നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sonu Sood| ബിഹാർ തെരഞ്ഞെടുപ്പിലേക്ക് ബിജെപി ടിക്കറ്റ് ആവശ്യപ്പെട്ട് ആരാധകൻ; കൃത്യമായി മറുപടി നൽകി സോനൂസൂദ്

  Sonu Sood| ബിഹാർ തെരഞ്ഞെടുപ്പിലേക്ക് ബിജെപി ടിക്കറ്റ് ആവശ്യപ്പെട്ട് ആരാധകൻ; കൃത്യമായി മറുപടി നൽകി സോനൂസൂദ്

  ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ബിജെപി പാർട്ടി ടിക്കറ്റാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്.

  Sonu sood

  Sonu sood

  • Share this:
   നടൻ എന്നതിലപ്പുറം മനുഷ്യ സ്നേഹി എന്ന വിശേഷണത്തിനർഹനാണ് ബോളിവുഡ് താരം സോനൂസൂദ്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് സ്വന്തം നാട്ടിലേക്ക് പോകാൻ കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

   ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതു മുതൽ വീട്ടിലെത്താൻ വരെ പലർക്കും സഹായം നൽകി. സഹായം ആവശ്യപ്പെട്ടെത്തുന്ന ധാരാളം ആളുകളെ സോനുസൂദ് സഹായിച്ചിട്ടുണ്ട്. അദ്ദേഹം രാജ്യത്തുടനീളമുള്ള കുടിയേറ്റക്കാരെ മാത്രമല്ല പലപ്പോഴും ട്വിറ്ററിലൂടെയുള്ള അഭ്യർത്ഥനകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.

   ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ സോനൂ സൂദിന് എന്തും സാധിക്കുമെന്നാണ് പലരും കരുതുന്നത്. അതിനുദാഹരണമാണ് അടുത്തിടെ ഒരു നെറ്റിസെൻ സോനൂസൂദിനോട് ആവശ്യപ്പെട്ട കാര്യം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ബിജെപി പാർട്ടി ടിക്കറ്റാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്.

   ബിഹാറിലെ ഭാഗൽപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ജനങ്ങളെ സേവിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും ഇതിനായി ഒരു ബിജെപി ടിക്കറ്റ് തരുമോ എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.   ഇത് രസകരമായി നിരസിച്ചിരിക്കുകയാണ് സോനൂസൂദ്. ഹാസ്യത്തിൽ തന്നെ താരം മറുപടിയും നൽകിയിട്ടുണ്ട്. ബസ്, ട്രെയിന്‍ ഫ്ലൈറ്റ് എന്നിവയ്ക്കല്ലാതെ മറ്റൊന്നിനും ടിക്കറ്റുകൾ എങ്ങനെ ക്രമീകരിക്കണമെന്ന് തനിക്കറിയില്ലെന്നാണ് സോനൂസൂദിന്റെ മറുപടി.

   ഇതാദ്യമായിട്ടല്ല ഇത്തരത്തിലുള്ള ആവശ്യങ്ങൾ സോനൂസൂദിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ ആപ്പിൾ ഐഫോൺ ആവശ്യപ്പെട്ട് ഒരാൾ സോനൂസൂദിന് ട്വീറ്റ് ചെയ്തിരുന്നു. ഇരുപതോളം തവണ ഇക്കാര്യം ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ ഇതിനും സോനൂസൂദ് രസകരമായി തന്നെ മറുപടി നൽകി.   തനിക്കും ഒരു ഫോൺ ആവശ്യമാണെന്നും ഇതിനായി 21 തവണ നിങ്ങൾക്ക് ട്വീറ്റ് ചെയ്യാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
   Published by:Gowthamy GG
   First published:
   )}