HOME » NEWS » Film » FAHADH FAASIL CONFIRMED ACTING WITH KAMAL HAASAN IN VIKRAM MOVIE

Fahadh Faasil and Kamal Haasan | കമൽ ഹാസൻ ചിത്രം 'വിക്രമിൽ' ഫഹദ് ഫാസിൽ; വാർത്ത സ്ഥിരീകരിച്ച് ഫഹദ്

Fahadh Faasil confirmed acting with Kamal Haasan in Vikram | ഫഹദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

News18 Malayalam | news18-malayalam
Updated: April 7, 2021, 11:47 AM IST
Fahadh Faasil and Kamal Haasan | കമൽ ഹാസൻ ചിത്രം 'വിക്രമിൽ' ഫഹദ് ഫാസിൽ; വാർത്ത സ്ഥിരീകരിച്ച് ഫഹദ്
കമൽ ഹാസനും ഫഹദ് ഫാസിലും
  • Share this:
കമൽ ഹാസൻ നായകനാവുന്ന തമിഴ് ചിത്രം 'വിക്രമിൽ' ഫഹദ് ഫാസിൽ വേഷമിടും. ലോകേഷ് കനകരാജ് ആണ് സംവിധായകൻ. 'ഫിലിം കംപാനിയൻ' സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയ്ക്കിടെ ഫഹദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ വളരെയധികം എക്സൈറ്റഡ് ആണ് എന്നായിരുന്നു ഫഹദിന്റെ പ്രതികരണം. രാജ് കമൽ ഫിലിം ഇന്റർനാഷണൽ ആണ് ഈ ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുക.

വേലയ്ക്കാരൻ, സൂപ്പർ ഡീലക്സ് ചിത്രങ്ങളിൽ വേഷമിട്ട ഫഹദിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാവുമിത്. കമൽ ഹാസന്റെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ച ചിത്രമാണ് വിക്രം. ഉടൻ തന്നെ ചിറ്ററീകരണം ആരംഭിക്കുന്നതാണ്.

ഡിജിറ്റൽ റിലീസ് ചിത്രങ്ങളായ ഇരുൾ, ജോജി എന്നിവയാണ് ഫഹദിന്റെ ഏറ്റവും പുതിയ സിനിമകൾ.

ഇരുൾ

നസീഫ് യൂസഫ് ഇസ്സുദ്ദീൻ സംവിധാനം ചെയ്ത 'ഇരുൾ' എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. നെറ്ഫ്ലിക്സിലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

സീ യു സൂണിന് ശേഷം ഫഹദും ദർശനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇരുൾ. ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതുമുതൽ വിശേഷങ്ങൾ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

Also read: Irul movie review | ഇരുൾ: നിഗൂഢതയുടെ ആഴങ്ങൾ തേടിയുള്ള സഞ്ചാരം

സാഹിത്യകാരന്മാരുടെ ലോകത്തേക്ക് തന്റെ ആദ്യ രചനയുമായി കടന്നു വന്ന അലക്സ് പാറയിൽ എന്ന എഴുത്തുകാരൻ, കാമുകി അർച്ചനയുമൊത്തൊരു വീക്കെൻഡ് ചിലവിടാൻ പുറപ്പെടുന്നു. തങ്ങളുടെ സ്വകാര്യതയിൽ മൊബൈൽ ഫോൺ പോലും ഒഴിവാക്കുന്ന കമിതാക്കൾക്ക് പക്ഷെ പോകും വഴിയേ, അപ്രതീക്ഷിത സാഹചര്യത്തിൽ, ഒരു ബംഗ്ളാവിൽ അഭയം തേടേണ്ടി വരുന്നു. ഫാന്റസി കഥയിലേതെന്ന പോലുള്ള ഈ ബംഗ്ളാവിൽ നിന്നും ഒരു മിസ്റ്ററി ത്രില്ലറിന്റെ ചുരുളഴിയാൻ തുടങ്ങുന്നതാണ് കഥ.

പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ക്യാമറ ജോമോൻ ടി ജോൺ. പ്രോജെക്ട് ഡിസൈനർ ബാദുഷ.

ജോജി

നീണ്ട ഇടവേളയ്‌ക്കു ശേഷം ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ-ശ്യാം പുഷ്ക്കരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജോജി'. ഷേക്‌സ്‌പിയർ രചനയായ 'മക്‌ബത്' അവലംബിച്ച് പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ഒരു ചിത്രമുണ്ടാവുമെന്ന് സംവിധായകൻ ദിലീഷ് പോത്തൻ സൂചിപ്പിച്ചിരുന്നു. ശേഷം ആമസോൺ പ്രൈം റിലീസായി എത്തിയ ചിത്രമാണ് 'ജോജി'.

Also read: Joji review | എന്താണ് ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി? അഞ്ച് കാര്യങ്ങൾ

സാമ്പത്തിക അച്ചടക്കമുള്ള പിതാവിന്റെ ഉത്തരവാദിത്ത ബോധമില്ലാത്ത മക്കളിലൂടെയുള്ള പശ്ചാത്തലമാണ് കഥാസന്ദർഭം. അച്ഛൻ മരിച്ചാൽ സ്വത്തുക്കൾ നേടിയെടുക്കാനുള്ള മക്കളുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും വഴിയേ വെളിപ്പെട്ടു വരുന്നു.

Summary: Fahadh Faasil and Kamal Haasan to unite for the Tamil movie 'Vikram'
Published by: user_57
First published: April 7, 2021, 11:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories