നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ViKat Wedding | കത്രീന കൈഫും വിക്കി കൗശലും ഇന്ന് വിവാഹിതരാകും; 'വിരുഷ്‌ക' മുതല്‍ ദീപ്‌വീർ' വരെയുള്ള ബോളിവുഡ് താരദമ്പതികൾ

  ViKat Wedding | കത്രീന കൈഫും വിക്കി കൗശലും ഇന്ന് വിവാഹിതരാകും; 'വിരുഷ്‌ക' മുതല്‍ ദീപ്‌വീർ' വരെയുള്ള ബോളിവുഡ് താരദമ്പതികൾ

  Famous Bollywood Celeb Couple Names from Virushka to DeepVeer | ഇത് ആദ്യമായല്ല താര ദമ്പതികളുടെ പേരുകള്‍ കൂട്ടിയിണക്കി ഒറ്റപ്പേരില്‍ ട്രെൻഡിങ് ഹാഷ്ടാഗുകള്‍ ഉണ്ടാകുന്നത്

  കത്രീനയും വിക്കി കൗശലും

  കത്രീനയും വിക്കി കൗശലും

  • Share this:
   ബോളിവുഡ് (Bollywood) താരങ്ങളായ കത്രീന കൈഫും (Katrina Kaif) വിക്കി കൗശലും (Vicky Kaushal) ഇന്ന്, ഡിസംബര്‍ 9 ന് വിവാഹിതരാകും. തിങ്കളാഴ്ച വിവാഹത്തിനായി രാജസ്ഥാനിലേക്ക് (Rajasthan) കുടുംബസമേതം പോകുന്ന താരങ്ങളുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ (Paparazzi) സോഷ്യല്‍ മീഡിയയിൽ (Social Media) പങ്കിട്ടു കഴിഞ്ഞു.

   സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ബോളിവുഡ് വിവാഹത്തിന്റെ ട്രെന്‍ഡിംഗ് ഹാഷ്ടാഗ് ഇരുവരുടെയും പേരുകള്‍ ചേര്‍ത്തുള്ള'വിക്ക്ത്രീന' (VickTrina), 'വികാറ്റ്' (VicKat) എന്നീ പദങ്ങളാണ്. ഇത് ആദ്യമായല്ല താര ദമ്പതികളുടെ പേരുകള്‍ കൂട്ടിയിണക്കി ഒറ്റപ്പേരില്‍ ട്രെൻഡിങ് ഹാഷ്ടാഗുകള്‍ ഉണ്ടാകുന്നത്. നേരത്തെ തന്നെ ബോളിവുഡിലെ താര ദമ്പതികള്‍ക്ക് ആരാധകർ അത്തരത്തിലുള്ളപേരുകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ ചിലത് നമുക്ക് നോക്കാം:

   വിരുഷ്‌ക (Virushka)

   2017 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് നടിയും നിര്‍മ്മാതാവുമായ അനുഷ്‌ക ശര്‍മ്മയും വിവാഹം കഴിച്ചപ്പോള്‍ ഇന്ത്യന്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും ട്രെന്‍ഡിംഗ് ഹാഷ്ടാഗ് 'വിരുഷ്‌ക' എന്നതായിരുന്നു. ഏതാനും വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയിലെ ടസ്‌കാനി മേഖലയിലാണ് സ്വപ്നതുല്യമായ ആ സെലിബ്രിറ്റി വിവാഹം നടന്നത്.

   സൈഫീന (Saifeena)

   2008 ല്‍ പുറത്തിറങ്ങിയ തഷന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനും നടി കരീന കപൂറും ഡേറ്റിംഗ് ആരംഭിച്ചത്. തങ്ങള്‍ ഡേറ്റിംഗിലാണെന്ന് തുറന്ന് സമ്മതിക്കുന്നതിന് താരങ്ങള്‍ക്ക് മടിയുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ആരാധകര്‍ അവര്‍ക്ക് ഒരു സമ്മാനവും നല്‍കി. അരുവരുടെയും പേര് ചേര്‍ത്ത് 'സൈഫീന' എന്ന പേര് ട്രെന്റിങ്ങായി. 2012 ലാണ് ഇരുവരും വിവാഹിതരായത്. സെയ്ഫ് അലി ഖാന്റെ മാതാപിതാക്കളായ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരമായ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയും ബോളിവുഡ് മുന്‍ നടി ഷര്‍മിള ടാഗോറും 1969 ലാണ്വിവാഹിതരായത്. അന്ന് ഷര്‍മിള ടാഗോര്‍ തന്റെ നിക്കാഹിന് ധരിച്ചിരുന്ന പരമ്പരാഗത ഷരാറായിരുന്നു കരീന, സെയ്ഫിനെ വിഹാഹം കഴിക്കുമ്പോള്‍ ധരിച്ചിരുന്നത്.   ദീപ്‌വീര്‍ (DeepVeer)

   ബോളിവുഡ് ആരാധകര്‍ക്ക് കാഴ്ച വിരുന്ന് ഒരുക്കിയ വിവാഹമായിരുന്നു ദീപ്‌വീര്‍ ദമ്പതികളുടെത്. ഇറ്റലിയിലെ ലേക് കോമോയുടെ തീരത്ത് നടന്ന വിവാഹത്തിലൂടെ ഒന്നിച്ച ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ട്രെന്‍ഡിംഗായത് ദീപ്‌വീര്‍ എന്ന ഹാഷ്ടാഗിലാണ്.

   നിക്ക്യങ്ക (Nickyanka)

   ബോളിവുഡ്/ ഹോളിവുഡ് താരമായ പ്രിയങ്ക ചോപ്ര 2018 ല്‍ അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജോനാസിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോള്‍, ദമ്പതികളുടെ പേരുകള്‍ ചേര്‍ത്ത് നിക്ക്യങ്ക എന്ന ഹാഷ്ടാഗ് ആണ് ട്രെന്‍ഡിംഗായത്. രാജസ്ഥാനില്‍ വിവാഹവേദിയില്‍ വന്‍ ആഡംബരങ്ങളോടു കൂടിയാണ് ഇരുവരുടെയും വിവാഹം നടന്നത്.

   രാലിയ (Raalia)

   രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹത്തെ ചുറ്റിപ്പറ്റി ശക്തമായ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. വിവാഹത്തിന് മുമ്പുതന്നെ ഇരുവരുടെയും പേര് ചേര്‍ത്ത രാലിയ എന്ന ഹാഷ്ടാഗ് ആരാധകര്‍ ട്രെന്‍ഡിംഗ് ആക്കി കഴിഞ്ഞു. രണ്‍ബീറും ആലിയയും ഒരുമിച്ച് അഭിനയിക്കുന്ന അയാന്‍ മുഖര്‍ജിയുടെ 'ബ്രഹ്മാസ്ത്ര' എന്ന ചിത്രം ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
   Published by:user_57
   First published:
   )}