• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അൻവർ റഷീദ് ഏഴുവർഷത്തിനുശേഷം; ഫഹദ് ചിത്രം 'ട്രാൻസ്' ഡിസംബറിൽ തിയറ്ററുകളിൽ; ഫസ്റ്റ് ലുക്ക്

അന്‍വര്‍ റഷീദ് എന്‍റർടെയിന്‍മെന്‍റ് നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാൻസ്.

news18
Updated: September 12, 2019, 4:53 PM IST
അൻവർ റഷീദ്  ഏഴുവർഷത്തിനുശേഷം; ഫഹദ് ചിത്രം 'ട്രാൻസ്' ഡിസംബറിൽ തിയറ്ററുകളിൽ; ഫസ്റ്റ് ലുക്ക്
ട്രാൻസ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
news18
Updated: September 12, 2019, 4:53 PM IST
കാത്തിരിപ്പിന് ഒടുവിൽ അവസാനമായി. ഫഹദ് ഫാസിൽ ചിത്രം 'ട്രാൻസ്' ഡിസംബറുകളിൽ തിയറ്ററുകളിൽ എത്തും. ഏഴു വർഷത്തിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദിനൊപ്പം നസ്രിയയും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ഗൗതം വാസുദേവ് മേനോന്‍, വിനായകന്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. അന്‍വര്‍ റഷീദ് എന്‍റർടെയിന്‍മെന്‍റ് ആണ് ചിത്രം നിര്‍മിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.



അന്‍വര്‍ റഷീദ് എന്‍റർടെയിന്‍മെന്‍റ് നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാൻസ്. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ ചിത്രങ്ങളായിരുന്നു ഇതിനു മുമ്പ് നിർമിച്ച ചിത്രങ്ങൾ.
First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...