നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'വിക്രം' സെറ്റിൽ ഫഹദ് എത്തി; കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

    'വിക്രം' സെറ്റിൽ ഫഹദ് എത്തി; കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

    കമല്‍ഹാസനൊപ്പമുള്ള ഫോട്ടോ ഫഹദ് ഫാസിൽ ഫേസ്ബുക്കില്‍ പങ്കുവച്ചു. വേലൈക്കാരന്‍ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ വീണ്ടും വില്ലനായെത്തുന്ന തമിഴ് ചിത്രമാണ് വിക്രം. കമലിനും ഫഹദിനുമൊപ്പം വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളാകുന്നു.

    കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ

    കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ

    • Share this:
      കമല്‍ഹാസന്‍ നായകനായി, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം സിനിമയിൽ മലയാളത്തിന്റെ അഭിമാന താരം ഫഹദ് ഫാസിലും വിജയ് സേതുപതിയും അഭിനയിക്കുന്നുവെന്ന വാർത്തകൾ ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. പിന്നാലെ കമലും ഫഹദും വിജയ് സേതുപതിയും നിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചത്. വിക്രം സിനിമയിൽ അഭിനയിക്കാൻ ഫഹദ് ഫാസിലെത്തി എന്നതാണ് പുതിയ വാർത്ത.

      Also Read- മമ്മൂട്ടിയുടെ ന്യൂ ഡൽഹിയിൽ നിങ്ങൾ അറിയാത്ത വിശേഷങ്ങൾ ഏറെ; ഫേസ്ബുക്ക് കുറിപ്പ്

      കമല്‍ഹാസനൊപ്പമുള്ള ഫോട്ടോ ഫഹദ് ഫാസിൽ ഫേസ്ബുക്കില്‍ പങ്കുവച്ചു. വേലൈക്കാരന്‍ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ വീണ്ടും വില്ലനായെത്തുന്ന തമിഴ് ചിത്രമാണ് വിക്രം. കമലിനും ഫഹദിനുമൊപ്പം വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം. സിനിമയിൽ രാഘവ ലോറന്‍സ് വില്ലനായെത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് വിജയ് സേതുപതിയും ഫഹദും കമലിനൊപ്പം പ്രധാന കഥാപാത്രങ്ങളായി നിശ്ചയിക്കപ്പെട്ടത്. ‌‌‌‌

      Also read: സുകുമാരിക്കൊപ്പം തകർപ്പൻ ഡാൻസ് സ്റ്റെപ്പുകളുമായി മമ്മൂട്ടി; പഴയ വീഡിയോ വൈറൽ

      ഗ്യാംഗ്സ്റ്റർ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണ് വിക്രം എന്നാണ് പുറത്തുവരുന്ന സൂചന. കമല്‍ഹാസന്റെ രാജ്കമല്‍ ഇന്റര്‍നാഷനലാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ക്യാമറയും അനിരുദ്ധ് സംഗീതവും നിർവഹിക്കുന്നു.

      Also Read- ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്ന് മോഹൻലാലിനോട് ഷെഫ് സുരേഷ് പിള്ള

      'ശൗര്യമുള്ളയാള്‍ക്കുള്ളതാണ് കിരീടം, ആരംഭിച്ചിട്ടോം' എന്ന കാപ്ഷനോടെയാണ് കമല്‍ വിക്രം ഫസ്റ്റ് ലുക്ക് ട്വീറ്റ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഇന്ത്യന്‍ 2 പാതിയില്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് കമല്‍ഹാസന്‍ വിക്രം എന്ന പ്രോജക്ടിലേക്ക് കടന്നത്. കമല്‍ഹാസന്റെ 232ാമത് ചിത്രമായാണ് വിക്രം എത്തുന്നത്. പരീക്ഷണങ്ങളെ ഭയക്കാത്ത ചലച്ചിത്രകാരന്‍ എന്നതാണ് കമല്‍ഹാസനോട് എന്നും തോന്നുന്ന ആദരവെന്ന് ഫഹദ് ഫാസില്‍ അടുത്തിടെ പറഞ്ഞിരുന്നു.



      ഫഹദ് ഫാസില്‍ ഒരു യുവരാഷ്ട്രീയ നേതാവിന്റെ റോളിലാണ് സിനിമയിൽ എത്തുകയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിജയ് ചിത്രം മാസ്റ്ററിന് പിന്നാലെ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് വിക്രം. സിനിമയുടെ കഥയോ വിശദാംശങ്ങളോ കഥാപാത്രങ്ങളെക്കുറിച്ചോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിക്രത്തിന് പുറമേ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലും ഫഹദ് വില്ലനായെത്തുന്നുണ്ട്.
      Published by:Rajesh V
      First published:
      )}