നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിമർശിച്ചവരുടെ വായടപ്പിച്ചു; ആറ് മാസം കൊണ്ട് 18 കിലോ കുറച്ച് നടൻ ഫർദീൻ ഖാൻ

  വിമർശിച്ചവരുടെ വായടപ്പിച്ചു; ആറ് മാസം കൊണ്ട് 18 കിലോ കുറച്ച് നടൻ ഫർദീൻ ഖാൻ

  വണ്ണം കുറച്ച് ബോളിവുഡിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടൻ.

  Fardeen Khan

  Fardeen Khan

  • Share this:
   ബോളിവുഡ് നടൻ ഫർദീൻ ഖാന്റെ പുതിയ ലുക്കാണ് രണ്ട് ദിവസമായി സോഷ്യൽമീഡിയയിലെ ചൂടൻ ചർച്ച. ബോളിവുഡിലെ മറ്റ് താരങ്ങൾ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാൻ രാപ്പകൽ ജിമ്മിൽ അധ്വാനിക്കുമ്പോൾ അമിതവണ്ണവുമായി നടക്കുന്നു എന്നതിന്റെ പേരിൽ രൂക്ഷമായ ട്രോളിന് ഫർദീൻ ഖാൻ ഇരയായിരുന്നു.

   എന്നാൽ ഇപ്പോൾ വിമർശിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ചിരിക്കുകയാണ് നടൻ. ആറ് മാസം കൊണ്ട് 18 കിലോഭാരമാണ് ഫരീദ് ഖാൻ കുറച്ചത്. ഇപ്പോൾ തനിക്ക് മുപ്പതുകാരന്റെ ചുറുചുറുക്കാണ് തോന്നുന്നതെന്നും 46 വയസ്സുള്ള താരം പറയുന്നു.

   കഴിഞ്ഞ ദിവസം ദിൽ ബേച്ചാര സംവിധായകൻ മുകേഷ് ഛബ്രയുടെ ഓഫീസിന് മുന്നിൽ നിന്നുള്ള ഫർദീൻ ഖാന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വണ്ണം കുറച്ച് ബോളിവുഡിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടൻ. സിനിമാ ലോകത്ത് ഏറ്റവും മികച്ച ലുക്ക് വേണമെന്ന് ബോധ്യപ്പെട്ടെന്ന് മനസ്സിലായെന്ന് ഫർദീൻ ഖാൻ പറയുന്നു.

   കൃത്യമായ ഡയറ്റും വർക്ക് ഔട്ടുമാണ് ഭാരം കുറയ്ക്കാൻ തന്നെ സഹായിച്ചതെന്ന് ഫർദീൻ ഖാൻ പറയുന്നു. 25 കാരന്റെ ശരീരക്ഷമത വീണ്ടെടുക്കുകയാണ് ഫരീദ് ഖാന്റെ ലക്ഷ്യം. 2010 ൽ പുറത്തിറങ്ങിയ ദുൽഹാ മിൽ ഗയാ എന്ന ചിത്രത്തിലാണ് ഫർദീൻ ഖാൻ അവസാനമായി അഭിനയിച്ചത്.

   1998 ൽ പുറത്തിറങ്ങിയ പ്രേം അഗൻ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെ അരങ്ങേറ്റം. പുതിയ മേക്ക് ഓവറിൽ കൂടുതൽ സിനിമകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ശരീര സൗന്ദര്യത്തിൽ താൻ 35 ശതമാനം മാത്രമാണ് പിന്നിട്ടിരിക്കുന്നത്, ഇനിയും ഏറെ ദൂരം മുന്നോട്ടോപോകാനുണ്ടെന്ന് ഫർദീൻ ഖാൻ.

   2016 ൽ പുറത്തു വന്ന ഫർദീൻ ഖാന‍്റെ ചിത്രത്തിൽ അദ്ദേഹത്തിന്റെ അമിത വണ്ണം ആയിരുന്നു ഏറെ ചർച്ചയായത്. ദയാരഹിതമായി അദ്ദേഹം ട്രോൾ ചെയ്യപ്പെട്ടു. എന്നാൽ ഇതിലൊന്നും പരാതിയില്ലെന്ന് പറയുകയാണ് താരം. സിനിമകൾ ചെയ്യാതിരുന്ന സമയത്താണ് ശരീരഭാരത്തിന്റെ പേരിൽ തനിക്കെതിരെ ആക്രമണം നടന്നത്. വർഷങ്ങളായി താൻ സിനിമ ചെയ്യുന്നുണ്ടായിരുന്നില്ല. എന്നിട്ടും തനിക്കെതിരെ ഉണ്ടായ ട്രോളുകൾ കണ്ട് ആശ്ചര്യപ്പെട്ടിട്ടുണ്ട്.

   അത്തരമൊരു അവസ്ഥയിൽ നിൽക്കേണ്ടി വരുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. എങ്കിലും ആത്മവിശ്വാസം കണ്ടെത്താൻ ശ്രമിക്കണം. മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് ആലോചിച്ചിരിക്കുന്നവരാണെങ്കിൽ ആ ചിന്ത തന്നെ തെറ്റാണ്. സ്വയം സത്യസന്ധരായിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ഫർദീൻ ഖാൻ.
   Published by:Naseeba TC
   First published:
   )}