നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Rajnikanth Annaatthe | 'അണ്ണാത്തെ' കാണാൻ അതിരാവിലെ തിയേറ്ററുകളിൽ ക്യൂ നിന്ന് രജനികാന്ത് ഫാൻസ്‌

  Rajnikanth Annaatthe | 'അണ്ണാത്തെ' കാണാൻ അതിരാവിലെ തിയേറ്ററുകളിൽ ക്യൂ നിന്ന് രജനികാന്ത് ഫാൻസ്‌

  Fans make a beeline for Annaatthe first day first show | അണ്ണാത്തെ കാണാൻ തമിഴ്നാട്ടിലെ തിയേറ്ററുകളിൽ രജനി ഫാൻസിന്റെ കുത്തൊഴുക്ക്

  അണ്ണാത്തെ

  അണ്ണാത്തെ

  • Share this:
   ശിവ സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ (Rajinikanth) 'അണ്ണാത്തെ' (Annaatthe) ഈ വർഷം തമിഴ് സിനിമാ ലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. താരനിബിഡമായ ആക്ഷൻ ഡ്രാമ ചിത്രം (action drama movie) നവംബർ 4- ദീപാവലിക്ക് (Deepavali) തിയേറ്ററുകളിൽ ഗംഭീരമായി റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' (first day, first show) കാണാൻ ആരാധകർ പുലർച്ചെ മുതലേ തിയേറ്ററുകൾക്കു മുൻപിൽ ക്യൂ നിന്ന കാഴ്ചയാണ് തമിഴ്നാട്ടിൽ (Tamilnadu) നിന്നും ലഭ്യമാവുന്നത്.

   പുതുക്കോട്ട, തൂത്തുക്കുടി, ചെന്നൈ തുടങ്ങിയ പ്രദേശങ്ങളിൽ പുലർച്ചെ 4 മണിക്ക് തന്നെ ഈ സിനിമയുടെ ആദ്യ ദിവസത്തെ ആദ്യ ഷോ ആരംഭിച്ചു. അവിടെ ഔദ്യോഗിക അവധി ദിനത്തിലാണ് (ദീപാവലി) ചിത്രം റിലീസ് ചെയ്യുന്നത്.

   അണ്ണാത്തെ തമിഴ്‌നാട്ടിൽ 650ലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്നു; യു/എ സെൻസർ ചെയ്ത ചിത്രം 2 മണിക്കൂർ 43 മിനിറ്റ് സ്ക്രീൻ ടൈമിലാണ് വരുന്നത്. തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററുകൾ 100% സീറ്റിംഗ് കപ്പാസിറ്റി പുനഃരാരംഭിച്ചതിനാൽ ഏകദേശം 18 മാസത്തിന് ശേഷം ആരാധകർ മുഴുവൻ സീറ്റുകളിൽ ഇരുന്നുകൊണ്ട് തിയേറ്ററുകളിൽ ഒരു സിനിമ ആസ്വദിക്കുന്ന സന്തോഷത്തിൽക്കൂടിയാണുള്ളത്.   ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ഫാമിലി എന്റർടെയ്‌നറാണ് ചിത്രം എന്നാണ് സൂചന. സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച, തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി ജനപ്രിയ താരങ്ങൾ സിനിമയിൽ വേഷമിടുന്നു. കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്‌ബു, പ്രകാശ് രാജ്, സതീഷ്, സൂരി, ഗോർജ് മരിയൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

   ഡി. ഇമ്മാനാണ് സംഗീതം നിർവ്വഹിക്കുന്നത്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഗാനം അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം സംഗീതസംവിധായകൻ റെക്കോർഡ് ചെയ്തിരുന്നു.

   Summary: Actor Rajinikanth's fans turn up at theatres early morning to watch 'first day, first show' of 'Annaatthe' movie which releases today. "#Diwali or no #Diwali, Thalaiva's movie is no less than a festival. It's a Diwali treat for us," says Ramya, a fan
   Published by:user_57
   First published:
   )}