• HOME
 • »
 • NEWS
 • »
 • film
 • »
 • Father's Day 2021 | ദുൽഖർ സൽമാൻ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Father's Day 2021 | ദുൽഖർ സൽമാൻ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഫാദേഴ്സ് ഡേ ആശംസകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ കൗതുകം പകരുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയ നടൻ ദുല്‍ഖര്‍ സല്‍മാന്‍

Dulqar_Fathersday

Dulqar_Fathersday

 • Last Updated :
 • Share this:
  അച്ഛൻമാർക്കായി ഒരു ദിനം. ഈ വർഷത്തെ ഫാദേഴ്സ് ഏറ്റെടുത്തിരിക്കുകയാണ് ചലച്ചിത്ര താരങ്ങൾ. അച്ഛനുമൊത്തുള്ള അപൂർവ്വ ചിത്രങ്ങളാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. എന്നാൽ ഫാദേഴ്സ് ഡേ ആശംസകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ കൗതുകം പകരുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയ നടൻ ദുല്‍ഖര്‍ സല്‍മാന്‍. അച്ഛന്‍ മമ്മൂട്ടി തന്‍റെ മകള്‍ മറിയത്തിന് മുടി കെട്ടിക്കൊടുക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്.

  മുടി വളര്‍ത്തി പിന്നില്‍ കെട്ടിയിരിക്കുന്ന പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടിയും. പേരക്കുട്ടിക്ക് ജന്മദിനാശംസകളുമായി മറിയത്തിന്‍റെ ചിത്രം മമ്മൂട്ടി അന്ന് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്‍റെ മകള്‍ മറിയം അമീറ സല്‍മാന്‍റെ നാലാം പിറന്നാള്‍ ആഘോഷിച്ചത്.


  ഏതായാലും ദുൽഖർ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രം ഷെയർ ചെയ്തു ഒരു മണിക്കൂറിനകം എൺപതിനായിരത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. നൂറു കണക്കിന് ആളുകൾ ചിത്രത്തിന് കമന്‍റ് നൽകുകയും, ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

  Also Read- Father's Day | ഇന്ന് ഫാദേഴ്‌സ് ഡേ, അച്ഛനൊപ്പമുള്ള നല്ലോർമ്മകൾ പങ്കിട്ട് മലയാള താരങ്ങൾ

  രസകരമായ കമന്‍റുകളാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ' ഇതിലിപ്പം ആർക്കാ മുടി കൂടുതൽ'- എന്നാണ് ഒരാൾ കമന്‍റ് ചെയ്തിരിക്കുന്നത്. 'ഈ കുട്ടികൾ തമ്മിൽ വഴക്ക് ഉണ്ടാക്കാറുണ്ട്'- എന്ന് മറ്റൊരാൾ കമന്‍റ് ചെയ്തു. 

  ദുൽഖറിന് പുറമെ, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ,  നമിത പ്രമോദ്, നീരജ് മാധവ് തുടങ്ങി ഒരു താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഫാദേഴ്‌സ് ഡേ ആഘോഷമാക്കിയിട്ടുണ്ട്. മനോഹരമായ ചിത്രങ്ങളാണ് ഇവരെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേയായി ആചരിക്കുന്നത്.

  അച്ഛൻ ദൂരെ എവിടെയെങ്കിലുമാണ് കഴിയുന്നതെങ്കിൽ കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കപ്പെടാൻ തുടങ്ങിയ സാഹചര്യത്തിൽ നിങ്ങൾക്ക് ആ ദിവസം അച്ഛനെ സന്ദർശിക്കാനും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും വിനിയോഗിക്കാവുന്നതാണ്. അച്ഛനോടൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കാനോ ഒരു സിനിമ കാണാനോ കഴിഞ്ഞില്ലെങ്കിലും മറ്റു രീതികളിൽ നിങ്ങൾക്ക് ഈ ദിനം ആഘോഷിക്കാം. അപ്രതീക്ഷിതമായി ഒരു സമ്മാനം അയച്ചുകൊടുത്തോ അച്ഛന് ഇഷ്ടപ്പെട്ട ഏതെങ്കിലും ഭക്ഷണം എത്തിച്ചു കൊടുത്തോ ഈ ദിനം നിങ്ങൾക്ക് അവിസ്മരണീയമാക്കി മാറ്റാം.

  ഓരോ വർഷവും ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്ന ദിനങ്ങളിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. മിക്കവാറും രാജ്യങ്ങളിലെല്ലാം ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി പൊതുവെ ആഘോഷിക്കാറുള്ളത്. നമ്മുടെ ജീവിതത്തിൽ അച്ഛനുള്ള സവിശേഷമായ സ്വാധീനം ഓർത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്‌സ് ഡേയും നൽകുന്നത്.

  സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ പരമ്പരാഗതമായി മാർച്ച് 19-നാണ് ഫാദേഴ്‌സ് ഡേ ആചരിക്കാറുള്ളത്. സെന്റ് ജോസഫ് ദിനം കൂടിയാണ് അന്ന്. തായ്‌വാനിൽ ഓഗസ്റ്റ് 8-നാണ് ഫാദേഴ്‌സ് ഡേ ആഘോഷിക്കാറുള്ളത്. തായ്‌ലാൻഡിലാവട്ടെ, അവിടത്തെ മുൻ രാജാവായ ഭൂമിബോൽ അദുല്യദേജിന്റെ ജന്മദിനമായ ഡിസംബർ അഞ്ചാണ് ഫാദേഴ്‌സ് ഡേ ആയി ആചരിച്ചു പോരുന്നത്.

  ചരിത്രം

  ഫാദേഴ്‌സ് ഡേയുടെ ചരിത്രം ഒട്ടും സന്തോഷം നിറഞ്ഞ ഒന്നല്ല. അമേരിക്കയിൽ ഖനിയിലുണ്ടായ അതിദാരുണമായ ഒരു അപകടത്തെ തുടർന്നാണ് ഫാദേഴ്‌സ് ഡേ ആചരിക്കാൻ തുടങ്ങിയത്. പശ്ചിമ വിർജീനിയയിലെ ഫെയർമോണ്ട് ഖനിയിൽ 1908 ജൂലൈ 5-നുണ്ടായ അപകടത്തിൽ നൂറുകണക്കിന് മനുഷ്യരാണ് മരിച്ചു വീണത്. അതിനെത്തുടർന്ന് ഒരു വൈദികന്റെ മകളായ ഗ്രെയ്‌സ് ഗോൾഡൻ ക്ലേറ്റൺ ആ അപകടത്തിൽ മരണപ്പെട്ട ആളുകളുടെ ഓർമ പുതുക്കാൻ ഞായറാഴ്ച ശുശ്രൂഷ നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.  '
  Published by:Anuraj GR
  First published: