news18
Updated: February 2, 2019, 9:08 PM IST
malayalamnews18.com
- News18
- Last Updated:
February 2, 2019, 9:08 PM IST
കൊച്ചി: സിനിമാ ടിക്കറ്റിന് പത്ത് ശതമാനം വിനോദനികുതി ചുമത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവകാശം നല്‍കിയതിനെതിരായ വിവാദങ്ങള്‍ വെറും ബഹളം വയ്പാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എന്നാല്‍ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഫെഫ്ക്കയും രംഗത്തെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി വരുന്നതോടെ ഡിജിറ്റല്‍ ടിക്കറ്റ് സമ്പ്രദായത്തില്‍ നിന്നും പേപ്പര്‍ ടിക്കറ്റിലേക്ക് തിരിച്ച് പോകേണ്ടി വരും.
പുതിയ നികുതി നിരക്ക് സിനിമാ മേഖലയെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഫെഫ്ക്ക അടക്കമുള്ള സംഘടനകളുടെ നിലപാട്.
നൂറു രൂപയ്ക്ക് താഴെയുള്ള സിനിമാ ടിക്കറ്റിന് നേരത്തെ 10% വും നൂറ് രൂപയ്ക്ക് മുകളിലുള്ളതിന് 18% ആയിരുന്നു നികുതി. 28% ജി.എസ്.ടി. നിരക്ക് സിനിമ വ്യവസായത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് 18% നികുതി കുറയ്ക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ തയ്യാറായത്. ഇത് സിനിമാ മേഖലയ്ക്ക് ഉണര്‍വ് പകര്‍ന്നു. എന്നാല്‍ സംസ്ഥാന ബജറ്റിലെ പുതിയ 10% നികുകി വീണ്ടും തിരിച്ചടിയാകുമെന്ന് ഫെഫ്ക മുന്‍ ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് പറയുന്നു.
Also Read
'അധിക വിനോദ നികുതിക്കെതിരെയുള്ള വിവാദം വെറും ബഹളം'
ഇലക്ട്രോണിക് ടിക്കറ്റിംഗ് സംവിധാനമാണ് മിക്ക തീയറ്ററുകളിലും നിലവിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി വരുന്നതോടെ പഴയ പേപ്പര്‍ ടിക്കറ്റ് സംവിധാനത്തിലേക്ക് സിനിമാ മേഖല തിരിച്ച് പോകേണ്ടിയും വരും. ഫെഫ്ക്ക ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും സാംസ്ക്കാരിക മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
First published:
February 2, 2019, 6:09 PM IST