• HOME
 • »
 • NEWS
 • »
 • film
 • »
 • COVID 19| ദുരിതാശ്വാസമായി 5000 രൂപ വീതം വിതരണം ചെയ്ത് FEFKA

COVID 19| ദുരിതാശ്വാസമായി 5000 രൂപ വീതം വിതരണം ചെയ്ത് FEFKA

2700 ചലച്ചിത്ര തൊഴിലാളികൾക്കാണ്‌ 5000 രൂപ വീതം ധനസഹായം ലഭിച്ചത്

FEFKA

FEFKA

 • Last Updated :
 • Share this:
  കൊച്ചി: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആദ്യം നിശ്ചലമായത് ചലച്ചിത്ര മേഖലയായിരുന്നു. അതുകൊണ്ട് തന്നെ സിനിമ രംഗത്തെ തൊഴിലാളികളും ദുരിതത്തിലായിരുന്നു. ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക് 5000 രൂപ വീതം വിതരണം ചെയ്യാൻ ഫെഫ്ക ആവിഷ്കരിച്ച 'കരുതൽ നിധി' എന്ന പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ കഴിഞ്ഞുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

  ഈ പദ്ധതിപ്രകാരം 2700 ചലച്ചിത്ര തൊഴിലാളികൾക്കാണ്‌ 5000 രൂപ വീതം ധനസഹായം ലഭിച്ചത്‌. ഈ ബൃഹത്ത് പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകിയ കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാൻ കല്യാണരാമന് അദ്ദേഹം നന്ദി അറിയിച്ചു. അമിതാഭ് ബച്ചന്റേയും കല്യാൺ ജ്വല്ലേഴ്സിന്റെയും സോണിയുടേയും സഹായത്തോടെ ഇന്ത്യയിലെ ദിവസവേതനക്കാരായ ഒരു ലക്ഷത്തോളം ചലച്ചിത്ര തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുന്ന വിധം അഖിലേന്ത്യാ തലത്തിൽ വൺ ഇന്ത്യ എന്ന പദ്ധതി വികസിപ്പിക്കാൻ കഴിഞ്ഞു. അവർക്കെല്ലാം 1500 രൂപ മൂല്യമുള്ള പർച്ചെയ്സ്‌ കൂപ്പണുകൾ ഇതിനകം എത്തിച്ച്‌ കൊടുക്കുവാൻ സാധിച്ചുവെന്നും ആൾ ഇന്ത്യ ഫിലിം എംപ്ലോയീസ് കോൺഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
  BEST PERFORMING STORIES:ലോക്ക്ഡൗണിനിടെ ചെമ്പൻ വിനോദ് വിവാഹിതനായി; വധു കോട്ടയം സ്വദേശി മറിയം[NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ[NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ?[NEWS]
  സാംസ്കാരിക പ്രവർത്തകർക്ക് സാമ്പത്തിക സഹായം അനുവദിച്ചതിന് കേരള സർക്കാരിനെ ഫെഫ്ക അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് സാംസ്കാരിക വകുപ്പിനെ ഫെഫ്ക നേരത്തെ സമീപിച്ചിരുന്നു. ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ ചലച്ചിത്ര മേഖല നേരിടാൻ പോകുന്ന പ്രതിസന്ധികളേയും പരിഹാരങ്ങളേയും കുറിച്ച് സംഘടന പഠിച്ചുകൊണ്ടിരിക്കുകയാണ്. ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിന്റെ ഭാഗമായി ചലച്ചിത്ര താരങ്ങളെ ഉൾപ്പെടുത്തി ഫെഫ്ക നിർമ്മിച്ച 9 ബോധവൽക്കരണ ചിത്രങ്ങൾ പൊതുസമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്നു.

  എറണാകുളം, തിരുവനന്തപുരം ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ആവശ്യക്കാർക്ക് ഭക്ഷണമെത്തിച്ച് കൊടുക്കുന്ന ഫെഫ്കയുടെ 'അന്നം പദ്ധതി' ഇപ്പോഴും സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് സിനിമയിലെ മെസ്സ്തൊഴിലാളികൾ ഉണ്ടാക്കുന്ന ഭക്ഷണം, ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഡ്രൈവർമാർ വിവിധ സ്ഥലങ്ങളിൽ എത്തിച്ച്, പ്രൊഡക്ഷൻ അസിസ്റ്റന്റുമാർ വിതരണം ചെയ്യുന്ന വിധത്തിലാണ് അതിന്റെ നടത്തിപ്പ് ആസൂത്രണം ചെയ്തതും ഇപ്പോൾ വിജയകരമായി തുടർന്നുവരുന്നതും.

  ഫെഫ്ക കോസ്റ്റ്യം യൂണിയൻ നിർമ്മിച്ച ആയിരക്കണക്കിന് മാസ്കുകൾ ആരോഗ്യ പ്രവർത്തകർക്കിടയിൽ വിതരണം ചെയ്തു. ഫെഫ്കയിലെ അംഗങ്ങളായ ഡ്രൈവർമാരും അവരോടിക്കുന്ന വാഹനങ്ങളും സർക്കാരിന്റെ സന്നദ്ധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ പരാമർശിച്ചത് ചലച്ചിത്ര മേഖലയിലെ അടിസ്ഥാന തൊഴിലാളി വർഗ്ഗമായ ഡ്രൈവർമാർക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും ചരിത്രപരമായ ഒരു അടയാളപ്പെടുത്തലുമായിരുന്നു.

  മറ്റ് ചലച്ചിത്ര സംഘടനകളെ അപേക്ഷിച്ച് സാമ്പത്തിക നീക്കിയിരുപ്പ് കുറവാണെങ്കിലും സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ ഉൾപ്പെടാത്തവർക്കുള്ള പെൻഷൻ, സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ, കുട്ടികൾക്കുള്ള വിവിധ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, പേഴ്സണൽ ലോണുകൾ, ചികിത്സാ സഹായങ്ങൾ, അംഗങ്ങളുടെ കുടുംബത്തിന് നൽകുന്ന മരണാനന്തര ധനസഹായം തുടങ്ങി ധാരാളം ക്ഷേമ പദ്ധതികൾ ഫെഫ്കയുടെ വിവിധ യൂണിയനുകൾ അംഗങ്ങൾക്കായി നടപ്പിലാക്കി വരുന്നുണ്ടെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

  First published: