COVID 19 | മോഹൻലാലിന് പിന്നാലെ സിനിമാ മേഖലയിലെ ദിവസബത്ത തൊഴിലാളികൾക്ക് സഹായവുമായി ഫെഫ്ക
FEFKA announces package for daily wage workers in film industry | ബൃഹദ് പദ്ധതിയുമായി ഫെഫ്ക; ആദ്യം തന്നെ സഹായവുമായെത്തിയ മോഹന്‍ലാലിനും, മഞ്ജു വാര്യര്‍ക്കും, തെലുങ്ക്താരം അല്ലു അര്‍ജുനും യോഗത്തിൽ നന്ദി പ്രകാശനം

- News18 Malayalam
- Last Updated: March 25, 2020, 6:13 PM IST
ഫെഫ്ക്കയുടെ ആദ്യത്തെ വിര്‍ച്ച്വല്‍ ജനറല്‍ കൗൺസിൽ ഇന്ന് പ്രസിഡന്റ് സിബി മലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുകയുണ്ടായി. ചലച്ചിത്ര പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിഘട്ടമാണിത് എന്ന് ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു. എപ്പോൾ പൂര്‍വ്വസ്ഥിതിയിലാകും എന്നത് അറിയില്ലാത്ത ഈ സന്ദർഭത്തിൽ ഏറവും കുടുതല്‍ ദുരിതത്തില്‍ ആയിരിക്കുന്നത് ദിവസബത്ത വാങ്ങുന്ന അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികളാണ്.
ചലച്ചിത്ര മേഖലയില്‍ ദുരിതമനുഭവിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഏപ്രില്‍, മേയ് മാസങ്ങളില്‍ അടിയന്തിര സഹായം എത്തിക്കാന്‍ ജനറല്‍ കൗൺസിൽ തീരുമാനിച്ചു. ഏപ്രില്‍ 14നു മുന്‍പ് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പരമാവധി ഫണ്ട് സമാഹരിക്കാനും കൗൺസിൽ തീരുമാനിച്ചു. ആവശ്യമെങ്കില്‍ സ്കൂള്‍ തുറക്കുന്ന സന്ദര്‍ഭത്തിലും സഹായം ഉറപ്പുവരുത്തും. അതുപോലെ മരുന്നുകള്‍ ലഭ്യമാക്കുന്നതിനും വൈദ്യസഹായം എത്തിക്കുന്നതിനും പ്രത്യേക പരിഗണന നല്‍കും.
ഈ പ്രതിസന്ധിയിലും സാമൂഹ്യപ്രതിബദ്ധത ഫെഫ്ക്ക ഉയര്‍ത്തിപ്പിടിക്കുന്നു. വസ്ത്രാലങ്കാര യൂണിയന് മാസ്ക്കുകള്‍ നിര്‍മ്മിച്ച് നല്കുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഏതു ഘട്ടത്തിലും 400ഓളം വാഹനങ്ങളും ഡ്രൈവർമാരേയുംകേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നൽകാമെന്ന് ഡ്രൈവേർസ്സ് യൂണിയൻ പ്രകടിപ്പിച്ച സന്നദ്ധത, ഫെഫ്ക നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഫെഫ്ക്കയുടെ ഫണ്ട് സമാഹരണത്തില്‍ ആദ്യം തന്നെ സഹായവുമായെത്തിയ മോഹന്‍ലാലിനും, മഞ്ജു വാര്യര്‍ക്കും, തെലുങ്ക്താരം അല്ലു അര്‍ജുനും യോഗം നന്ദി രേഖപ്പെടുത്തി.
ചലച്ചിത്ര മേഖലയില്‍ ദുരിതമനുഭവിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഏപ്രില്‍, മേയ് മാസങ്ങളില്‍ അടിയന്തിര സഹായം എത്തിക്കാന്‍ ജനറല്‍ കൗൺസിൽ തീരുമാനിച്ചു. ഏപ്രില്‍ 14നു മുന്‍പ് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പരമാവധി ഫണ്ട് സമാഹരിക്കാനും കൗൺസിൽ തീരുമാനിച്ചു.