• HOME
  • »
  • NEWS
  • »
  • film
  • »
  • Fahadh Faasil | ഫഹദ് ഫാസിലിനെ ആദായ നികുതി ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു

Fahadh Faasil | ഫഹദ് ഫാസിലിനെ ആദായ നികുതി ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു

കഴിഞ്ഞ ദിവസം നടൻ മോഹൻലാലിന്റെയും മാെഴിയെടുത്തിരുന്നു

ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ

  • Share this:

    ആദായനികുതി ഓഫീസിൽ വിളിച്ചു വരുത്തി നടൻ ഫഹദ് ഫാസിലിന്റെ (Fahadh Faasil) മൊഴി രേഖപ്പെടുത്തി. ഫഹദ് ഫാസിലിന്റെ അക്കൗണ്ടുകളിൽ പാെരുത്തക്കേടുകൾ കണ്ടതിനെത്തുടർന്നാണിത്. കഴിഞ്ഞ ദിവസം നടൻ മോഹൻലാലിന്റെയും മാെഴിയെടുത്തിരുന്നു.

    വെള്ളിയാഴ്ച കൊച്ചി കുണ്ടന്നൂരിലെ അപ്പാർട്ട്‌മെന്റിൽ വച്ചാണ് മോഹൻലാലിന്റെ മൊഴി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്.

    2022 ഡിസംബറിൽ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുൾപ്പെടെയുള്ള സിനിമാ നിർമ്മാതാക്കളുടെ വസതികളിലും ഓഫീസുകളിലും നികുതി വെട്ടിപ്പ്, കണക്കിൽപ്പെടാത്ത പണമിടപാടുകൾ, വിദേശത്തെ റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്നിവയ്ക്കായി നടത്തിയ പരിശോധനയുടെ തുടർനടപടിയായിരുന്നു ഇത്.

    ആശിർവാദ് സിനിമാസിന്റെ ബാനറിൽ നടനെ പ്രധാന കഥാപാത്രമാക്കി നിരവധി സിനിമകൾ നിർമ്മിച്ചിട്ടുള്ള ആന്റണി പെരുമ്പാവൂരുമായുള്ള ബിസിനസ് ഇടപാടുകളെക്കുറിച്ച് ഉദ്യോഗസ്ഥർ മോഹൻലാലിനെ ചോദ്യം ചെയ്തതായി അറിയുന്നു. നടന്റെ വിദേശ നിക്ഷേപത്തിന്റെ വിശദാംശങ്ങളും തേടി.

    സിനിമാ രംഗത്തെ പ്രമുഖരുടെ നിക്ഷേപവും വരുമാനവും വെളിപ്പെടുത്തിയ വരുമാന രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.

    Summary: Fahadh Faasil summoned to Income Tax office for recording his statement

    Published by:user_57
    First published: