നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പരിക്ക് പറ്റിയ ശേഷം ഫഹദ് ഫാസിൽ പങ്കെടുത്ത പരിപാടി; പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം 'മാറ്റിനി'ക്ക് തുടക്കം

  പരിക്ക് പറ്റിയ ശേഷം ഫഹദ് ഫാസിൽ പങ്കെടുത്ത പരിപാടി; പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോം 'മാറ്റിനി'ക്ക് തുടക്കം

  ഷൂട്ടിംഗ് സെറ്റിൽ അപകടമുണ്ടായതിന്റെ പിറ്റേ ദിവസം ആരോഗ്യവാനായി പുതിയ ഡിജിറ്റൽ റിലീസ് പ്ലാറ്റുഫോമിന് തുടക്കമിട്ട് ഫഹദ് ഫാസിൽ

  മാറ്റിനി ലോഞ്ച് വേളയിൽ

  മാറ്റിനി ലോഞ്ച് വേളയിൽ

  • Share this:
   സിനിമാ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയ ശേഷം പുതിയ ഒ.ടി.ടി. പ്ലാറ്റുഫോമിന്റെ ഉദ്‌ഘാടനം നിർവഹിച്ച് ഫഹദ് ഫാസിൽ. പ്രോജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന 'മാറ്റിനി', ഒ ടി ടി പ്ലാറ്റുഫോമിന്റെ ലോഗോ ലോഞ്ച് ഫഹദ് ഫാസിൽ നിർവഹിച്ചു. മാർച്ച് മൂന്നാം തിയതി വൈകുന്നേരം ഏഴു മണിക്കാണ് പ്ലാറ്റുഫോമിന്റെ ലോഞ്ച് നടന്നത്. തലേ ദിവസമാണ് സെറ്റിൽ അപകടം ഉണ്ടായത്.

   സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ടുകൊണ്ട്, കാര്യങ്ങൾ കൂടുതൽ സുഗമമാക്കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യം. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എക്സ്ക്ലൂസിവ് ആയ വെബ്സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തിൽ മാറ്റിനിയുടെ പ്രവർത്തന മാതൃക.

   ഒപ്പം അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ സൗകര്യപൂർവം നടത്താൻ അവസരമൊരുക്കുന്നു. സിംഗിൾ രജിസ്ട്രേഷനിലൂടെ, മാറ്റിനിയുടെ സ്വന്തം നിർമ്മാണ പ്രോജക്റ്റുകൾ കൂടാതെ, നിരവധി ഓഡീഷനുകളിലേക്കും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകൾ ലഭ്യമാക്കുന്ന/ഓപ്പൺ ആയിരിക്കുന്ന ഒരു ടാലന്റ് പൂൾ ആയിട്ടായിരിക്കും മാറ്റിനി പൊതുവെ പ്രവർത്തിക്കുക. മാറ്റിനി ഒ ടി ടി പ്ലാറ്റ് ഫോം ഉടൻ തന്നെ പ്ലേ സ്റ്റോറിലും ഐ സ്റ്റോറിലും ലഭ്യമാകും.
   മലയൻകുഞ്ഞ് ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിന് വീണു പരിക്ക്

   മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്. ഫഹദ് ഫാസിലിനെ ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് മുകളിൽനിന്നുള്ള വീഴ്ചയിൽ ഫഹദിന്‍റെ മൂക്കിനാണ് പരുക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകൾ മാറ്റി നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

   Also read: ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് പരിക്ക്; അപകടം കെട്ടിടത്തിന് മുകളിൽനിന്ന് വീണ്

   സിനിമ ചിത്രീകരണത്തിനു വേണ്ടി താൽക്കാലികമായി നിർമിച്ച വീടിന്റെ മുകളിൽ നിന്നാണ് താരം വീണത്. നിസ്സാരമായ പരുക്കുകൾ മാത്രമാണ് അദ്ദേഹത്തിനു സംഭവിച്ചതെന്ന് അപ്പോൾ സെറ്റിലുണ്ടായിരുന്നവർ പറയുന്നു. ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന് പരിക്കേറ്റതോടെ ചിത്രീകരണത്തിന് ഇടവേള നൽകിയിരിക്കുകയാണ്.

   ഫഹദിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന് തിരക്കഥ ഒരുക്കുന്നത്. ഫാസിൽ ആണ് ചിത്രത്തിന്റെ നിർമാതാവ്. കോവിഡ് ലോക്ക്ഡൗണിനിടയിൽ ചിത്രീകരിച്ച് പുറത്തിറങ്ങിയ സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

   Summary: Fahadh Faasil launches 'Matinee', a new dogital release platform kickstarted by producer cum production controller Badusha and Shenoy Mathew. Fahadh attended the programme a day after he met with a minor accident on the sets of new movie 'Malayankunju'
   Published by:user_57
   First published:
   )}