ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും സോഷ്യൽമീഡിയയിൽ താരമാണ് കിംഗ് ഖാന്റെ മകൾ സുഹാന ഖാൻ. ഷാരൂഖ് ഖാനോടുള്ള ആരാധന അദ്ദേഹത്തിന്റെ മൂന്ന് മക്കൾക്കും ആരാധകരിൽ നിന്നും ലഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ 17 ലക്ഷം പേരാണ് സുഹാനയെ ഫോളോ ചെയ്യുന്നത്. സുഹാന മാത്രമല്ല, സഹോദരങ്ങളായ ആര്യൻ ഖാനും അഭ്റാമിനുമെല്ലാം ആരാധകരുണ്ട്.
മെയ് 22 നായിരുന്നു സുഹാനയുടെ 21ാം പിറന്നാൾ. പിറന്നാൾ ദിവസം സുഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം വൈറലായിരുന്നു.
View this post on Instagram
മകളുടെ പിറന്നാൾ ദിവസം ഗൗരി ഖാനും ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചിട്ടുണ്ട്. സുഹാനയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഗൗരി ഖാന്റെ കുറിപ്പ്. ഇതിന‍് താഴെ ഒരു വിദ്വാൻ നൽകിയ കമന്റാണ് ആളുകളെ ചിരിപ്പിച്ചത്.
Happy birthday.. you are loved today , tomorrow and always ❤️ pic.twitter.com/dgXRGjk8FK
— Gauri Khan (@gaurikhan) May 21, 2021
സുഹാനയെ തനിക്ക് കല്യാണം കഴിപ്പിച്ച് തരുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. തനിക്ക് മാസം ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെന്നും ഷാരൂഖ് ഖാന്റെ ഭാര്യയ്ക്ക് യുവാവ് ട്വീറ്റിൽ ഉറപ്പ് നൽകുന്നുണ്ട്.
Gauri mam meri shadi Suhana ke saath karwado 🙏 🤗
Meri monthly payment 1lakh+ hai
— SUHAIB صہیب 🇮🇳 (@SRKmania_) May 21, 2021
വ്യത്യസ്തമായ കമന്റുകളാണ് യുവാവിന്റെ ട്വീറ്റിന് ലഭിച്ചത്. ചിത്രത്തിൽ സുഹാനയുടെ കയ്യിലുള്ള ബാഗിന് തന്നെ ഒരു ലക്ഷത്തിന് മേൽ വിലയുണ്ടാകുമെന്ന് ചിലർ പറയുന്നു. ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ആയ ഫാർഫെച്ചിന്റെ ബാഗാണ് ചിത്രത്തിൽ സുഹാനയുടെ കയ്യിലുള്ളത്. ഏകദേശം 2.5 ലക്ഷത്തോളമാണ് ഈ ബാഗിന്റെ വില.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ സിനിമാ വിദ്യാർത്ഥിനിയാണ് സുഹാന. അച്ഛനെ പോലെ സിനിമ തന്നെയാണ് മകളുടേയും മോഹം എന്ന് വ്യക്തം. പഠനകാലത്ത് സുഹാനയും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ഷോർട് ഫിലിം ദി ഗ്രേ പാർട് ഓഫ് ബ്ലൂ വിന്റെ ചിത്രീകരണ ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gauri Khan, Shah Rukh Khan, Suhana khan