• HOME
  • »
  • NEWS
  • »
  • film
  • »
  • FACEBOOK ACCOUNT OF MURALI GOPY HACKED WEIRD MESSAGES POSTED

Murali Gopy | മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു; സന്ദേശവുമായി ഇൻസ്റ്റഗ്രാമിൽ

Facebook account of Murali Gopy hacked, weird messages posted | ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജിൽ വിചിത്രമായ പോസ്റ്റുകളുമായി ഹാക്കർ

ഹാക്ക് ചെയ്ത സന്ദേശം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് മുരളി ഗോപി

ഹാക്ക് ചെയ്ത സന്ദേശം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് മുരളി ഗോപി

  • Share this:
    നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു. പേജിൽ മുരളിയുടെ പിതാവ് കൊടിയേറ്റം ഗോപിയുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കി മാറ്റുകയും, വിചിത്രമായ ഏതാനും പോസ്റ്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം അദ്ദേഹം ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. സന്ദേശം വായിച്ചവർ ഹാക്കറുടെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

    അടുത്തിടെ നടനും സംവിധായകനുമായ അനൂപ് മേനോന്റെ പേജും ഹാക്കർമാർ ഇത്തരത്തിൽ കവർന്നിരുന്നു. 15 ലക്ഷം പേരുള്ള പേജിൽ നിന്നും നാല് ലക്ഷം ഫോളോവർമാരെയും നഷ്‌ടമായി. ആറ് മാസങ്ങൾ മുൻപ് വരെയുള്ള പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത പേജിലേക്ക് ഫിലിപൈൻസിൽ നിന്നുമാണ് ആക്രമണം എന്നാണ് കരുതുന്നത്.

    ലൂസിഫർ സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയിലാണ് മുരളി ഗോപിയുടെ അതുവരെയുള്ള സിനിമാജീവിതം വഴിത്തിരിവിലേക്ക് മാറിയത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ L2 എമ്പുരാന്റെ തിരക്കഥയും മുരളി ഗോപിയുടേതാണ്.

    ലാൽ ജോസ് സംവിധാനം ചെയ്ത്, ദിലീപ് നായകനായ, 2004 ലെ ചിത്രം 'രസികനിൽ' തിരക്കഥാകൃത്തായാണ് മുരളി ഗോപി എന്ന മാധ്യമപ്രവർത്തകന്റെ സിനിമാപ്രവേശം. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തുന്ന മക്കളുടെ നിരയിലേക്ക് മുരളി ഗോപിയും ചേർന്നു. ആദ്യ സിനിമയിൽ ഒരു വേഷവും ചെയ്‌തു.

    മുരളി ഗോപിയെ പിന്നീട് കാണുന്നത് 'ഭ്രമരം' സിനിമയിലെ ഡോ: അലക്സ് വർഗീസ് എന്ന കഥാപാത്രമായാണ്. പിന്നാലെ തന്നെ മികച്ച സപ്പോർട്ടിങ് നടനുള്ള സത്യൻ സ്മാരക പുരസ്‌കാരം മുരളി ഗോപിയെ തേടിയെത്തി.

    അതിന് ശേഷമുള്ള വർഷങ്ങൾ ഇദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നുവേണം പറയാൻ. ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവുമധികം വിശ്വാസമർപ്പിക്കുന്ന തിരക്കഥകൾ സമ്മാനിക്കുന്ന രചയിതാവായി അദ്ദേഹം സിനിമയിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.

    നടൻ ദിലീപിന്റെ രണ്ടാം വരവിൽ നിർണ്ണായക പങ്കുവഹിച്ച 'കമ്മാര സംഭവം', മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ് ചിത്രമായ 'ലൂസിഫർ' എന്നിവ പിറന്നത് മുരളി ഗോപിയുടെ തിരക്കഥയിലാണ്.

    നടനോ രചയിതാവോ ആയിക്കോട്ടെ, മുരളി ഗോപിയുടെ കയ്യിൽ എന്തും ഭദ്രമായിരിക്കും എന്ന പ്രേക്ഷക വിശ്വാസം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

    അടുത്തിടെ പുറത്തിറങ്ങിയ രണ്ടു സിനിമകളായ മോഹൻലാലിൻറെ ദൃശ്യം 2, മമ്മൂട്ടി നായകനായ 'വൺ' എന്നിവ മുരളി ഗോപിയുടെ അഭിനയ പാടവം വിളിച്ചോതി. ഐ.പി.എസ്സുകാരനായും, പ്രതിപക്ഷനേതാവായും പരസ്പര വൈരുധ്യങ്ങളായ രണ്ടു കഥാപാത്രങ്ങൾ സിനിമയിലെ പ്രധാനകഥാപാത്രങ്ങളുമായി കിടപിടിക്കുന്നതായി പ്രേക്ഷക വിലയിരുത്തലുണ്ടായി. ഡിജിറ്റൽ റിലീസ് ചെയ്ത 'ദി ലാസ്റ്റ് ടു ഡെയ്‌സ്' എന്ന സിനിമയിൽ മുരളി ഗോപി അതിഥിവേഷം ചെയ്തിരുന്നു.

    Summary: Facebook account of Murali Gopy got hacked. "My official fb account has been hacked!  Will inform you as soon as it is recovered, folks," he wrote
    Published by:user_57
    First published:
    )}