HOME » NEWS » Film » FAMOUS MAKEUP ARTIST JAYACHANDRAN HAS PASSED AWAY

Make-up Artist Jayachandran Passes away | പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ അന്തരിച്ചു

2002-ല്‍ ദിലീപും സംയുക്താവർമ്മയും അഭിനയിച്ച കുബേരന്‍ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ജയചന്ദ്രന് ലഭിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: May 13, 2021, 12:56 PM IST
Make-up Artist Jayachandran Passes away | പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ അന്തരിച്ചു
jayachandran_makeup_death
  • Share this:
തിരുവനന്തപുരം: മലയാള സിനിമാരംഗത്തെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജയചന്ദ്രന്‍ അന്തരിച്ചു. 52 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് ജയചന്ദ്രൻ അന്തരിച്ചത്. രണ്ടു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്ന ജയചന്ദ്രന്റെ ആരോഗ്യ നില കഴിഞ്ഞ ദിവസം കൂടുതൽ വഷളാകുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്‍റെ സഹായിയായാണ് അദ്ദേഹം ചലച്ചിത്ര മേഖലയിൽ എത്തുന്നത്. പിന്നീട് മോഹൻദാസിനൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചു. അതിനു ശേഷം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന ബി.വി. റാവു, വേലപ്പന്‍ ആശാന്‍ എന്നിവരോടൊപ്പവും ജയചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്.

മലയാളത്തില്‍ സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഇരുന്നൂറോളം സിനിമകളില്‍ ജയചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. 2002-ല്‍ ദിലീപും സംയുക്താവർമ്മയും അഭിനയിച്ച കുബേരന്‍ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ജയചന്ദ്രന് ലഭിച്ചിരുന്നു.

നിരവധി സുഹൃത്തുക്കളും താരങ്ങളും ആണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. ദീർഘകാലമായി ഫ്‌ളവേഴ്‌സ് ടിവിയിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചു വന്ന ജയചന്ദ്രന്റെ മരണവാർത്ത ഇപ്പോഴും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. സംവിധായകൻ അഫ്സൽ ലത്തീഫ്, ജയചന്ദ്രനെ കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതി പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്.

'ജയൻ ചേട്ടൻ പോയി, ഉപ്പും മുളകിലെ പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ ഒരുപാട് അടുപ്പമുള്ള ഒരാളായിരുന്നു ജയൻ ചേട്ടൻ. ഉപ്പും മുളകിലെ ബാലുവിന്റെ വേഷപ്പകർച്ചകൾ ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ അതിനു പിന്നിൽ ജയചന്ദ്രൻ എന്ന മേക്കപ്പ്മാന്റെ കരസ്പർശം വളരെ വലുതായിരുന്നു. തൂവാനത്തുമ്പികളിൽ അസിസ്റ്റന്റ് മേക്കപ്പ് മാനായി തുടങ്ങിയ സിനിമ ജീവിതത്തിൽ സ്വാതന്ത്ര്യ മേക്കപ്പ് മാനായി 150 ലേറെ സിനിമകളിൽ ചമയം നിർവഹിച്ചിട്ടുണ്ട്' - അഫ്സൽ ലത്തീഫ് പറഞ്ഞു.

'2002-ൽ കുബേരൻ എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും നേടിയ ജയൻ ചേട്ടൻ അഞ്ചു വർഷം ആയി ഫ്‌ളവേഴ്‌സ് ടിവിയിൽ ചീഫ് മേക്കപ്പ്മാനായി ആയി വർക്ക് ചെയ്യുകയായിരുന്നു. പ്രണാമം ജയൻ ചേട്ടാ...'- അഫ്സൽ ലത്തീഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
Published by: Anuraj GR
First published: May 13, 2021, 12:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories