നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഡേറ്റിംഗ് ആപ്പിൽ 'ഉണ്ണി മുകുന്ദൻ', പേര് ചെറി; സത്യാവസ്ഥ ഇതാണ്

  ഡേറ്റിംഗ് ആപ്പിൽ 'ഉണ്ണി മുകുന്ദൻ', പേര് ചെറി; സത്യാവസ്ഥ ഇതാണ്

  Fake alert: That is not Unni Mukundan, guys | ഡേറ്റിംഗ് ആപ്പിലെ ഉണ്ണി മുകുന്ദൻ ആരാണ്?

  ഡേറ്റിംഗ് ആപ്പിലെ പ്രൊഫൈൽ; ഉണ്ണി മുകുന്ദൻ

  ഡേറ്റിംഗ് ആപ്പിലെ പ്രൊഫൈൽ; ഉണ്ണി മുകുന്ദൻ

  • Share this:
   മലയാള സിനിമയിലെ 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ' എന്ന പട്ടം സ്വന്തമാക്കിയ നടനാണ് ഉണ്ണി മുകുന്ദൻ. യുവ നടനായിട്ടും ആരാധികമാരുടെ വൃന്ദം ഉണ്ടായിട്ടും ഉണ്ണിയെന്തേ ഇനിയും ജീവിത സഖിയെ കണ്ടെത്തിയില്ല എന്ന ചോദ്യം പലരും ചോദിയ്ക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ തനിക്കൊരു കാമുകിയുണ്ടെന്ന് പോലും ഒരിക്കലും ഉണ്ണി വെളുപ്പെടുത്തിയിട്ടില്ല. ഒരിക്കൽ ക്ഷുഭിതയായി കമന്റിട്ട ആരാധികക്ക് മറുപടിയായി തനിക്ക് ആരെയും പോയി പെട്ടെന്നൊരുനാൾ കെട്ടിക്കൊണ്ടു വരാൻ താൽപ്പര്യം ഇല്ലെന്നും ഉണ്ണി അറിയിച്ചിരുന്നു.

   ആ ഉണ്ണി മുകുന്ദനെ ഒരു ദിവസം നിങ്ങൾ തുറന്ന് പിടിച്ച ഡേറ്റിംഗ് ആപ്പിൽ കണ്ടാൽ എന്ത് തോന്നും. അത്ഭുതപ്പെട്ടേക്കാം, ഇല്ലേ? പലരും സൗഹൃദവും പ്രണയവും അല്ലെങ്കിൽ ചെറിയ ഭാഗ്യപരീക്ഷണങ്ങളുമൊക്കെ നടത്തുന്ന വിർച്വൽ ലോകമാണ് ഡേറ്റിംഗ് ആപ്പ്. അങ്ങനെ ഒരു ആപ്പിൽ തന്റെ പ്രൊഫൈൽ കണ്ട് സാക്ഷാൽ ഉണ്ണി തന്നെ ഞെട്ടിയിട്ട്. ഇനി ആരും അറിയാതെ ഉണ്ണി തന്നെ ഒപ്പിച്ച പരിപാടിയാണോ ഇത്? സത്യം ഇതാണ്.

   ചെറി, പുരുഷൻ, വയസ്സ് 25, ദീർഘ/ഹ്രസ്വ കാലത്തേക്ക് സ്ത്രീകളിൽ നിന്നും സൗഹൃദം പ്രതീക്ഷിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ബിരുദധാരി, വല്ലപ്പോഴും മദ്യപിക്കും. ഒരു ഡേറ്റിംഗ് ആപ്പിലെ പ്രൊഫൈൽ ആണിത്. എന്നാൽ താൻ 25 കാരനായ ബിരുദധാരിയും ദീർഘ/ഹ്രസ്വ കാല ബന്ധം അന്വേഷിക്കുന്ന ആളും അല്ലെന്നും സർവോപരി തന്റെ പേര് ചെറി അല്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു. ഇത് ഉണ്ണിയുടെ പേരിലെ വ്യാജ പ്രൊഫൈലാണ്. കരുതിയിരിക്കുക.


   First published:
   )}