HOME » NEWS » Film »

പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു

ചലച്ചിത്ര സംവിധാനത്തിലും തിരക്കഥാരചനയിലും പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും ബിരുദം നേടി. സംഗീതത്തിൽ ഇദ്ദേഹം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.

News18 Malayalam | news18
Updated: February 18, 2021, 9:50 PM IST
പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു
ഐസക് തോമസ് കൊട്ടുകപ്പള്ളി
  • News18
  • Last Updated: February 18, 2021, 9:50 PM IST
  • Share this:
കോട്ടയം: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്. പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തിൽ കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രേഡും പാസായി.

കെ ജി ജോര്‍ജിന്റെ 'മണ്ണി'ലൂടെ സിനിമയിലെത്തി. പിന്നീട്, അരവിന്ദന്‍റെ തമ്പില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ പങ്കു ചേർന്നിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീതം രംഗത്തേക്ക് എത്തിയത്. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി വി ചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ലോകമെമ്പാടും ഒഴുകിയെത്തി.

അച്ഛനെ കാണാൻ കുഞ്ഞു മൽഹാർ എത്തി; സമരപ്പന്തലിൽ ചിരി വിടർന്നു
ഭവം (2002), മാര്‍ഗം (2003), സഞ്ചാരം, ഒരിടം (2004) ആദാമിന്റെ മകൻ അബു (2010 )എന്നീ സിനിമകളിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരങ്ങള്‍ നേടി. ആദാമിന്റെ മകൻ അബുവിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരവും നേടി.

രാഹുൽ ഗാന്ധിയുടെ ഓട്ടോഗ്രാഫ് കിട്ടിയതോടെ ആനന്ദനൃത്തം; ഒടുവിൽ വിദ്യാർത്ഥിനിയെ ചേർത്തുപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് രാഹുൽ

കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. ചലച്ചിത്ര സംവിധാനത്തിലും തിരക്കഥാരചനയിലും പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും ബിരുദം നേടി. സംഗീതത്തിൽ ഇദ്ദേഹം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.

മലയാളത്തില്‍ ആരംഭിച്ച ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡന്റും ക്രിയേറ്റീവ് ഡയറക്ടറുമായിരുന്നു ഐസക് തോമസ്.

സംഗീതജ്ഞനെന്ന പേരിലാണ് സിനിമയിൽ കൂടുതൽ ക്രെഡിറ്റ് ഉള്ളതെങ്കിലും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പി ജി ഡിപ്ലോമ നേടിയ അദ്ദേഹം ഏകദേശം നൂറോളം തിരക്കഥകൾ എഴുതി സൂക്ഷിച്ച് വച്ചിരുന്നു എന്നത് മറ്റൊരു കൗതുകമാണ്. അതുപോലെ തന്നെ IFFI-2004ൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്ത 6 ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം നൽകിയിരുന്നതും ഐസക്ക് തോമസ് കൊട്ടുകാപ്പള്ളി ആയിരുന്നു.

English summary: noted music director Issac Thomas kottukappally passes away
Published by: Joys Joy
First published: February 18, 2021, 8:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories