• HOME
  • »
  • NEWS
  • »
  • film
  • »
  • Nivin Pauly| നിവിൻ പോളിയോട് പാട്ട് പാടാമോയെന്ന് ആരാധിക; കിടിലൻ മറുപടിയും സമ്മാനവും നൽകി താരം

Nivin Pauly| നിവിൻ പോളിയോട് പാട്ട് പാടാമോയെന്ന് ആരാധിക; കിടിലൻ മറുപടിയും സമ്മാനവും നൽകി താരം

എല്ലാവരുടേയും കൂടെ സ്‌നേഹത്തോടെ സന്തോഷത്തോടെയിരിക്കുമ്പോള്‍ പാട്ടുപാടി തന്റെ ഇമേജ് നശിപ്പിക്കാനുള്ള ശ്രമമല്ലേ എന്നായിരുന്നു നിവിന്റെ ചോദ്യം

  • Share this:
തൃശൂർ: പാട്ടുപാടാമോയെന്ന് ചോദിച്ച ആരാധികയ്ക്ക് സൂപ്പർ മറുപടിയും ഒപ്പം സമ്മാനവും നല്‍കി മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജിലെത്തിയപ്പോഴാണ് സംഭവം. മുന്‍പ് എവിടെയും പാട്ട് പാടാന്‍ തയ്യാറാകാത്ത നിവിന്‍ പോളിയോട് ഒരു പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോഴായിരുന്നു നിവിന്‍ മറുപടി. താരത്തിന്റെ മറുപടി കൈയടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.

പാട്ടുകള്‍ പാടിയാല്‍ കാണികള്‍ കൂവും എന്ന് പറഞ്ഞാണ് മുന്‍പൊക്കെ നിവിന്‍ പാടാതിരുന്നതെന്ന് വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടി. ഒരു ചാന്‍സ് കിട്ടിയാല്‍ നിവിന്‍ ചേട്ടനെകൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു പാട്ട് പാടാമോയെന്നും ഈ ആരാധിക ചോദിക്കുന്നു. തുടര്‍ന്നായിരുന്നു നിവിന്‍ പോളിയുടെ മറുപടി. എല്ലാവരുടേയും കൂടെ സ്‌നേഹത്തോടെ സന്തോഷത്തോടെയിരിക്കുമ്പോള്‍ പാട്ടുപാടി തന്റെ ഇമേജ് നശിപ്പിക്കാനുള്ള ശ്രമമല്ലേ എന്നായിരുന്നു നിവിന്റെ ചോദ്യം. ഇതിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് വന്‍ കരഘോഷമാണ് ലഭിച്ചത്. ഇതിന് ശേഷം പാടാന്‍ പറഞ്ഞ ആരാധികയെ സ്റ്റേജില്‍ വിളിച്ച നിവിന്‍ പോളി ഒരു റോസാപ്പൂ സമ്മാനമായി നല്‍കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.

Also Read- 'ശ്രീനാഥ് ഭാസിക്ക് വിലക്ക്; സിനിമയിൽ നിന്ന് മാറ്റി നിർത്തും'; പുതിയ സിനിമകൾ ചെയ്യില്ലെന്ന് നിർമാതാക്കൾ




കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വന്‍ ഹൈപ്പോടെയാണ് സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും മറ്റും ഇതിനോടകം പ്രേക്ഷകരെ ആകാംക്ഷയിലാക്കിയിട്ടുണ്ട്. പക്കാ കോമഡി ചിത്രമായിട്ടാണ് സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്. നവീന്‍ ഭാസ്‌കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.



അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അനീസ് നാടോടിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് സുധാകരന്‍, മേക്കപ്പ്- സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍- ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നോബിള്‍ ജേക്കബ്, കളറിസ്റ്റ്- ആശിര്‍വാദ് ഹദ്കര്‍, ഡി ഐ- പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ഓഡിയോഗ്രാഫി- രാജകൃഷ്ണന്‍ എം ആര്‍, ആക്ഷന്‍- അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍- വിഷ്ണു ദേവ, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈന്‍- ആനന്ദ് ഡിസൈന്‍സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍- ദിനേഷ് മേനോന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- വിവേക് രാമദേവന്‍, പിആര്‍ഒ- ശബരി.
Published by:Rajesh V
First published: