• HOME
  • »
  • NEWS
  • »
  • film
  • »
  • Kainakary Thankaraj | പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

Kainakary Thankaraj | പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു കൈനകരി തങ്കരാജ് അഭിനയത്തിലേക്ക് കടന്നുവന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന സിനിമയിലെ വേഷം ശ്രദ്ധേയമായിരുന്നു...

Kainakry_thankaraj

Kainakry_thankaraj

  • Share this:
    കൊല്ലം: പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കൊല്ലം കേരളപുരത്തെ സ്വവസതിയായ "കൈനഗിരി'യിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന് കേരള പുരത്തെ വീട്ടുവളപ്പിൽ നടക്കും.

    പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. ഓച്ചിറ പരബ്രഹ്‌മോദയം നാടകസമിതിയില്‍ നടനായ കൃഷ്‌ണന്‍കുട്ടി ഭാഗവതരുടെയും ജാനകിയമ്മയുടെയും മകനായി ആലപ്പുഴയിലെ കൈനകരിയിലാണ് തങ്കരാജിന്റെ ജനനം. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായ തങ്കരാജ്, കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.

    പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍, എന്നീ ചിത്രങ്ങൾക്ക് പുറമെ, അണ്ണന്‍ തമ്പി, ഈ മ യൗ, ആമേന്‍, ഹോം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Also Read- K Sift KSRTC | കെ സ്വിഫ്റ്റ് ആദ്യ സർവീസ് തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക്; ഏപ്രിൽ 11ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

    സിനിമയില്‍ രണ്ടാം വരവിലാണ് മികച്ച കഥാപാത്രങ്ങള്‍ കൈനകരി തങ്കരാജിന് ലഭിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത അണ്ണന്‍ തമ്ബിയിലൂടെയാണ് സിനിമയിലെ രണ്ടാം വരവ്. ലിജോ ജോസ് പെല്ലിശേരിയുടെ ആമേനില്‍ ചാലി പാപ്പനായും ലിജോയുടെ തന്നെ ഈ.മ.യൗവിലെ വാവച്ചന്‍ മേസ്‌തിരിയും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ലൂസിഫറില്‍ നെടുമ്ബള‌ളി കൃഷ്‌ണനായും വേഷമിട്ടു. നാടകമത്സരങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന തങ്കരാജ് അന്ന് ഫാസില്‍, നെടുമുടി വേണു, ആലപ്പി അഷറഫ് എന്നിവരുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

    മക്കൾ - കവിത, നികേഷ്, കൊച്ചുമോൾ
    മരുമക്കൾ -അനിരുദ്ധൻ, സിന്ധു, ചന്ദ്രൻ
    Published by:Anuraj GR
    First published: