തമിഴ് നടൻ തല അജിത്തിന് തന്റെ പുതിയ ചിത്രമായ വാലിമയുടെ ചിത്രീകരണത്തിനിടെ പരിക്കുപറ്റി. ബൈക്ക് സ്റ്റണ്ടുകൾ അവതരിപ്പിക്കവേ ചെന്നൈയിൽ വച്ച് അജിത് ബൈക്കിൽ നിന്നും വീഴുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, അജിത്തിന് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷൂട്ടിംഗ് പുനരാരംഭിച്ചു. മോട്ടോർ ബൈക്ക് തെറിച്ചുവീണപ്പോൾ അജിത്തിന്റെ കൈയിലും കാലിലും മുറിവേറ്റിരുന്നുവെങ്കിലും ഇരുപത് മിനിറ്റ് ഇടവേളയ്ക്ക് ശേഷം വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചു.
അജിത്ത് ഇപ്പോൾ വാലിമയിയുടെ ഷൂട്ടിംഗ് പൂർത്തീകരിച്ചതായി റിപ്പോർട്ടുണ്ട്.
എന്നാൽ താരത്തിന്റെ ആരാധകർ #GetWellSoonTHALA എന്ന ഹാഷ്ടാഗ് ഇട്ട് ട്വീറ്റ് ചെയ്യാൻ തുടങ്ങി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ 65,000 ട്വീറ്റുകൾ കൊണ്ട് ഈ ഹാഷ്ടാഗ് ട്രെൻഡായി മാറി.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.