഇഷ്‌ക്കിലേക്കുള്ള ഷെയ്‌ന്റെ മാറ്റം മുഴുവനായും ചിത്രീകരിച്ചിട്ടുണ്ട്.

   1:44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇഷ്‌ക്കിലെ ടീമും ടീസറിലെ രംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഷെയ്ന്‍ നിഗമും നായികയായ ആന്‍ ശീതളിന്റെയും കാര്‍ യാത്രക്കിടയിലെ രംഗങ്ങളാണ് വീഡിയോയിലുള്ളത്. നവാഗതനായ അനുരാജ് മനോഹര്‍ ആണ് 'ഇഷ്‌ക്' സംവിധാനം ചെയ്യുന്നത്.

   Also Read: നടുറോഡിൽ ഉമ്മ ചോദിച്ച് ഷെയ്ൻ നിഗം; 'ഇഷ്കി'ന്റെ ടീസർ പുറത്ത് വിട്ട് പൃഥ്വിരാജ്

   മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ഷെയ്ന്‍ നിഗത്തിന്റെ പുതിയ ചിത്രം നിര്‍മിക്കുന്നത്. 'നോട്ട് എ ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്.   First published:
   )}