HOME » NEWS » Film »

Irul trailer | Fahadh Faasil | സീ യു സൂണിനു ശേഷം വീണ്ടും ഡിജിറ്റൽ റിലീസിനൊരുങ്ങി ഒരു ഫഹദ് ചിത്രം; 'ഇരുൾ' ട്രെയ്‌ലർ പുറത്തിറങ്ങി

Fahadh Faasil movie Irul to have OTT release in April, here is the trailer | ഇരുട്ടിന്റെ അഗാധതയിൽ ഒളിപ്പിച്ച എന്തെല്ലാമോ രഹസ്യങ്ങൾ പേറുന്ന ട്രെയ്‌ലറുമായി 'ഇരുൾ'. റിലീസ് നെറ്ഫ്ലിക്സിൽ

News18 Malayalam | news18-malayalam
Updated: March 18, 2021, 2:52 PM IST
Irul trailer | Fahadh Faasil | സീ യു സൂണിനു ശേഷം വീണ്ടും ഡിജിറ്റൽ റിലീസിനൊരുങ്ങി ഒരു ഫഹദ് ചിത്രം; 'ഇരുൾ' ട്രെയ്‌ലർ പുറത്തിറങ്ങി
'ഇരുൾ' ട്രെയ്‌ലറിൽ നിന്നും
  • Share this:
ഇരുട്ടിലെ നിഗൂഢതകൾ ഭീതിയോടെ വിളിച്ചോതുന്ന അനുഭവം പ്രദാനം ചെയ്ത പോസ്റ്ററിന് പിന്നാലെ, ഇരുളിന്റെ അഗാധതയിൽ ഒളിപ്പിച്ച എന്തെല്ലാമോ രഹസ്യങ്ങൾ പേറുന്ന ട്രെയ്‌ലറുമായി ഫഹദ് ഫാസിൽ ചിത്രം 'ഇരുൾ' ട്രെയ്‌ലർ. ഈ ചിത്രവും നെറ്ഫ്ലിക്സ് വഴിയാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഏപ്രിൽ 2 ആണ് റിലീസ് തിയതി.

ഒരു കുടക്കീഴിൽ നിൽക്കുന്ന രണ്ടു മനുഷ്യ രൂപങ്ങളും അവരെ യാത്രയയ്ക്കുന്ന വീടിന് മുന്നിൽ നിൽക്കുന്ന സ്ത്രീയുമാണ് പോസ്റ്ററിലുള്ളത്. നസീഫ് യൂസഫ് ഇസ്സുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദർശന രാജേന്ദ്രനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സീ യു സൂണിന് ശേഷം ഫഹദും ദർശനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇരുൾ. ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതുമുതൽ വിശേഷങ്ങൾ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. കുട്ടിക്കാനത്താണ് ചിത്രീകരണം പൂർത്തിയാക്കുന്നത്.

പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ക്യാമറ ജോമോൻ ടി ജോൺ. പ്രോജെക്ട് ഡിസൈനർ ബാദുഷ. (ട്രെയ്‌ലർ ചുവടെ)



'സീ യു സൂൺ'

തീർത്തും അപ്രതീക്ഷിതമായി ഒരു മഹാമാരി ലോകത്തെയൊന്നടങ്കം ബാധിച്ചപ്പോൾ, സിനിമയും അതിന്റെ ഫോർമാറ്റും നേരിട്ട വെല്ലുവിളി ചെറുതല്ല. മലയാളി കണ്ടു പരിചയിച്ച, ഏറെ ഇഷ്‌ടപ്പെടുന്ന രീതികളിൽ നിന്നും സിനിമയ്ക്കും മാറ്റത്തെ കൂട്ടുപിടിക്കേണ്ടി വന്നു. പ്രദർശനത്തിൽ തുടങ്ങി, ചിത്രീകരണത്തിൽ വരെ ആ മാറ്റം ഉൾക്കൊണ്ടുകൊണ്ട് പരിമിതികളെ അതിജീവിച്ച് മലയാള സിനിമ മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കുന്നു.

എന്നാൽ, പരിമിതികളെ അവസരമായി കണ്ടുകൊണ്ട് നിർമ്മിച്ച ചിത്രമെന്ന നിലയിൽ ഇനി മലയാളികൾക്ക് ഓർക്കാൻ ഉള്ള സിനിമയായിരുന്നു 'സീ യു സൂൺ'. ക്യാമറയെ ആകാശം കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും മലയാളി ഒത്തുപിടിച്ചാൽ അടച്ചിട്ട മുറകൾക്കുള്ളിൽ നിന്നുപോലും സിനിമയുണ്ടാവും എന്ന് മനസ്സിലാക്കാൻ ഒരു മികച്ച ഉദാഹരണം. വെറും സിനിമയല്ല, ഒരു ത്രില്ലർ തന്നെ ഒന്നര മണിക്കൂർ സ്ക്രീൻ സമയത്തിനുള്ളിൽ നിന്ന് കൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ, ഒപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിരയും.

ആരുടെയൊക്കെയോ ചാറ്റ് ബോക്സുകൾ, സംഭാഷണങ്ങൾ, ഫോൺ കോളുകൾ, അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വികാരങ്ങൾ, വികാര വിസ്ഫോടനങ്ങൾ, ബന്ധങ്ങളുടെ കൂടിച്ചേരലുകൾ, അറ്റുപോക്കുകൾ എല്ലാം ചേർത്തു വച്ചാൽ ഒരു സിനിമയുടെ സാധ്യതയുണ്ടെന്ന കണ്ടെത്തലിലൂടെയാണ് ചിത്രം മുന്നോട്ടു പോയത്.

Summary: Fahadh Faasil movie Irul is gearing up for a release on Netflix on April 2. The trailer dropped today captures the tango of dark and light, raising expectations of the viewers as another 'FaFa' outing is inching closer
Published by: user_57
First published: March 18, 2021, 2:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories