• HOME
 • »
 • NEWS
 • »
 • film
 • »
 • FEFKA |ലൈംഗിക പീഡനം; പടവെട്ട് സംവിധായകൻ ലിജു കൃഷ്ണയുടെ താത്ക്കാലിക അംഗത്വം ഫെഫ്ക റദ്ദ് ചെയ്തു

FEFKA |ലൈംഗിക പീഡനം; പടവെട്ട് സംവിധായകൻ ലിജു കൃഷ്ണയുടെ താത്ക്കാലിക അംഗത്വം ഫെഫ്ക റദ്ദ് ചെയ്തു

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ്  രണ്‍ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി എസ് വിജയന്‍ എന്നിവര്‍ പ്രസ്താവനിയിലുടെയാണ് ഇക്കാര്യം അറിയിച്ചത്. 

 • Share this:
  കൊച്ചി: ലൈംഗിക പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പടവെട്ട് സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദാക്കുന്നതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍(FEFKA). ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ്  രണ്‍ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി എസ് വിജയന്‍ എന്നിവര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

  ലൈംഗിക പീഡനക്കേസില്‍ അതിജീവിതയോടൊപ്പം ഉറച്ചു നില്‍ക്കുന്നതായും ഫെഫ്ക അറിയിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക് പൊലീസാണ് കണ്ണൂരില്‍ നിന്നും ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്തത്.

  അതേ സമയം ചലച്ചിത്ര സംവിധായകൻ ലിജു കൃഷ്ണ (Liju Krishna) അതിക്രൂരമായി ലൈംഗികാതിക്രമം നടത്തിയതിനെതിരെ യുവതി ഫേസ്ബുക്ക് കുറിപ്പ് വഴി രംഗത്തെത്തിയതിന് ശേഷം അവർക്കു പിന്തുണയുമായി ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ WCC (Women in Cinema Collective). 2020 മുതൽ സിനിമയുടെ ഭാഗമായി യുവതിയെക്കൊണ്ട് നിരവധി ജോലികൾ ഇയാൾ ചെയ്യിച്ചതിനു പുറമെയാണ് നിരന്തരമായി ലൈംഗികാതിക്രമം നടത്തിയത്. Women Against Sexual Harassment എന്ന പേജിലാണ് നീണ്ട കുറിപ്പുമായി യുവതി എത്തിയത്.

  അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ലിജു കൃഷ്ണയ്ക്ക് വിലക്കേർപ്പെടുത്തണമെന്നും WCC ആവശ്യപ്പെട്ടു. WCCയുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ.

  "കേരള സർക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗക്കേസിൽ ഇന്നലെ അറസ്റ്റു ചെയ്തു. WCC അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമാ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

  1) കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്ണയുടെ
  എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം.

  2) കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണം. മലയാളം സിനിമാ നിർമ്മാണങ്ങളിൽ POSH നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ല്യുസിസി ആവർത്തിക്കുന്നു.

  Also Read- Crime News | മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതിയെ തിരിച്ചെത്തിക്കുന്നതിനെച്ചൊല്ലിയുളള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്

  "2020 ഫെബ്രുവരി മുതൽ 'പടവെട്ട്' സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദംഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം മുതലെടുത്തു അയാളുമായി ഞാൻ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 2020 ജൂൺ 21ന്, സണ്ണി വെയ്ൻ പ്രൊഡക്ഷന്സിന്റെ ബാനറിൽ അയാൾ സംവിധാനം ചെയ്യുന്ന `പടവെട്ട്' എന്ന സിനിമയുടെനിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി വാടകക്കെടുത്ത വീട്ടിൽ എന്നെ നിർബന്ധപൂർവം കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഈ സിനിമയുടെ നിർമ്മാണം സംബന്ധിച്ച് അയാൾ കടുത്തമാനസിക സമ്മർദ്ദത്തിലാണെന്നും അതിൽ നിന്ന് ആശ്വാസം കിട്ടാൻ എന്റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞ് അന്ന് ഉച്ചയോടെയാണ് അയാളുടെ കാറിൽ എന്നെ ആ സിനിമയുടെ പ്രൊഡക്ഷൻ ഫ്‌ളാറ്റിൽകൊണ്ടുപോയത്," എന്ന് യുവതി വെളിപ്പെടുത്തലിൽ പറഞ്ഞിരുന്നു.
  Published by:Jayashankar AV
  First published: