• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാൽ നൂറ്റാണ്ട് കാത്തുവെച്ചു; ഒടുവിൽ ആ നിധി മോഹൻലാലിന് സമ്മാനിച്ചു

news18
Updated: August 31, 2018, 5:00 PM IST
കാൽ നൂറ്റാണ്ട് കാത്തുവെച്ചു; ഒടുവിൽ ആ നിധി മോഹൻലാലിന് സമ്മാനിച്ചു
news18
Updated: August 31, 2018, 5:00 PM IST
26 വർഷം നിധി പോലെ സൂക്ഷിച്ച ഒരു പത്രം തന്റെ പ്രിയപ്പെട്ട താരം മോഹൻലാലിന് സമ്മാനിച്ചിരിക്കുകയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ സഫീർ അഹമ്മദ് എന്ന ആരാധകൻ. ഈ പത്രത്തിനെന്താ ഇത്ര പ്രത്യേകത എന്നല്ലേ? മോഹൻലാലിന് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ച വാർത്ത അച്ചടിച്ചുവന്ന പത്രമായിരുന്നു അത്.

ഒരിക്കലെങ്കിലും ഈ പത്രം മോഹൻലാലിനെ കാണിക്കണമെന്നായിരുന്നു സഫീറിന്റെ ആഗ്രഹം ഈ ആഗ്രഹമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.

1991ൽ റിലീസ് ചെയ്ത ഭരതം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മോഹൻലാലിന് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത്. 1992 ഏപ്രിൽ എട്ടിനുള്ള പത്രത്തിലാണ് ഈ വാർത്ത അച്ചടിച്ച് വന്നത്. അന്ന് ഒരു കൗതുകത്തിന്റെ പുറത്താണ് സഫീർ ആ പത്രം സൂക്ഷിച്ചത്. 26 വർഷം നിധി പോലെ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു.

ലൂസിഫറിന്റെ ലൊക്കേഷനിൽ നിന്ന് മോഹൻലാൽ ഡ്രാമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് സഫീർ ഇത് അദ്ദേഹത്തെ കാണിച്ചത്. തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് സാധിച്ചതെന്ന് സഫീർ പറയുന്നു. ആ പേപ്പർ പിടിച്ചു കൊണ്ട് സഫീറിനൊപ്പം മോഹൻലാൽ ഫോട്ടോ എടുക്കുകയും ചെയ്തു. ഖത്തറിൽ ജോലി ചെയ്യുകയാണ് സഫീർ.

First published: August 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍